Tag: Bus Accident
വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ ബസിന്റെ പിറകില്‍ തൂങ്ങിനിന്ന് യുവാവിന്റെ സാഹസികയാത്ര
നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിറകില്‍ തൂങ്ങി യുവാവിന്റെ സാഹസികയാത്ര. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിലാണ് യുവാവ് തൂങ്ങിപിടിച്ച് യാത്ര ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. തെരുവംപറമ്പില്‍ നിന്നും യുവാവ് ബസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ബസിന്റെ പിറകിലെ കമ്പിയില്‍ തൂങ്ങി യാത്ര നടത്തിയത്. വാണിമേല്‍ പാലം മുതല്‍
കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കര്‍ണാടക ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു; യാത്രക്കാര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കര്‍ണാടക ആര്‍.ടി.സിയുടെ ബസ് അപകടത്തില്‍പ്പെട്ടു. ബംഗളുരു ബിടദിക്ക് സമീപം ഇന്ന് പുലര്‍ച്ചെ 3.45 നാണ് അപകടമുണ്ടായത്. ബംഗളുരു- മൈസൂരു ദേശീയപാതയിലല്‍ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചായിരുന്നു അപകടം. ബസിന്റെ മുന്‍വശത്ത് സാരമായ കേടുപാടുണ്ടായി. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക്
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടം, ഒരു മരണവും: കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന ആവശ്യമുയരുന്നു
ഉള്ള്യേരി: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടണമെന്ന ആവശ്യമുയരുന്നു. ബസുകളുടെ മത്സരയോട്ടമാണ് ഈ മേഖലയിലെ അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്നലെ രണ്ട് അപകടങ്ങളാണ് മേഖലയിലുണ്ടായത്. സ്വകാര്യ ബസുകള്‍ ഇടിച്ചാണ് രണ്ട് അപകടങ്ങളും നടന്നത്. ഇതില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഉള്ള്യേരി ടൗണില്‍ രാവിലെയായിരുന്നു ആദ്യ അപകടം. ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് തിരിച്ചതായിരുന്നു അപകടത്തിന്
കൊയിലാണ്ടിയിൽ ബെെക്കിനു മുകളിലൂടെ അമിത വേഗത്തിലെത്തിയ ബസ് കയറിയിറങ്ങി, ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
നാദാപുരത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു
നാദാപുരം: നാദാപുരത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാദാപുരം ഗവര്‍മെന്റ് താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം. ഇന്ന് രാവിലെ ആറരയ്ക്ക് വടകര ഭാഗത്ത് നിന്നും വന്ന കെ എസ് ആര്‍ടിസി ബസ്സും കല്ലാച്ചി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ചാറ്റല്‍
വടകരയില്‍ ഓടുന്ന ബസിനു മുകളിലേക്ക് മരം വീണു
വടകര : വടകരമേഖലയില്‍ ഇന്നലെ മഴയും ശക്തമായ കാറ്റും ഇടിമിന്നലും. ചോറോട് മേല്‍പ്പാലത്തിന് സമീപം മരം ദേശീയപാതയിലേക്കും ഓടുന്ന ബസിലേക്കുമായി വീണു. ആര്‍ക്കും അപകടമില്ല. മരം വീണതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് വടകരമേഖലയില്‍ കനത്തമഴ പെയ്തത്. പലയിടങ്ങളിലും മരം പൊട്ടിവീണു, കൃഷി നശിച്ചു, വൈദ്യുതിയും മുടങ്ങി. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന്
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; മൂരാട് ബസുകള്‍ കൂട്ടിയിടിച്ചു
പയ്യോളി: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസും കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് ഓയില്‍മില്‍ ബസ് സ്‌റ്റോപ്പില്‍ കോഴിക്കോട്‌നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം.