Tag: BJP
വനം കൊള്ളയ്ക്കെതിരെ ബിജെപി പദയാത്ര നടത്തി
മേപ്പയ്യൂർ : പിണറായി സർക്കാർ നടത്തിയ വനം കൊള്ള സമഗ്ര അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തിൽ പദയാത്ര നടത്തി. പദയാത്ര കർഷക മോർച്ച സംസ്ഥാന സെക്രട്രി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വനം കൊള്ളയിലൂടെ പുറത്ത് വന്നതെന്ന് കെ.കെ രജീഷ് ആരോപിച്ചു.
വനം കൊള്ളയ്ക്കെതിരെ പേരാമ്പ്രയിൽ ബി.ജെ.പി യുടെ പ്രതിഷേധ ധർണ്ണ
പേരാമ്പ്ര: വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി യുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ചൂഷണവും അഴിമതിയുമാണ് മരം
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ധന
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി. നേതാക്കളുടെ സമ്പത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടില്‍ പരാതി നല്‍കിയ ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസിന്റെ മൊഴി. പാലക്കാട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ ഏഴ് ബി.ജെ.പി നേതാക്കളുടെ സമ്പത്ത് വന്‍തോതില്‍ വര്‍ധിച്ചതായാണ് മൊഴി നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്
ബിജെപിയ്ക്ക് കൊയിലാണ്ടിയിൽ 4,525 വോട്ട് കുറഞ്ഞു; വിശദീകരിക്കാനാകാതെ നേതൃത്വം, അന്വേഷണം
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ ബിജെപി വോട്ട് കുറഞ്ഞത് വിശദീകരിക്കാനാകാതെ നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കൊയിലാണ്ടി മണ്ഡലത്തില്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പിലും ലഭിച്ചതിനേക്കാള്‍ കുറവ് വോട്ടാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.പി രാധാകൃഷ്ണന് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.രജനീഷ്
കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധം തെളിഞ്ഞു
തൃശ്ശൂര്‍: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴല്‍പ്പണം കൊടകരയില്‍ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. ബന്ധം സ്ഥിരീകരിച്ച് പോലീസ്. പണം കൊടുത്തുവിട്ട ധര്‍മ്മരാജന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെന്ന് തൃശ്ശൂര്‍ എസ്.പി. ജി.പൂങ്കുഴലി പറഞ്ഞു. ഇയാള്‍ക്ക് പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്ന് വ്യക്തം. സുനില്‍ നായിക്കില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. കോഴിക്കോട്ടുനിന്ന്
നിര്‍ണായകശക്തിയാകും, നേമം നിലനിര്‍ത്തും; അഞ്ചു സീറ്റുകള്‍ നേടുമെന്ന് ബിജെപി വിലയിരുത്തല്‍
തിരുവനന്തപുരം: വിജയസാധ്യത വിലയിരുത്താൻ ബി.ജെ.പി യോഗങ്ങൾ ചേരുന്നു. ബൂത്തുതലത്തിലുള്ള പ്രാഥമിക വിലയിരുത്തൽ നടന്നെങ്കിലും ജില്ലാതല പരിശോധന തുടങ്ങുന്നതേയുള്ളൂ. കോർ കമ്മിറ്റിയും നേതൃയോഗവും ചേർന്ന് കൂടുതൽ വിലയിരുത്തലുകൾ നടത്തും. നേമം ഉൾപ്പെടെ അഞ്ചുമണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് എൻഡിഎ യുടെ പ്രാഥമിക വിലയിരുത്തൽ. സിറ്റിങ് സീറ്റായ നേമം, കെ.സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എൻ.ഡി.എ.ക്ക്
ബിജെപി പേരാമ്പ്രമണ്ഡലം സെക്രട്ടറി ജിഷ സുധീഷ് സിപിഐഎമ്മിലേക്ക്
പേരാമ്പ്ര: ബിജെപി പേരാമ്പ്രമണ്ഡലം സെക്രട്ടറിയും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ജിഷ സുധീഷ് ബിജെപി വിട്ടു. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജിഷ സുധീഷ് പറഞ്ഞു. പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ ജിഷ സുധീഷിന് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേരാണ് എത്തിയത്.
സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ ഫോട്ടോഗ്രാഫറെ മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍
കോഴിക്കോട്: സ്മൃതി ഇറാനിയുടെ കോഴിക്കോട്ടെ റോഡ് ഷോ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം. ജന്മഭൂമി കോഴിക്കോട് ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ എം ആര്‍ ദിനേശ്കുമാറിനാണ് കണ്ണിന് അടിയേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎയുടെ എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ടി പി ജയചന്ദ്രന്റെ റോഡ് ഷോയ്ക്കിടെ കക്കോടിയിലാണ് സംഭവം. സ്മൃതി ഇറാനി സ്‌കൂട്ടറില്‍ റോഡ്
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പിനു ശേഷം കാണാം; പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ
തൃശ്ശൂർ: കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അമിത്ഷായുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന്
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി എന്‍ഡിഎ
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.പി.രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് സന്ദര്‍ശന പരിപാടികള്‍ പുരോഗമിക്കുന്നു. ഇന്നലെ ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. ഞാണംപൊയില്‍, ചേലിയ, മേലൂര്, വെങ്ങളം, കാട്ടില്‍പീടിക, കാഞ്ഞിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളിലെത്തി വോട്ട് തേടി. മുതിർന്ന ആര്‍.എസ്.എസ് നേതാവ് കെ.പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. എസ്.ആര്‍.ജയ്കിഷ്, അഡ്വ.വി.സത്യന്‍, വായനാരി വിനോദ്,