Tag: Chengottukavu

Total 41 Posts

ചെങ്ങോട്ട്കാവിൽ ട്രെയിൻ തട്ടി മരിച്ചത് എളാട്ടേരി സ്വദേശി

കൊയിലാണ്ടി: ചെങ്ങോട്ട്കാവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. എളാട്ടേരി കാരടി പറമ്പത്ത് താമാസിക്കുന്ന ഐരാണിയിൽ ഭാസ്കരൻ (70) ആണ് മരിച്ചത്. ചെങ്ങോട്ട്കാവ് തുഷാര ഹോട്ടൽ ഭണ്ഡാരി ആയിരുന്നു. ചെങ്ങോട്ട്കാവ് റെയിൽവെ മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി

ചെങ്ങോട്ട്കാവ് റെയിൽവെ മേൽപ്പാലത്തിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് റെയിൽവെ മേൽപ്പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇളം നീല ഷർട്ടും കാവി മുണ്ടുമാണ് ഇദ്ദേഹം ധരിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ബോഡി റെയിൽവെ ട്രാക്കിൽ നിന്ന് മാറ്റാനുള്ള നടപടി സ്വീകരിച്ചു.

ചെറുവാട്ട് മീത്തൽ ശ്രീജിത്ത് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ചെറുവാട്ട് മീത്തല്‍ ശ്രീജിത്ത് അന്തരിച്ചു. 31 വയസ്സായിരുന്നു. കൊച്ചിന്‍ ബേക്കറി ജീവനക്കാരനാണ്. അച്ഛന്‍: പരേതനായ ശ്രീനിവാസന്‍. അമ്മ: അനിത, സഹോദരി: ശ്രീജിഷ.

ചേമഞ്ചേരി, ചെങ്ങോട്ട്കാവ്; വോട്ടർമ്മാരുമായി നേരിട്ട് സംവദിച്ച് കാനത്തിൽ ജമീല

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ഞായറാഴ്ചത്തെ പര്യടനം ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലായിരുന്നു. രാവിലെ ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് മേഖലയിൽ ചില കോളനി സന്ദർശനവും കുടുംബയോഗങ്ങളുമായിരുന്നു. സുനാമി കോളനി, സ്വർണ്ണകുള പരിസരം, തൂവപ്പാറ കോളനി, കണ്ണഞ്ചേരി കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന എൽഡിഎഫ് റാലിക്കായി കൊയിലാണ്ടിയിലേക്ക്. തുടർന്ന് പൊയിൽക്കാവിൽ, ചേലിയ ഇയ്യക്കണ്ടി

ഒതയോത്ത് മാധവൻ നായർ അന്തരിച്ചു

ചെങ്ങോട്ടുകാവ്: ഒതയോത്ത് മാധവൻ നായർ അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ: ശ്യാമള അമ്മ. മക്കൾ: ഹരിഹരൻ, രാജേന്ദ്രൻ (വയർമാൻ), പരേതയായ ജിഷ, ജ്യോതി, പുഷ്പ. മരുമക്കൾ: നിഷ,രാജൻ. സഞ്ചയനം വ്യാഴാഴ്ച.

തെങ്ങ് മുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

കൊയിലാണ്ടി: മുറിക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞു ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ഫയർഫോഴ്സിൻ്റെ സിവിൽ ഡിഫൻസ് വളണ്ടിയറായ മേലൂർ എടക്കാട്ടു പറമ്പത്ത് ബാലൻ 55 വയസ്സ് ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് കച്ചേരിപ്പാറക്ക് സമീപമുള്ള വീട്ടിൽ വച്ചാണ് അപകടമുണ്ടാവുന്നത്. മുറിക്കാനായി കയറിയ തെങ്ങ് നടു പൊട്ടി വീഴുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സിവിൽ

ഉള്ളൂര്‍ക്കടവിൽ പാലം പണി തുടങ്ങി

ചെങ്ങോട്ട്കാവ്: ഉള്ളൂര്‍ക്കടവ് പാലം പ്രവൃത്തി ഉദ്ഘാടനം കെ.ദാസൻ എംഎൽഎ നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ ചെങ്ങോട്ടുകാവ്, ഉള്ള്യേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് അകലാപ്പുഴയ്ക്കു കുറുകെ 16.25 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പത്ത് സ്പാനുകളായി 250.6 മീറ്റര്‍ നീളത്തിലാണ് പാലം രൂപകല്‍പന ചെയ്തത്. ഇരുവശത്തും 1.50

‘ആശ്വാസം’ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് പുതിയ കെട്ടിടമായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ 2018-19 വര്‍ഷത്തെ പ്രാദേശികവികസന ഫണ്ടില്‍ നിന്നനുവദിച്ച പണമുപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍, കെ.ടി.എം.കോയ, ബിന്ദു മുതിരക്കണ്ടത്തില്‍, ആശ്വാസം പ്രസിഡണ്ട്

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പ്രെഫ.ടി.പി.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റർ, സാമ്പത്തിക വലോകന റിപ്പോർട്ടും, വികസന കാര്യ ചെയർപേഴ്സൻ ഗീത കാരോൽ കരട് വികസന പദ്ധതി അവതരണവും നടത്തി. ക്ഷേമകാര്യ ചെയർമാൻ ബേബി സുന്ദർരാജ്, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ബിന്ദു

ശാരികയിൽ ശിവദാസൻ അന്തരിച്ചു

ചെങ്ങോട്ട്കാവ്: പൊയിൽ ക്കാവ് ബാഗി ഡ്രസ്സസ്സ് ഉടമ ശാരികയിൽ ശിവദാസൻ അന്തരിച്ച. 62 വയസ്സായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റാണ്. പരേതനായ രാമൻകുട്ടിയുടെയും കുട്ടൂലിയുടെയും മകനാണ്. ഭാര്യ: ശ്രീമതി. മക്കൾ: ഷമൽ, ശരത്ത്. മരുമക്കൾ: അഭിരാമി, അനഘ. സഹോദരിമാർ: ശാന്ത, രാധ, ലീല, ഗൗരി.

error: Content is protected !!