Tag: congress

Total 135 Posts

കേരളത്തിൽ കോൺഗ്രസ്സില്ല ഉള്ളത് ഗ്രൂപ്പുകൾ; പി.സി.ചാക്കോ കോൻഗ്രസ്സിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിസി.ചാക്കോ പാര്‍ട്ടി വിട്ടു. നേതൃത്വത്തിന്റെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി. കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ലെന്നും ഗ്രൂപ്പുകളുടെ ഏകോപനം മാത്രമാണ് ഉള്ളതെന്നും ചാക്കോ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നടക്കുന്നത് ഗ്രൂപ്പ് വീതം വെപ്പാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍നിന്നു തന്നെ പൂര്‍ണമായും ഒഴിവാക്കിയതായും ചാക്കോ

വായനാരി രാമകൃഷ്ണൻ; വിടവാങ്ങിയത് ആദർശം മുറുകെപ്പിടിച്ച കോൺഗ്രസ്സ് നേതാവ്

കൊയിലാണ്ടി: കൗമാരപ്രായത്തിൽത്തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ നേതാവായിരുന്നു ബുധനാഴ്ച അന്തരിച്ച കോൺഗ്രസ് നേതാവ് വായനാരി രാമകൃഷ്ണൻ. ഖാദി പ്രചാരണവും അയിത്തോച്ചാടനവും കോൺഗ്രസ് അജൻഡയായിരുന്ന കാലത്താണ് അദ്ദേഹം കോൺഗ്രസ്സിലെത്തിയത് 1952-ലാണ് അറിയപ്പെടുന്ന പൊതു പ്രവർത്തകനായത്. ആദർശത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാതെ ആരുടെ മുഖത്തുനോക്കിയും അഭിപ്രായം പറയുന്ന വായനാരി രാമകൃഷ്ണനെ അക്കാലത്തെ നേതാക്കൾക്കുപോലും ഭയമായിരുന്നു. സി.കെ.ഗോവിന്ദൻ നായർമുതൽ കെ.കരുണാകരൻ വരെയുള്ള

കൊയിലാണ്ടി പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ വായനാരി രാമകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണൻ അന്തരിച്ചു. 85 വയസ്സായിരുന്നു. കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പരേതരായ വായനാരി ഗോപാലൻ്റെയും മാണിക്യത്തിൻ്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കൾ: രമ്യ

അറബിക്കടലിനെ അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി സർക്കാറിനെതിരെ ജനം വിധിയെഴുതും; യു.രാജീവൻ

മേപ്പയൂർ: മത്സ്യ തൊഴിലാളികളെ വഞ്ചിച്ച് അറബിക്കടലിനെ അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി സർക്കാരിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്ന് ഡിസിസി പ്രസിഡൻ്റ് യു.രാജീവൻ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭി മു ഖ്യത്തിൽ നടന്നപഞ്ചായത്ത് കൺവൻഷനും ശിൽപ്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യായിരത്തിൽപരം കോടികളുടെ ഉടമ്പടിയായാണ് മന്ത്രിമാരും എംഎൽഎ മാരും അറിയാതെ ലോകരാജ്യങ്ങൾകരമ്പട്ടികയിൽ പെടുത്തിയ

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ്സിന്റെ അടുപ്പുകൂട്ടി സമരം

കൊയിലാണ്ടി: ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അടുപ്പ് കത്തിച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം രത്നവല്ലിടീച്ചർ ഉദ്ഘാടനം ചെയ്തു. പി.പി.നാണി അധ്യക്ഷത വഹിച്ചു. ഇന്ദിര ശിവൻ സ്വാഗതം പറഞ്ഞു. റീന.കെ.വി, ശ്രീജാറാണി, കൗൺസിലർമാരായ ഷീബ അരീക്കൽ, ഷൈലജ, ഷീബ സദീശൻ, രാധ.കെ.കെ,

നേട്ടങ്ങളെ പെരുപ്പിച്ച് പ്രചരിപ്പിക്കുന്ന വഞ്ചനാ നിലപാടാണ് സർക്കാരിന്; യു.രാജീവൻ

കൊയിലാണ്ടി: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭിക്കാത്ത നേട്ടങ്ങൾ പെരുപ്പിച്ച് പ്രചരിപ്പിക്കുന്ന സർക്കാർ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് യു.രാജീവൻ പറഞ്ഞു. കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.അരവിന്ദൻ

കോൺഗ്രസ് നേതാവ് ടി.വി.വിജയൻ്റ ഒന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറും നാടകപ്രവർത്തകനുമായിരുന്ന ടി.വി.വിജയൻ്റ ഒന്നാം ചരമ വാർഷികം ആചരിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ ടി.വി.വിജയൻ്റ വീട്ടിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  ഡി.സി.സി പ്രസിഡന്റ്‌ യു രാജീവൻ, ബ്ലോക്ക് പ്രസിഡന്റ്‌ വി.വി.സുധാകരൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ തുടങ്ങിയവർ അനുസ്മരണ പരിപാടിക്കു നേതൃത്വം നൽകി. ചരമവാർഷികത്തോട നുബന്ധിച്ചുള്ള അനുസ്മരണ

ഇ.കെ.പത്മനാഭൻ മാസ്റ്റർ; രാഷ്ടീയ പ്രവർത്തകനായും, കലാ-സാംസ്കാരിക പ്രവർത്തകനായും, അധ്യാപകനായും തിളങ്ങിയ അതുല്യ പ്രതിഭയെന്ന് എൻ.സുബ്രഹ്മണ്യൻ

കൊയിലാണ്ടി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷനും, പ്രമുഖ നാടക പ്രവർത്തകനും, കലാ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഇ.കെ.പത്മനാഭൻ മാസ്റ്ററുടെ ചരമവാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡിസിസി പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ, രാജേഷ് കീഴരിയൂർ, നടേരി ഭാസ്കരൻ, ശ്രീജാ റാണി,

കോണ്‍ഗ്രസ് വിശ്വാസ സംരക്ഷകരെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു; സുനില്‍കുമാര്‍ കര്‍ക്കളെ

കൊയിലാണ്ടി: തങ്ങളാണ് വിശ്വാസ സംരക്ഷകര്‍ എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കര്‍ണാടക ഗവ.ചീഫ് വിപ്പും ബിജെപി സംസ്ഥാന സഹ പ്രഭാരിയുമായ സുനില്‍കുമാര്‍ കര്‍ക്കളെ. ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന സമയത്ത് അന്‍പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ കേസുകളില്‍ പ്രതികളായിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികള്‍ ആകാത്ത കോണ്‍ഗ്രസുകാരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തങ്ങളാണ് വിശ്വാസ സംരക്ഷകര്‍

ജനശ്രീ വാർഷികാഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി ബ്ലോക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ജനശ്രീ വാർഷികാഘോഷവും, ജനശ്രീ അംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. വാർഷികാഘോഷം ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് ചെയർമാൻ ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനശീ അംഗങ്ങളായ കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരായ

error: Content is protected !!