Tag: CASE
താനൂര്‍ ബോട്ടപകടം; ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, സ്രാങ്കും ജീവനക്കാരനും ഒളിവില്‍, സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
മലപ്പുറം: താനൂരില്‍ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു. അപകടത്തില്‍ കൂടുതല്‍ പേരെ കാണാതായെന്ന് ഇതുവരെ പരാതികളില്ലെന്ന് പറഞ്ഞ അദ്ദേഹം ബോട്ടിനു
സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചിത്രങ്ങളും ഫോണ്‍നമ്പറുകളും പണം വാങ്ങി വിറ്റു; തിക്കോടി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്, പ്രതി ഒളിവില്‍
പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെതിരെയാണ് (27) കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്. പരിശോധനയില്‍ പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍
സദാചാരാക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയ പകയില്‍ വീടുകയറി ആക്രമണം; രേവതി സമ്പത്തും കുടുംബവും താമസിക്കുന്ന വടകരയിലെ വാടകവീട്ടില്‍ അക്രമം നടത്തിയ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു
വടകര: ഫെമിനിസ്റ്റും, ചലച്ചിത്ര താരവുമായ രേവതി സമ്പത്ത് താമസിക്കുന്ന വാടക വീട്ടിൽ കയറി യുവാക്കളുടെ അക്രമം. വടകര സ്വദേശികളായ കണ്ടാലറിയാവുന്ന എട്ടോളം പേർക്കെതിരെ വടകര പൊലീസ് കേസ്സെടുത്തു. അക്രമത്തിൽ രേവതിയുടെ അച്ഛൻ, അമ്മ, സുഹൃത്ത് സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ശാരീരികോപദ്രവമേല്‍പ്പിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശിക്കെതിരെ വാഷ് കൈവശം വച്ചതിന് കേസെടുത്ത് പേരാമ്പ്ര എക്‌സൈസ്
പേരാമ്പ്ര: വാഷ് കെെവശം വെച്ചതിന് മുതുകാട് പിള്ളപ്പെരുവണ്ണ സ്വദേശിക്കെതിരെ കേസെടുത്ത് പേരാമ്പ്ര എക്സെെസ്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് വടക്കൊമ്പത് മധുവിന്റെ കെെവശമുണ്ടായിരുന്ന വാഷ് പിടിച്ചെടുത്തത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്ലാണ് മുതുകാട് ഭാഗങ്ങളില്‍ റെയിഡ് നടത്തിയത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പെട്ടിട്ടുള്ളത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും
അവധി രേഖപ്പെടുത്തിയതിന് മുകളില്‍ ഒപ്പിട്ടു; ചോദ്യം ചെയ്ത വനിതാ ഹെഡ് ക്ലാര്‍ക്കിന് ക്രൂരമര്‍ദ്ദനം; സംഭവം കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍
കോഴിക്കോട്: സിവില്‍ സ്റ്റേഷനില്‍ വനിതാ ഹെഡ് ക്ലാര്‍ക്കിന് സഹപ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം. സിവില്‍ സ്റ്റേഷനിലെ ദേശീയപാതാ ബൈപ്പാസ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലാണ് സംഭവം. ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് എ.വി.രഞ്ജിനിക്കാണ് പരിക്കേറ്റത്. തടയാന്‍ ശ്രമിച്ച ക്ലാര്‍ക്ക് പി.ഫിറോസിനും മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഇതേ ഓഫീസിലെ ക്ലാര്‍ക്ക് പി.എസ്.അരുണ്‍കുമാറിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ പത്ത്
കോവിഡ് നിയമലംഘനത്തിന് കോഴിക്കോട് ജില്ലയില്‍ 714 കേസുകള്‍ കൂടി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 714 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 64 കേസുകളും റൂറലില്‍ 71 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 353 കേസുകളും റൂറലില്‍ 226 കേസുകളുമെടുത്തു. ഇവരില്‍
ശ്രദ്ധിക്കുക, നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കുടുങ്ങും; ജില്ലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 673 കേസുകള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 673 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 56 കേസുകളും റൂറലില്‍ 41 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 473 കേസുകളും റൂറലില്‍ 103 കേസുകളുമെടുത്തു. ഇവരില്‍
ചിറ്റൂര്‍ ഉത്സവം: സംഘാടകരായ 225 പേര്‍ക്കെതിരെ കേസെടുത്തു
ചിറ്റൂര്‍: ചിറ്റൂര്‍ ഉത്സവത്തില്‍ സംഘാടകരായ 25 പേര്‍ക്കും കാണികളായ 200 പേര്‍ക്കുമെതിരെ കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ലംഘിച്ച് 20 ഓളം കുതിരകളെ പങ്കെടുപ്പിച്ച ചിറ്റൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ എടുത്തിട്ടുണ്ട്. 8 പേരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നാണ്
സുഹൃത്തിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
വേങ്ങര: കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പൊലീസ് പിടിയില്‍. എടരിക്കോട് സ്വദേശി മുഹമ്മദ് സല്‍മാന്‍ (22) ആണ് പിടിയിലായത്.ഏപ്രില്‍ നാലിനാണ് പതിനെട്ടുവയസുകാരന്‍ നൗഫലിനെ ഊരകം മലയിലെ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെന്നുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍, നൗഫലിനെ അടിച്ചുവീഴ്ത്തി. നൗഫലിനെ താഴേക്ക് തള്ളിയിട്ടു.
പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അറസ്റ്റില്‍, മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പയ്യോളി: പയ്യോളി പ്രശാന്തി ജ്വല്ലറിയില് കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) നെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ എടച്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ കവര്‍ച്ച സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്നു കോടതി മുഖാന്തിരം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിച്ച പ്രതിയെ