Tag: chemanchery

Total 74 Posts

ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കുത്തി തുറന്ന് മോഷണം ശ്രമം; തൊട്ടിൽപ്പാലം സ്വദേശിയായ പ്രതി പോലീസ് പിടിയിൽ

കൊയിലാണ്ടി: ചേമഞ്ചേരി പോസ്റ്റ് ഓഫീസ് കളവു കേസിലെ പ്രതിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ് (38) എന്നയാളെയാണ് പിടികൂടിയത്. ജൂലൈ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചേമഞ്ചേരി പോസ്റ്റ് ഓഫീസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് ലോക്കര്‍ കുത്തിത്തുറന്നു. സംഭവത്തിന് ശേഷം ഏറെ നാളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ കൊയിലാണ്ടി

ചേമഞ്ചേരിയിൽ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം; ഗുരുതരാവസ്ഥയില്‍ ആയിരുന്ന വെങ്ങളം സ്വദേശി മരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി കണ്ണങ്കടവിൽ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. വെങ്ങളം സ്വദേശിയായ ചീറങ്ങോട്ട് രമേശിന് മരണപ്പെട്ടത്. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. പള്ളി പറമ്പിൽ ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള പഴയ കോൺക്രീറ്റ് വീട് പൊളിച്ചു മാറ്റുമ്പോൾ സ്ലാബ് ദേഹത്തു വീഴുകയായിരുന്നു. രമേശനോടുപ്പമുണ്ടായിരുന്ന കാട്ടിൽപീടിക സ്വദേശിയായ കീഴാരി താഴെ വേലായുധനും, ജയാനദ്ധനും പരിക്കുകളുണ്ട്.

ചേമഞ്ചേരി തിരുവങ്ങൂർ ഉമ്മാരിയിൽ അബൂബക്കർ അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി തിരുവങ്ങൂർഉമ്മാരിയിൽ അബൂബക്കർ (83) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കൾ : റജീദ് (സൗദി), മുഹമ്മദ് റാഫി,റംല, നദീറ, റമീസ. മരുമക്കൾ: അഷറഫ് (പുളിയഞ്ചേരി), നാസർ മുനമ്പത്ത് (കാപ്പാട്), സാബിറ നജാത്ത് (കാപ്പാട്),പരേതരായ ഹസൈനാർ (വാകയാട്),റാഷിദ (പാലേരി). സഹോദരങ്ങൾ: ഹസ്സൻകോയ ഉമ്മാരി, അസീസ് ഉമ്മാരി, പരേതരായ മുഹമ്മദ് കോയ, തിരുവങ്ങൂർ ആലിക്കോയ മാസ്റ്റർ, അബ്ദുല്ലക്കുട്ടി,

ചേമഞ്ചേരി വെങ്ങളം പാടത്തൊടിത്താഴെ രാജൻ അന്തരിച്ചു

ചേമഞ്ചേരി: വെങ്ങളം പാടത്തൊടിത്താഴെ രാജൻ (35) അന്തരിച്ചു. പരേതരായ ചന്തു, മാളു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുരേന്ദ്രൻ, രാധ, രോഹിണി, റീന, പരേതനായ സഹദേവൻ.

ചേമഞ്ചേരിയിൽ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ അതിഥി ത്തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ നൂറോളം തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക.കിറ്റ് വിതരണം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. താലൂക്കിലെ 23 പഞ്ചായത്തിലും രണ്ട് നഗരസഭകളിലുമായി 4300 അതിഥി തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ക്കുള്ള കിറ്റ് വിതരണം ഞായറാഴ്ചയോടെ

കാപ്പാട് കപ്പക്കടവ് കല്ലുവെച്ച പുരയിൽ ഖദീജ അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് കപ്പക്കടവ് കല്ലുവെച്ചപുരയിൽ ഖദീജ (62) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി.കോയ. മക്കൾ: ഫാത്തിമ, നസീർ, ഷാനവാസ്, ഹാജറ. മരുമക്കൾ: ഇബ്രാഹിം (പള്ളിക്കണ്ടി), ജനീഷ് (കിനാശ്ശേരി), ഖദീജ (പൂക്കിപ്പറമ്പ്), നസിയ (അരക്കിണർ). സഹോദരങ്ങൾ: ബീരാൻ (മാത്തോട്ടം), നഫീസ (പന്നിയങ്കര), റംലത്ത് (പന്നിയങ്കര).

കടൽക്ഷോഭത്തിൽ തകർന്ന ചേമഞ്ചേരി വാതക ശ്മശാനത്തിലേക്കുളള പാത ഡിവൈഎഫ്ഐ ഗതാഗതയോഗ്യമാക്കി

കൊയിലാണ്ടി: കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട്-കൊയിലാണ്ടി തീരപാത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കി. തീരപാതയിലൂടെയാണ് ചേമഞ്ചേരി പഞ്ചായത്ത് വാതക ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടു വരേണ്ടത്. കടല്‍ ക്ഷോഭത്തില്‍ തീരപാത പൊട്ടി തകര്‍ന്ന് പൂര്‍ണ്ണമായി ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ്. തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങളില്‍ മണ്ണും കല്ലും നിരത്തി ആംബുലന്‍സ് കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് റോഡ്

ചേമഞ്ചേരി കണ്ണഞ്ചേരി പ്രസീത അന്തരിച്ചു; കോവിഡ് ബാധിതയായിരുന്നു

ചേമഞ്ചേരി: തിരുവങ്ങൂർ അരങ്ങിൽ കുനി താമസിക്കും കണ്ണഞ്ചേരി പ്രസീത (43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അച്ഛൻ: പരേതനായ ബാലൻ. അമ്മ: ലീല. ഭർത്താവ്: വണ്ണാംപൊയിൽ കല്ലിൽ മധുസൂദനൻ (ബാലുശ്ശേരി), മക്കൾ: അവിനാഷ്, അഞ്ജലി സഹോദരൻ: പ്രമോദ്. സംസ്കാരം 17 ന് തിങ്കൾ രാവിലെ 11.30 ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിശ്രാന്തി വാതക ശ്മശാനത്തിൽ.

മൃതദേഹവുമായ ബന്ധുക്കൾ എത്തിച്ചേരുകയാണ്; വിശ്രമമില്ലാതെ ചേമഞ്ചേരിയിലെ ‘വിശ്രാന്തി’, ജില്ലയിൽ കോഴിക്കോടും വടകരയും കഴിഞ്ഞാലുള്ള ഏക ആധുനിക ശ്മശാനം

എ സജീവ്കുമാർ കൊയിലാണ്ടി: മൃതദേഹവുമായി ബന്ധുക്കൾ എത്തിച്ചേരുകയാണ്. ചേമഞ്ചേരിയിലെ വിശ്രാന്തിക്ക് വിശ്രമമില്ല. ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനും വടകര മുൻസിപ്പാലിറ്റിയും കഴിഞ്ഞാൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ മാത്രമാണ് ആധുനിക വാതക ശ്മശാനമുള്ളത്. കെ.ദാസൻ എംഎൽഎ യും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും അനുവദിച്ച ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ഈ ശ്മശാനം നിർമ്മിച്ചത് ഗ്രാമപഞ്ചായത്ത് 1986

കാപ്പാട് തീരത്ത് ശക്തമായ കടലാക്രമണം, മരങ്ങൾ കടപുഴകി

കൊയിലാണ്ടി: ചേമഞ്ചേരി കാപ്പാട് കടലാക്രമണം ശക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറക്കു സമീപമാണ് കടൽക്ഷോഭം രൂക്ഷമായത്. ഇന്ന് ഉച്ചയോടെ രൂപപ്പെട്ട കടൽക്ഷോഭത്തിൽ തീരത്തെ നിരവധി വൃക്ഷങ്ങൾ കടപുഴകി. പ്രദേശത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി കടൽ പ്രക്ഷുദ്ധമാവാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. വരും ദിവസങ്ങളിലും കടൽക്ഷോഭം

error: Content is protected !!