Tag: congress

Total 135 Posts

ഒടുവിൽ തീരുമാനം വന്നു, കോൺഗ്രസ്സിലും തലമുറ മാറ്റം; വി.ഡി.സതീശൻ പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാന ഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പ് അൽപസമയത്തിനകം ഇറങ്ങും. സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലിന്‍റെ നിലപാടും

വിയ്യൂരിൽ കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ദുരിതകാലത്ത് കോവിഡ് രോഗികൾക്ക് ആശ്വാസവുമായി കോൺഗ്രസ് വാർഡ് കമ്മിറ്റി. കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിത വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണവും, കോവിഡ് മുക്തമായ വീടുകളിൽ അണുനശീകരണവും നടത്തി. പ്രവർത്തനത്തിന് കൗൺസിലർ അരീക്കൽ ഷീബ, പി.ടി ഉമേഷ്, രഞ്ജിത്ത് കൊളോറോത്ത്, പുളിക്കൂൽ രാജൻ, വി.വി.വിനു. പി.കെ.അനിൽകുമാർ., രാമൻ

കനത്ത പരാജയം; പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തേക്ക് ആര്? രമേശ് ചെന്നിത്തല പരിഗണനയിലില്ലെന്ന് സൂചന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തേക്ക് പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി വരാനും സാധ്യതയില്ല. ആരോഗ്യ നിലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയില്ലെന്ന് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനാണ് മുന്‍ഗണന. മുതിര്‍ന്ന നേതാക്കളായ

വടകരയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ NCP യില്‍ ചേര്‍ന്നു

വടകര: വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍സിപിയിലേക്ക്. സെക്രട്ടറി V.P ഗിരീശന്‍ മാസ്റ്റര്‍ ‘ചോറോട് മണ്ഡലം സെക്രട്ടറി MT രജീഷ് ബാബു എന്നിവരും കുടുംബവുമാണ് NCP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും LDF നെ ശക്തിപ്പെടുത്താനും തീരുമാനിച്ചത്. വടകരയില്‍ നടന്ന ചടങ്ങില്‍ NCP ജില്ലാ വൈ:പ്രസിഡണ്ട് T. V. ബാലകൃഷ്ണന്‍ മാസ്റ്ററും, ബ്ലോക്ക് പ്രസിഡണ്ട് P സത്യനാഥനും

‘ ടിപി 51 വെട്ട് ‘എന്ന സിനിമയുടെ സംവിധായകന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎം ല്‍ ചേര്‍ന്നു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചി ‘ ടിപി 51 ‘ വെട്ട് എന്ന സിനിമ സംവിധാനം ചെയ്ത മൊയ്തു താഴത്ത് ഇടതുപക്ഷത്തേക്ക്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണ് എന്ന ബോധ്യം തനിക്ക് ഇപ്പോഴില്ല. കലാകാരന്‍ എന്ന നിലയില്‍ തന്നെ ഉപയോഗപ്പെടുത്തി പ്രതിഫലം നല്‍കാതെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞു. എട്ടുകൊല്ലമായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും

റേഷനും ഭക്ഷ്യകിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്ന് സിപിഐഎം

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി അന്നം മുടക്കികളെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. റേഷനും ഭക്ഷ്യക്കിറ്റും തടയുന്ന യുഡിഎഫ് നടപടിക്കെതിരെ ജനരോഷം ഉയരണമെന്നാണ് പരാമര്‍ശം. തെരഞ്ഞെടുപ്പ് തിരിച്ചടി മുന്നില്‍കണ്ടുള്ള പ്രതിപക്ഷത്തിന്റെ പരിഭ്രാന്തി പ്രകടമായിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കു നടുവില്‍ നിന്നും നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ അട്ടിമറിക്കുന്നു. പ്രതിപക്ഷത്തിന്റേത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നും സിപിഐഎം

കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ ദര്‍ശനം അകന്നു പോയി; പി.എം.സുരേഷ് ബാബു

കോഴിക്കോട്: രാഷ്ട്രീയ ദര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്ന് പോയെന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പി.എം.സുരേഷ് ബാബു. കേരളത്തില്‍ പരസ്പര ചര്‍ച്ചയോ പരസ്പര ആശയവിനിമയമോ പാര്‍ട്ടിയില്‍ നടക്കുന്നില്ല. ഇതൊക്കെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയും രേഖപ്പെടുത്തുകയും മാത്രമാണ് ചെയ്യുന്നത്. പി.സി.ചാക്കോയുടെ സമീപനം പോലെയായിരിക്കും എന്‍സിപിയിലേക്കുള്ള കടന്നുവരവ്. 26ാം തിയതി നടക്കുന്ന കൂടിക്കാഴ്ചയിലായിരിക്കും തീരുമാനം. ഇടതുമുന്നണി ആഗ്രഹിക്കുന്ന പക്ഷം തെരഞ്ഞെടുപ്പ്

പിഎം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു, സിപിഐഎമ്മില്‍ ചേരുമെന്ന് സൂചന

കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിവിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ദേശീയ തലത്തില്‍ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു പ്രതികരിച്ചു. അതേ സമയം സുരേഷ് ബാബു സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയതായി സൂചന. കോണ്‍ഗ്രസുമായി മാനസികമായി അകന്നു. പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കാന്‍

എലത്തൂര്‍ സീറ്റ്; ഡി.സി.സിയില്‍ സംഘര്‍ഷം, എം.കെ.രാഘവന്‍ എംപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കോഴിക്കോട്: യുഡിഎഫില്‍ എലത്തൂര്‍ സീറ്റ് എന്‍.സി.കെ യ്ക്ക് നല്‍കിയതില്‍ പ്രതിഷേധം. കോഴിക്കോട് എംപി എം.കെ.രാഘവന്‍ സമവായ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍.സി.കെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാകില്ലെന്ന് എം.കെ.രാഘവന്‍. അതേ സമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസില്‍ പ്രതിഷേധിച്ചു. സമവായ ചര്‍ച്ചയ്ക്കിടെയാണ് പ്രതിഷേധം. കെ.വി.തോമസ് അനുനയ യോഗം നടത്തുന്നതിനിടെയായിരുന്നു ബഹളം. ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍.സി.കെ

കൊയിലാണ്ടി കോണ്‍ഗ്രസ് തിരിച്ചു പിടിക്കുമെന്ന് കെ.സി.അബു

കൊയിലാണ്ടി: കൊയിലാണ്ടി യുഡിഎഫ് തിരിച്ചു പിടിക്കുമെന്ന് കെ.സി അബു. യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി.അബു.കേരളത്തില്‍ യുഡിഎഫ് ഭരണത്തില്‍ വരുമെന്നും അബു കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു. മഠത്തില്‍ അബ്ദു റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എന്‍.സുബ്രഹ്‌മണ്യന്‍, സി.വി. ബാലകൃഷ്ണന്‍, മഠത്തില്‍ നാണു, ടി.ടി.

error: Content is protected !!