Tag: Balussery
അവർക്കിടയിലെ മതിൽ ഇനിയില്ല; ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം
ബാലുശ്ശേരി: ഇനി അവർ ഒന്നായി പഠിക്കും, വേർതിരിവുകളില്ലാതെ. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. പി.ടി.ഐ യുടെയും അധികൃതരുടെയും പോരാട്ടത്തിനൊടുവിലാണ് സർക്കർ ഉത്തരവിട്ടത്. നിലവില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ മാത്രവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുമാണ് പഠിക്കുന്നത്. ഇവിടെയുള്ള
വിസ്മയക്കാഴ്ചകളും കൂടുതല്‍ സൗകര്യങ്ങളുമായി കോഴിക്കോടിന്റെ ഗവി; വയലടയിലെ മനോഹര ദൃശ്യങ്ങള്‍ കാണാം
ബാലുശ്ശേരി: വിനോദസഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചകളൊരുക്കി സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോടെ കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വയലട മല. സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരം അടിയോളം ഉയരത്തിലുള്ള മലയില്‍ സമശീതോഷ്ണ കാലാവസ്ഥയാണ്. ഇവിടുത്തെ പച്ചപ്പും കോടമഞ്ഞും സഞ്ചാരികള്‍ക്ക് എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന കാഴ്ചയാവുമെന്നതില്‍ സംശയമില്ല. വയലട മലയിലെ ഏറ്റവും ഉയരംകൂടിയ മലയായ കോട്ടക്കുന്നിലുള്ള മുള്ളന്‍ പാറ ഏറെശ്രദ്ധേയമാണ്. ഈ പാറയില്‍നിന്ന് നോക്കിയാല്‍
ബാലുശ്ശേരി മണ്ഡലത്തില്‍ മൂന്ന് വര്‍ഷത്തിനകം കുടിവെള്ള ലഭ്യത ഉറപ്പാക്കും – കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ
ബാലുശ്ശേരി: സമഗ്ര കുടിവെളള പദ്ധതിയായ ‘ജലജീവന്‍ മിഷന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും 2024 ഓടു കൂടി കുടിവെളള വിതരണം സാധ്യമാക്കാന്‍ കഴിയുമെന്ന് കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി വിശദീകരണ യോഗം ഗൂഗള്‍ മീറ്റ് വഴി നടത്തുകയായിരുന്നു അദ്ദേഹം. ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിലവിലെ ജപ്പാന്‍ കുടിവെള്ള
ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ഓക്‌സിജൻ കോൺസെൻട്രേറ്റർ എത്തി
ബാലുശ്ശേരി: കോവിഡ് പ്രതിരോധപ്രവർത്തനത്തിനുവേണ്ടി ബാലുശ്ശേരി താലൂക്കാശുപത്രിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററും സിലിൻഡറുകളും എത്തിച്ചു. നിയുക്ത എം.എൽ.എ കെ.എം.സച്ചിൻദേവ് കഴിഞ്ഞദിവസം ആശുപത്രി സന്ദർശിച്ചപ്പോൾ കൂടുതൽ ഒാക്സിജൻ സിലിൻഡറുകൾ വേണമെന്ന കാര്യം മെഡിക്കൽ ഒാഫീസർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം.എസ്.സി.എൽ. വെയർഹൗസ് മുഖേന ഓക്സിജൻ കോൺസെൻട്രേറ്റർ ഉൾപ്പെടെയുള്ളവ ലഭ്യമാക്കിയത്.
ബാലുശ്ശേരി താലൂക്കാശുപത്രിക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാക്കി
ബാലുശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കൂടുതൽ ഓക്സിജൻ സിലിണ്ടർ എത്തിച്ചു. താലൂക്കാശുപത്രിയിൽ നിയുക്ത എം.എൽ.എ അഡ്വ: കെ.എം സച്ചിൻ ദേവ് കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. താലൂക്കാശുപത്രി അടിയന്തര സാഹചര്യത്തിൽ കോവിഡാശുപത്രിയായി മാറ്റുകയാണെങ്കിൽ ഏഴ് ഓക്സിജൻ സിലിണ്ടർ കൂടി അധികമായി ആവശ്യമാണെന്ന് മെഡിക്കൽ ഓഫീസർ എം.എൽ.എയുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നു. ഇതിൻ്റ
ബാലുശ്ശേരിയിൽ എൽ ഡി എഫിന് മുൻതൂക്കം; സച്ചിൻ ദേവിൻ്റെ ലീഡ് പതിനായിരം കടന്നു
ബാലുശ്ശേരി: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് മുന്നിൽ. യു ഡി എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടി യേക്കാൾ 10135 വോട്ടുകൾക്കാൾ സച്ചിൻ ദേവ് മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ ധർമ്മജനായിരുന്നു ലീഡെങ്കിലും വേട്ടെണ്ണൽ പുരോഗമിക്കവെ സച്ചിൻ ദേവ് ലീഡ് ഉയർത്തുകയായിരുന്നു. എൽ ഡി എഫിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൾ പരമാവധി
ബാലുശ്ശേരിയിൽ പുതുക്കി പണിത മസ്ജിദിന് ക്ഷേത്ര കമ്മറ്റി പ്രസംഗ പീഠം നല്‍കി
ബാലുശ്ശേരി: പുതുക്കി പണിത മസ്ജിദിന് ക്ഷേത്ര കമ്മറ്റി പ്രസംഗ പീഠം നല്‍കി. കോഴിക്കോട് ബാലുശ്ശേരിയിലെ അവിടനല്ലൂര്‍ മസ്ജിദ് ത്വാഹയിലേക്കാണ് സമീപത്തെ ചുണ്ടലി ശിവക്ഷേത്ര കമ്മറ്റി പ്രസംഗ പീഠം നല്‍കിയത്. 35 വര്‍ഷം മുമ്പ് പണിതതാണ് അവിടനല്ലൂര് മസ്ജിദ് ത്വാഹ. പള്ളിക്ക് തൊട്ടടുത്ത് തന്നെയാണ് ചുണ്ടലി ശിവക്ഷേത്രവും. പള്ളി പുതുക്കി പണിയാന്‍ തീരുമാനിച്ചപ്പോള്‍ ക്ഷേത്ര കമ്മറ്റിക്കാരും ആ
നിർമ്മാണം പാതിവഴിയിൽ നിലച്ചു; അപകടം പതിവായ നടപ്പാതയിൽ നാട്ടുകാർ വേലികെട്ടി
ബാലുശ്ശേരി: അപകടം നിത്യസംഭവമായിമാറിയ ബാലുശ്ശേരി ടൗണിലെ നടപ്പാതയിൽ സാമൂഹിക പ്രവർത്തകർ വേലികെട്ടി. നിർമാണപ്രവൃത്തികൾ പാതിവഴിയിൽ നിലച്ച നടപ്പാതയിലാണ് സാമൂഹിക പ്രവർത്തകരായ ഭരതൻ പുത്തൂർവട്ടവും കുന്നോത്ത് മനോജും ചേർന്ന് വേലികെട്ടിയത്. നടപ്പാതയോട് ചേർന്ന ഓവുചാലിന്റെ കുഴിയിൽവീണ് കാൽനടയാത്രക്കാർക്ക് അപകടം സംഭവിക്കുക പതിവാണ്. വൈകുണ്ഡംമുതൽ പോസ്റ്റാഫീസ് റോഡുവരെ ടൗൺ നവീകരണത്തിന് മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. നവീകരണം ആരംഭിച്ചിട്ട് വർഷം
ബാലുശ്ശേരിയിൽ അജീഷിന്റെ മരണം കൊലപാതകമോ? പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
ബാലുശ്ശേരി: ബാലുശ്ശേരി മുത്തപ്പല്‍ തോട് അജീഷിന്റെ ദുരൂഹ മരണത്തില്‍ പോലീസ് കേസെടുത്തു. ഇന്നലെയാണ് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിലിടപെട്ട അജീഷ് മർദ്ദനമേറ്റ് മരിച്ചത്. കോക്കല്ലൂർ മുത്തപ്പൻതോട് നമ്പിടിപ്പറമ്പത്ത് അജീഷ് (47) കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. എരമംഗലം കാരാട്ട്പാറ ബസ് സ്റ്റോപ്പിനടുത്തുവെച്ചാണ് സംഭവം നടന്നത്. ബുധനാഴ്ച വിഷു നാളിൽ വൈകീട്ട് നാലോടെ അജീഷ് സുഹൃത്തിനൊപ്പം ബൈക്കിൽ കാരാട്ടുപാറ ഭാഗത്തേക്ക്
ബാലുശ്ശേരി സംഘർഷം; വാർഡ് മെമ്പർ ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാർ അറസ്റ്റിൽ
ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയിൽ വ്യാഴാഴ്ച യു.ഡി.എഫ്. -എൽ.ഡി.എഫ്. സംഘർഷത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ ആക്രമിച്ച സംഭവത്തിൽ ഗ്രാമപ്പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് സി.പി.എമ്മുകാർ അറസ്റ്റിൽ. ഒന്നാം വാർഡ് മെമ്പർ കരുമല മണ്ണാംകണ്ടി വിപിൻ (35), പുന്നോറത്ത് മനോജ് (46), കരിങ്കയിൽ താഴെ നഫീർ (35) എന്നിവരെയാണ് ബാലുശ്ശേരി സി.ഐ. രാജേഷ് മനങ്കലത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം