Tag: By-election

Total 13 Posts

തുറയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെപ്പ്; ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തുറയൂര്‍: തുറയൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിനായി ഇരുമുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.അബ്ദുല്‍റഹ്‌മാന്‍ കോടിക്കണ്ടിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.എ നൗഷാദ് മാസ്റ്ററുമാണ് മത്സരിക്കുന്നത്. ഇരു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നവംബര്‍ ഒന്‍പതിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന യു.സി ഷംസുദ്ധീന്‍ രാജിവെച്ച് പോയതിനെത്തുടര്‍ന്നാണ് രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടിയില്‍

“തൃക്കാക്കരയിലെ വോട്ടർമാരേ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ”; തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ച് പേരാമ്പ്രയിലെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ കാണാം)

പേരാമ്പ്ര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വന്‍ വിജയത്തില്‍ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കുവച്ചു. നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമാ തോമസിനും യു.ഡി.എഫ് നേതൃത്വത്തിനും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടാണ് പ്രകടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് വിട്ട്

തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്. ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955

error: Content is protected !!