Tag: cm
ഈ ഓണം മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ചവരോടുള്ള അനുകമ്പ നിറഞ്ഞതാകണം; ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ആഘോഷവേള മുണ്ടക്കൈയിലും ചൂരൽമലയിലും ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണം. മുഖ്യമന്ത്രിയുടെ
തിരച്ചിലിന് വേണ്ട സഹായം ചെയ്യുമെന്ന് വാഗ്ദാനം”; ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തി മുഖ്യമന്ത്രി
കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. തിരച്ചിലിന്
‘കാട്ടുകള്ളാ പിണറായീ…’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണ് മുദ്രാവാക്യം വിളികളോടെ കരിങ്കൊടി ഉയർത്തി കൊയിലാണ്ടിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)
കൊയിലാണ്ടി: മലപ്പുറത്തും കോഴിക്കോട്ടും ഉണ്ടായതിന് സമാനമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിന് നേരെ കൊയിലാണ്ടിയിലും കരിങ്കൊടി ഉയർന്നത്. രാത്രി ഒമ്പത് മണിയോടെയാണ് കനത്ത മഴയെ വകവയ്ക്കാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. ദേശീയപാതയോരത്ത് താലൂക്ക് ആശുപത്രിക്ക് മുന്നിൽ കാത്തുനിന്ന പ്രവർത്തകർ വാഹനവ്യൂഹം അടുത്തെത്തിയതോടെ മുന്നിലേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളികളോടെ കരിങ്കൊടി
കൊയിലാണ്ടിയിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി; താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊയിലാണ്ടിയില്‍ കരിങ്കൊടി വീശി. ദേശീയപാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസുകാരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അജയ് ബോസ്, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, മറ്റ് ഭാരവാഹികളായ റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, അദ്വൈത് കെ, മിഥുൻ
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്; കനത്ത സുരക്ഷയൊരുക്കി പൊലീസ്, നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോഴിക്കോട് നഗരത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ തരത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട്ടും പൊലീസ് ഒരുക്കിയിരിക്കുന്നത്. മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്ക് കോഴിക്കോട് ഉള്ളത്. അദ്ദേഹം കടന്നു പോകുന്ന ഓരോ റൂട്ടിന്റെയും സുരക്ഷാ ചുമതല എട്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ്. പരിപാടികള്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നൊച്ചാട് യുത്ത് ലീഗിന്റെ പ്രതിഷേധാഗ്‌നി
പേരാമ്പ്ര: സ്വര്‍ണ കടത്ത് കേസില്‍ ഇപ്പോള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ
ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിരുന്നു, അതില്‍ ലോഹവസ്തുക്കളും ഉണ്ടായിരുന്നെന്ന് സ്വപ്‌ന സുരേഷ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമേന്തി പേരാമ്പ്രയില്‍ കോണ്‍ഗ്രസിന്റെ പ്രകടനം
പേരാമ്പ്ര: സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യ പങ്കാളിത്തമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി കോണ്‍ഗ്രസിന്റെ പ്രകടനം. പേരാമ്പ്ര നഗരത്തിലാണ് വ്യത്യസ്തമായ രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. ഈ സാചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം
പിണറായി വിജയനും കുടുംബവും കള്ളക്കടത്തിൽ പങ്കാളികളെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കള്ളക്കടത്തില്‍ പങ്കാളിയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്‌കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട
സംസ്ഥാനത്ത് ശരാശരി ടിപിആർ 10% നു മുകളിൽ തന്നെ; ഇന്ന് 13,550 പുതിയ രോഗികൾ, 104 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 104 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 99174 പേര് ചികിത്സയിലുണ്ട്. ശരാശരി ടിപിആർ 10% നു മുകളിൽ തന്നെയാണ്. ടിപിആർ കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330,
മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി, ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉറപ്പ്
കണ്ണൂര്‍: എല്‍ഡിഎഫിന് ചരിത്ര വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരായ ദുരാരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിന് തകര്‍ത്ത് കളയാമെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാന്‍ യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം