Tag: congress
അഭിനവിനെ ആക്രമിച്ചതിനെതിരെ പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രകടനം, ലഹരി മാഫിയ സംഘത്തെ സഹായിക്കുന്നതിരെ പോസ്റ്ററുയർത്തി ഡി.വെെ.എഫ്.ഐയുടെ പ്രതിഷേധം; സംഘർഷം
പേരാമ്പ്ര: മേപ്പാടി പോളിടെക്നിക്ക് കോളേജിൽ എസ്.എഫ്.ഐ വനിതാ നേതാവിന ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട അഭിനവിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം. കോൺഗ്രസ് പ്രകടനത്തിനിടെ പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. നഗരത്തിലൂടെ കോൺഗ്രസിന്റെ പ്രതിഷേധം കടന്നു പോകുമ്പോൾ ലഹരി മാഫിയാ സംഘത്തെ സഹായിക്കുന്ന കോൺഗ്രസിനെതിരെയുള്ള പോസ്റ്റർ ഡിവൈഎഫ്ഐ പ്രവർത്തകർ ഉയർത്തിക്കാട്ടുകയായിരുന്നു. ഇത്
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാളൂര്‍ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു
പേരാമ്പ്ര: വാളൂരിലെ താന്നിയത്ത് ഹുസൈന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സൗദ കോടേരിച്ചാല്‍. മക്കള്‍: ജബിര്‍ മുഹമ്മദ് (ഗള്‍ഫ്), റുമാന മറിയത്ത്. സഹോദരങ്ങള്‍: ആയിഷക്കുട്ടി, മൊയ്തീന്‍ കോയ, നഫീസ (മുന്‍ അധ്യാപിക), സുബൈദ, മജീദ്.
നൊച്ചാട് വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അധ്യാപകന് സസ്പെന്‍ഷന്‍; പാര്‍ട്ടി മാറിയതിലുള്ള സി.പി.എമ്മിന്റെ പ്രതികാര നടപടിയെന്ന് അധ്യാപകന്‍
പേരാമ്പ്ര: നൊച്ചാട് എ.എൽ.പി. സ്കൂൾ അധ്യാപകനും കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറിയുമായ സി.കെ. അജീഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിയാണ് സസ്പെൻഡ് ചെയ്തത്. നേരത്തേ ഉണ്ടായിരുന്ന പൊലീസ് കേസിന്റെ തുടർച്ചയായാണ് നടപടി. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി അംഗവും നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർമാനുമായ അജീഷ് പത്തുവർഷം മുമ്പാണ് സി.പി.എം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേത് കേരകര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന സമീപനം; അരിക്കുളത്ത് പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യമായി കര്‍ഷക കോണ്‍ഗ്രസ്
അരിക്കുളം: അരിക്കുളത്ത് പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കേരകര്‍ഷകനെ കുത്തുപാളയെടുപ്പിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തു നിന്നുമുണ്ടാവുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ – മുഖ്യമന്ത്രി തര്‍ക്കമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്‍വന്‍ഷന്‍ കര്‍ഷക കോണ്‍ഗസ് നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീധരന്‍ കല്‍പ്പത്തൂര്‍
‘ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിശദീകരണം തൃപ്തികരമല്ല’; എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് സസ്പെൻഷൻ. കെ.പി.സി.സി., ഡി.സി.സി. അംഗത്വമാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിനായി എല്‍ദോസ് കുന്നപ്പിള്ളി ശനിയാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. തുടർന്ന് എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.
സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായി നിലകൊണ്ട പൊതുപ്രവര്‍ത്തകന്‍; പി സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് ഏക്കാട്ടൂര്‍ 150 ബൂത്ത് കമ്മിറ്റി
അരിക്കുളം: കോണ്‍ഗ്രസ് നേതാവും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ കാവില്‍ പുളിയിലോട്ട് സുധാകരന്‍ നമ്പീശന്റെ നിര്യാണത്തില്‍ ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. സാധാരണക്കാരുടെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ത്ഥമായി നിലകൊണ്ട നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനായ സുധാകരന്‍ നമ്പീശന്റെ വിയോഗം പ്രസ്ഥാനത്തിനും നാടിനും വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. ജീവിതത്തിലുടനീളം സത്യസന്നമായ രാഷ്ട്രീയ നിലപാടുകള്‍
കൊയിലാണ്ടി കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.പി നിഷാദ് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. കെ.പി നിഷാദ് അന്തരിച്ചു. അമ്പത്തിമൂന്നു വയസ്സായിരുന്നു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആസ്റ്റര്‍ മിംസിലെ ചികിത്സയിലിരിക്കവെയാണ് മരണം. പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി ദേവദാസിന്റയും വിമലയുടെയും മകനാണ്. ഭാര്യ: ഷൈനി.
ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി കരുത്തുപകരാൻ പ്രവർത്തകർക്കിടയിലേക്ക് ഇനി മാഷില്ല; കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ നഷ്ടമായത് കർമ്മനിരതനായ പൊതുപ്രവർത്തകനെ
നടുവണ്ണൂർ: കാവുന്തറയിലെ പി സുധാകരൻ നമ്പീശന്റെ വിയോഗത്തോടെ കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായത് സധാകർമ്മനിരതനായ പൊതുപ്രവർത്തകനെ. മുന്നണിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു മാഷിന്റേത്. നമ്പീശൻ മാഷിന്റെ വിയോഗം അറിഞ്ഞത് മുതൽ പ്രവർത്തകരെല്ലാം ദുഖത്തിലാണ്. അബോധാവസ്ഥയിലായ മാഷെ കഴിഞ്ഞ ദിവസമാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പതിറ്റാണ്ടുകളായി നടുവണ്ണൂരിലെ ജനാധിപത്യചേരിയുടെ
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല! മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍; മികച്ച മത്സരം കാഴ്ചവെച്ച് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ മത്സരിച്ച മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മികച്ച വിജയം നേടി. എതിര്‍ സ്ഥാനാര്‍ഥിയായ ശശി തരൂര്‍ എം.പിയെ ബഹുദൂരം പിന്നിലാക്കിയാണ് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായത്. 24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്. ഖാര്‍ഗെ 7897 വോട്ട് നേടിയപ്പോള്‍ ശശി തരൂരിന്
‘ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’; ഭാരത് ജോഡോയ്ക്ക് പിന്തുണയുമായി കുറ്റ്യാടിയിൽ സന്ദേശ യാത്രയുമായി കോൺഗ്രസ്
കുറ്റ്യാടി: ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം എന്ന സന്ദേശം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കോൺഗ്രസ് പ്രവർത്തകർ നടത്തിയ സന്ദേശ യാത്ര ശ്രദ്ധേയമായി. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നരിക്കൂട്ടുംചാലിൽ നിന്നും കുറ്റ്യാടി വരെ സന്ദേശയാത്ര നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്തിന് ത്രിവർണ്ണ പതാക