Tag: Balussery

Total 44 Posts

നിർമ്മാണം പാതിവഴിയിൽ നിലച്ചു; അപകടം പതിവായ നടപ്പാതയിൽ നാട്ടുകാർ വേലികെട്ടി

ബാലുശ്ശേരി: അപകടം നിത്യസംഭവമായിമാറിയ ബാലുശ്ശേരി ടൗണിലെ നടപ്പാതയിൽ സാമൂഹിക പ്രവർത്തകർ വേലികെട്ടി. നിർമാണപ്രവൃത്തികൾ പാതിവഴിയിൽ നിലച്ച നടപ്പാതയിലാണ് സാമൂഹിക പ്രവർത്തകരായ ഭരതൻ പുത്തൂർവട്ടവും കുന്നോത്ത് മനോജും ചേർന്ന് വേലികെട്ടിയത്. നടപ്പാതയോട് ചേർന്ന ഓവുചാലിന്റെ കുഴിയിൽവീണ് കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കുക പതിവാണ്. വൈകുണ്ഡംമുതൽ പോസ്റ്റാഫീസ് റോഡുവരെ ടൗൺ നവീകരണത്തിന് മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. നവീകരണം ആരംഭിച്ചിട്ട് വർഷം

ബാലുശ്ശേരിയിൽ അജീഷിന്റെ മരണം കൊലപാതകമോ? പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ബാലുശ്ശേരി: ബാലുശ്ശേരി മുത്തപ്പല്‍ തോട് അജീഷിന്റെ ദുരൂഹ മരണത്തില്‍ പോലീസ് കേസെടുത്തു. ഇന്നലെയാണ് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിലിടപെട്ട അജീഷ് മർദ്ദനമേറ്റ് മരിച്ചത്. കോക്കല്ലൂർ മുത്തപ്പൻതോട് നമ്പിടിപ്പറമ്പത്ത് അജീഷ് (47) കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. എരമംഗലം കാരാട്ട്പാറ ബസ്‌ സ്റ്റോപ്പിനടുത്തുവെച്ചാണ് സംഭവം നടന്നത്. ബുധനാഴ്ച വിഷു നാളിൽ വൈകീട്ട് നാലോടെ അജീഷ് സുഹൃത്തിനൊപ്പം ബൈക്കിൽ കാരാട്ടുപാറ ഭാഗത്തേക്ക്

ബാലുശ്ശേരി സംഘർഷം; വാർഡ് മെമ്പർ ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാർ അറസ്റ്റിൽ

ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയിൽ വ്യാഴാഴ്ച യു.ഡി.എഫ്. -എൽ.ഡി.എഫ്. സംഘർഷത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഗ്രാമപ്പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാർ അറസ്റ്റിൽ. ഒന്നാം വാർഡ് മെമ്പർ കരുമല മണ്ണാംകണ്ടി വിപിൻ (35), പുന്നോറത്ത് മനോജ് (46), കരിങ്കയിൽ താഴെ നഫീർ (35) എന്നിവരെയാണ് ബാലുശ്ശേരി സി.ഐ. രാജേഷ് മനങ്കലത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം

ബാലുശേരിയില്‍ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ടു, വീടുകള്‍ക്ക് നേരെ കല്ലേറ്

ബാലുശേരി: വ്യാഴാഴ്ച വൈകീട്ടാണ് ബാലുശേരി കരുമലയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം ആരംഭിച്ചത്. പ്രകോപനപരമായി യുഡിഎഫ് നടത്തിയ പ്രകടനം സിപിഎം തെരഞ്ഞെടുപ്പ് ഓഫീസ് അക്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കുകള്‍ നിസാരമായതിനാല്‍ താമരശേരി ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വിട്ടയക്കുക ആയിരുന്നു. ഉണ്ണികുളം മുന്‍

അപ്പോ എന്തായാലും കാണാം!; ബാലുശ്ശേരിയില്‍ ധര്‍മ്മജനും സച്ചിനും നേര്‍ക്ക് നേര്‍ കണ്ടപ്പോള്‍

ബാലുശ്ശേരി: പ്രധാനപ്പെട്ട കുറച്ച് സീറ്റുകളൊഴിച്ചാല്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയായി. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വിജയ പ്രതീക്ഷയില്‍ മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകള്‍ സാധാരണമാണെങ്കിലും സ്ഥാനാര്‍ത്ഥികള്‍ പരസ്പരം കണ്ടുമുട്ടിയാല്‍ അതൊന്നും പ്രതിഫലിക്കാറില്ല. അത്തരമൊരു കാഴ്ച്ചയാണ് ബാലുശേരിയില്‍. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മണ്ഡലത്തിലിറങ്ങിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സിപിഐഎം സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവും കണ്ടുമുട്ടുകയായിരുന്നു. ചിരിച്ചുകൊണ്ട്

ബാലുശ്ശേരിയിൽ പ്രചാരണമാരംഭിച്ച് സച്ചിൻദേവ്

ബാലുശ്ശേരി: എൽഡിഎഫ് സ്ഥാനാർത്ഥി കെ.എം.സച്ചിൻ ദേവ് ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ പ്രചാരണമാരംഭിച്ചു. മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും പാർട്ടി പ്രവർത്തകരെയും സന്ദർശിച്ചുകൊണ്ടായിരുന്നു ആദ്യദിന പ്രചരണം. ബാലുശ്ശേരി ഏരിയാകമ്മിറ്റി ഓഫീസ്, ലോക്കൽ കമ്മിറ്റി ഓഫീസുകൾ എന്നിവിടങ്ങളിലെ പാർട്ടിയുടെ പ്രധാന പ്രവർത്തകരെ നേരിൽക്കണ്ടു. ബാലുശ്ശേരി, ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്ത് ഓഫീസുകിൽ പ്രാഥമിക സന്ദർശനം നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ, വി.എം.കുട്ടിക്കൃഷ്ണൻ,

ബാലുശ്ശേരിയിൽ അർധസൈനികരുടെ റൂട്ട് മാർച്ച്

ബാലുശ്ശേരി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രശ്നബാധിത പ്രദേശങ്ങളായി കണക്കാക്കപ്പെട്ട സ്ഥലങ്ങളിൽ അർധ സൈനിക വിഭാഗവും പോലീസും റൂട്ട് മാർച്ച് നടത്തി. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട പൂനൂർ, കൂട്ടാലിട എന്നിവിടങ്ങളിലാണ് ബാലുശ്ശേരി പോലീസും അർധസൈനിക വിഭാഗവും റൂട്ട് മാർച്ച് നടത്തിയത്. ബി.എസ്.എഫ്. 184 ബറ്റാലിയനിലെ 25 അർധസൈനികരും ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരും ഹോംഗാർഡും മാർച്ചിൽ

ബാലുശ്ശേരിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; രണ്ടുയുവാക്കൾ പിടിയിൽ

ബാലുശ്ശേരി: വിൽപ്പനയ്ക്കായി മയക്കുമരുന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന യുവാക്കളെ ബാലുശ്ശേരി എക്സെൈസ് പിടികൂടി. നടുവണ്ണൂർ കരുമ്പാപൊയിൽ ചാത്തോത്ത് വീട്ടിൽ റിതുൽ റോഷൻ 24 വയസ്സ്, നടുവണ്ണൂർ കുന്നംപൊയിൽ മിജാസ് 22 വയസ്സ് എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരി റെയ്ഞ്ച് എ ക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസും സംഘവുമാണ് ഇവരെ അറസ്റ്റു ചെയ്തത്. എട്ടുഗ്രാം എംഡിഎംഎ ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

ബാലുശ്ശേരി ഉറപ്പിച്ച് ധർമജൻ ബോൾഗാട്ടി

ബാലുശ്ശേരി: നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ച ധർമജൻ ബോൾഗാട്ടി ബാലുശ്ശേരി മണ്ഡലത്തിൽ സജീവമായി. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ പത്തോളം പരിപാടികളിലാണ് ധർമ്മജൻ പങ്കെടുത്തത്. ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകനായ മനോജ് കുന്നോത്ത് നടത്തുന്ന 48 മണിക്കൂർ ഉപവാസസമരം ധർമജൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ആവശ്യപ്പെട്ടാൽ ബാലുശ്ശേരിയിൽ മത്സരിക്കുമെന്നും ബാലുശ്ശേരിയോട്

ബാലുശ്ശേരി സ്റ്റേഷനിൽനിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി പിടിയിൽ

ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദിവസം ചാടിപ്പോയ കഞ്ചാവുകേസ് പ്രതി പിടിയിലായി. പേരാമ്പ്ര സ്വദേശി മുഹമ്മദ് സറീഷ്, 21 വയസ്സ് ആണ് പിടിയിലായത്. പ്രത്യേക പോലീസ് അന്വേഷണ സംഘം പൊന്നാനിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആൾട്ടോ കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ 4200 ഗ്രാം കഞ്ചാവുമായി ബാലുശ്ശേരി ടൗണിനടുത്തുവെച്ചാണ് പോലീസ് മുഹമ്മദ്‌ സറീഷിനെയും മുഹമ്മദ്‌

error: Content is protected !!