Tag: boat
ആശങ്കയുടെ മണിക്കൂറുകള്‍, ജീവനും കൈയില്‍പിടിച്ച് അഞ്ച് പേര്‍; പയ്യോളിയില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്
പയ്യോളി: വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈൻ എൻഫോഴ്സ്മെന്റ്. ഇന്നലെ (ബുധന്‍) ഉച്ചയോടെ പയ്യോളി ഭാഗത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഷാലോം എന്ന കാരിയര്‍വള്ളമാണ് തകര്‍ന്നത്. അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മുറിയുകയായിരുന്നു. ഉടനെ മത്സ്യത്തൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പുതിയാപ്പ
പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. നാല് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല
മൂടാടി: മൂടാടിയിൽ തോണി മറിഞ്ഞ് അപകടം. ഉരുപുണ്യകാവ് പാലക്കുളം കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെയാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളിയായ ഷിഹാബ് (27) നെ കണാതായി. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൂന്നു പേരാണ് വള്ളത്തിൽ കടലിലേക്ക് പുറപ്പെട്ടത്. മത്സ്യബന്ധനത്തിനിടെ വഞ്ചി തലകീഴായി മറിയുകയായിരുന്നു. രണ്ടു പേര് നീന്തി രക്ഷപെട്ടു. കാണാതായ ഷിഹാബിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. പോലീസും
കാസർകോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി
കാസർകോട്: കാസർകോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലിൽ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കാണാതായി; അപകടത്തില്‍പ്പെട്ടത് 15 പേരെന്ന് സൂചന
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്നും മത്സ്യ ബന്ധനത്തിന് കടലില്‍ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറിച്ച് വിവരമില്ലാത്തത് ആശങ്കയാകുന്നു. മെയ് അഞ്ചാം തീയതി കടലില്‍ പോയ ബോട്ടില്‍ പതിനഞ്ച് പേരാണുള്ളത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായ ബോട്ടുകള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പല തീരങ്ങളില്‍ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല. ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും
കടല്‍ക്ഷോഭം; നിരവധി ബോട്ടുകള്‍ തകര്‍ന്നു, ഏഴുകുടിക്കലും തൂവ്വപ്പാറയിലും സ്ഥിതി രൂക്ഷം; വടക്കന്‍ കേരളത്തില്‍ വ്യാപകനാശനഷ്ടം
കൊയിലാണ്ടി: കനത്തമഴയും കടലാക്രമണവും ന്യൂനമര്‍ദവും തോണികള്‍ക്കും ബോട്ടുകള്‍ക്കും വലിയ രീതിയില്‍ കേടുപാടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. അഴിയൂരില്‍ ഹാര്‍ബറിന് സമീപത്ത് ക വെച്ചിരുന്ന 10 തോണികളാണ് കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബി ഉപയോഗിച്ചാണ് തോണികള്‍ കരയ്ക്ക് എത്തിച്ചത്. ചെറിയമങ്ങാട് ഹാര്‍ബറിലും ബോട്ടുകള്‍ തകര്‍ന്നു. കൊയിലാണ്ടി മേഖലയിലെ തൂവ്വപ്പാറ,ഏഴുകുടിക്കല്‍, ചെറിയമങ്ങാട്, മുത്തായം എന്നിവടങ്ങളിലെല്ലാം കടല്‍ക്ഷോഭം വലിയ