Tag: arrest

Total 288 Posts

നാല് ക്യാപ്സ്യൂളുകളിലായി 64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം; കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവിനെ പൊലീസ് പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് (34) വിമാനത്താവളത്തിന് പുറത്ത് വച്ച് 1079 ഗ്രാം സ്വര്‍ണ്ണവുമായി പൊലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണ്ണമിശ്രിതം കടത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ്

ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാര്‍ വിവരം നല്‍കി, ഏഴംഗ സംഘം പദ്ധതിയൊരുക്കി കാത്തിരുന്നു; കരിപ്പൂരില്‍ കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരും അവരെ തട്ടിക്കൊണ്ടുപോകാനെത്തിയവരും പൊലീസ് വലയിലായി

കോഴിക്കോട്: കുടുംബസമേതം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികളും ഇവരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയില്‍. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യു.എ.ഇയില്‍ നിന്ന് 67ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കരിപ്പൂരിലെത്തിയത്. ഇവരെ തട്ടിക്കൊണ്ടുപോകാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി റഷീദ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ സമീര്‍,

കോഴിക്കോട് ടൗണില്‍ വച്ച് നിര്‍ത്തിയിട്ട കാറില്‍നിന്ന് പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; പ്രതി പിടിയില്‍

കോഴിക്കോട്: മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി പാറക്കുളങ്ങര ജില്‍ഷാദ് (29) ആണ് പിടിയിലായത്. മെയ്യ് മാസം 23ന് രാത്രി 11.30 നാണ് പേരാമ്പ്ര സ്വദേശി സനൂപിന്റെ കാറില്‍നിന്ന് പ്രതി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. മയക്കുമരുന്ന് ഉപയോഗത്തിനും ആര്‍ഭാടമായി ജീവിക്കുന്നതിനും വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതി മോഷണം

രാമനാട്ടുകരയില്‍ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന ആളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയ മുഖ്യ പ്രതി അറസ്റ്റില്‍; പിടികൂടിയത് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്

കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിന്‍ഹാജ് (18) ആണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി എസിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ്

പേരാമ്പ്ര വിക്ടറി ടൈല്‍സിന് മുന്നില്‍ തൊഴിലാളികള്‍ നടത്തിയിരുന്ന സമരത്തിടെ സംഘര്‍ഷാവസ്ഥ; സമരക്കാരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു, സ്ഥാപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി

പേരാമ്പ്ര: തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കം ചെയ്തു. സമരം നടത്തിയ സി.ഐ.ടി.യു ബി.എം.എസ് പ്രവര്‍ത്തകരായ തൊഴിലാളികളെയും സമരത്തിന് നേതൃത്വം നല്‍കിയ മറ്റു പ്രവര്‍ത്തകരെയും ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സ്ഥപനം തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി. സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തോളമായി തൊഴിലെടുക്കുന്ന ഏഴുപേരെ

കൊലപാതകത്തിനിടയാക്കിയത് വാക് തർക്കത്തെ തുടർന്നുള്ള ക്രൂര മർദ്ദനം; കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ അ‌ഞ്ചു പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെയാണ് കൊമ്മേരി സ്വദേശി കിരൺകുമാറിനെ വീടിന് സമീപത്തെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം മർദനമേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കേസിൽ അഞ്ച് പേർ അറസ്റ്റിലായി. എരവത്ത് കുന്ന് ആമാട്ട് വീട്ടിൽ പി സതീഷ്,

പ്ലസ്ടു പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യാജ പ്രചാരണം നടത്തി; കൊല്ലം സ്വദേശിയായ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി. പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖില്‍ മനോഹറാണ് പിടിയിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇയാള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി തെറ്റായ പ്രചാരണം നടത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്ലസ്ടു

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുവാന്‍ ശ്രമിച്ച ഒന്നേകാല്‍ കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുക്കം സ്വദേശിയായ മുണ്ടയില്‍ ഇര്‍ഷാദ് (25), മലപ്പുറം സ്വദേശി വടക്കേക്കര സയ്യിദ് (24) എന്നിവരെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റ്റീവ് ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന; താമരശ്ശേരി സ്വദേശിയായ യുവാവ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍

താമരശ്ശേരി: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. താമരശ്ശേരി അമ്പായത്തോട് ഷാനിദ് മന്‍സിലില്‍ നംഷിദ്(36) ആണ് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവുമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് റൂറല്‍ എസ്പി ആര്‍ കറപ്പസ്വാമി ഐപിഎസിന്റെ നിര്‍ദേശംപ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷാജി കെ എസ്, താമരശ്ശേരി ഡിവൈഎസ്പി ചാര്‍ജ്ജിലുള്ള അബ്ദുല്‍ മുനീര്‍ പി എന്നിവരുടെ

കോഴിക്കോട്- മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

കുന്ദമംഗലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച്ച രാത്രി കോഴിക്കോട്- മാനന്തവാടി കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് യുവതിക്ക് നേരെ അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബസില്‍ ഡ്രൈവര്‍ക്ക് സമീപം ബോണറ്റില്‍

error: Content is protected !!