Tag: BJP

Total 58 Posts

ബിജെപിക്ക് വേണ്ടിയുള്ള ഇ ശ്രീധരന്റെ പ്രസ്താവനകൾക്ക് അക്കമിട്ട് നിരത്തി കിഫ്ബിയുടെ മറുപടി, വായിക്കാം

കോഴിക്കോട്: ഇ ശ്രീധരന് മറുപടിയുമായി കിഫ്ബി. ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖങ്ങളിൽ ഇ ശ്രീധരൻ കിഫ്ബിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതിന് അക്കമിട്ട് നിരത്തിയാണ് കിഫ്ബി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നൽകിയത്. കിഫ്ബി ശ്രീധരന് നൽകിയ മറുപടി വായിക്കാം. ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽ അഡൈ്വസറും ആയ ‘മെട്രോമാൻ’

ഇ ശ്രീധരൻ ബിജെപി യിലേക്ക്

കോഴിക്കോട്: മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിജയ യാത്രയില്‍ പാര്‍ട്ടി അംഗത്വം നല്‍കി അദ്ദേഹത്തെ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപി യിലെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മെട്രോമാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. ബിജെപിയില്‍

പിണറായി വിജയന് വിശ്വാസികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും; എം.ടി. രമേശ്

പയ്യോളി: കോടതിവിധിയുടെ മറവിൽ തെരുവിൽ വിശ്വാസികളെ ക്രൂരമായി തല്ലിച്ചതച്ച പിണറായി വിജയനും സി.പി.എമ്മിനും ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.രമേശ്. സി.പി.എമ്മിന് നിലപാടുകൾ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും വിശ്വാസികളുടെ മനസ്സിലെ മുറിവ് ഉണങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.എം.എസ് നേതാവ് സി.ടി.മനോജിന്റെ ഒമ്പതാം ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

ചാണക സംഘിയെന്ന് വിളിച്ചാൽ സന്തോഷം; പെട്രോൾ ഡീസൽ വില വർദ്ധനവ് ഉപയോഗം കുറയ്ക്കാനാണെന്ന വിചിത്രവാദവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: സിവിൽ സർവ്വീസിൽ നിന്ന് വിരമിച്ച് ബിജെപി യിൽ ചേർന്നതിന് പിന്നാലെ വിചിത്രവാദവുമായി മുൻ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ഇന്ധന വില കൂടുന്നത് വഴി ഇവയുടെ ഉപയോഗം കുറയ്ക്കാനാകുമെന്നാണ് ജേക്കബ് തോമസ് വിശദീകരിക്കുന്നത്. അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിക്കുന്നതിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് മുൻ ഡിജിപി യുടെ വിദഗ്ധാഭിപ്രായം. പെട്രോൾ ഡീസൽ വില

തിരുവനന്തപുരത്ത് കൃഷ്ണകുമാർ; ശോഭാ സുരേന്ദ്രൻ വർക്കലയിൽ; നേമത്ത് കുമ്മനം രാജശേഖരന്‍ ; ബിജെപി സാധ്യതാ പട്ടിക പുറത്ത്

തിരുവന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരനാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. കേരളത്തില്‍

കോണ്‍ഗ്രസ് വിശ്വാസ സംരക്ഷകരെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു; സുനില്‍കുമാര്‍ കര്‍ക്കളെ

കൊയിലാണ്ടി: തങ്ങളാണ് വിശ്വാസ സംരക്ഷകര്‍ എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കര്‍ണാടക ഗവ.ചീഫ് വിപ്പും ബിജെപി സംസ്ഥാന സഹ പ്രഭാരിയുമായ സുനില്‍കുമാര്‍ കര്‍ക്കളെ. ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന സമയത്ത് അന്‍പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ കേസുകളില്‍ പ്രതികളായിരുന്നു. എന്നാല്‍ ഒരു കേസില്‍ പോലും പ്രതികള്‍ ആകാത്ത കോണ്‍ഗ്രസുകാരാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തങ്ങളാണ് വിശ്വാസ സംരക്ഷകര്‍

പി.ടി ഉഷ യഥാർത്ഥ ദേശസ്നേഹിയെന്ന് കെ സുരേന്ദ്രൻ

പയ്യോളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച കായിക താരം പി ടി ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉഷയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നും, ഉഷയെ പിന്തുണയ്ക്കാന്‍ ബിജെപി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം

‘സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും’ – വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ ?

കോഴിക്കോട്: എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വരെ എല്ലാവരിലും പ്രതിക്ഷയുമുണ്ടാവാറുണ്ടെങ്കിലും പലര്‍ക്കും നിരാശയാണ് ലഭിക്കാണ്. എന്നാല്‍ പതിവു വാഗ്ദാനത്തില്‍ ഇക്കുറി ജില്ലയിലെ യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കോണ്‍ഗ്രസിലെ പതിവ് മുഖങ്ങള്‍ മാറുമെന്നാണു

കെ.സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി 15ന് തുടങ്ങും

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്ര ഫെബ്രുവരി 15ന് ആരംഭിക്കും. ഇടതുപക്ഷ സർക്കാരിന്റെ അഴിമതിയും, നരേന്ദ്ര മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കുകയാണ് കേരള യാത്രയുടെ ഉദ്ദേശം. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ കേരള യാത്രയുടെ നടത്തിപ്പ് സംബന്ധിച്ച് അന്തിമ രൂപരേഖ തയ്യാറാക്കും.

കൊയിലാണ്ടിയിൽ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; പിന്നില്‍ സി.പി.ഐ.എം എന്ന് ബിജെപി

കൊയിലാണ്ടി: ബി.ജെ.പി പ്രവര്‍ത്തകനായ മീത്തലെ അത്തിശ്ശേരി സജിനേഷിനെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജയ്കിഷ് എസ്സ്.ആര്‍ ആരോപിച്ചു. ഇന്നലെ രാത്രി 12 മണിക്ക് വിയ്യൂരുള്ള വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന സജിനേഷിനെ ഒരു സംഘം

error: Content is protected !!