Tag: ARIKKULAM
അരിക്കുളത്ത് കെപിഎംഎസ് സ്കൂളിന്റെ ആട് ഗ്രാമം പദ്ധതി
അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ദത്തെടുത്ത ഗ്രാമത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്തുന്നതിന് ആടുഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഉപജീവനം പദ്ധതിയുടെ ഭാഗമായി അഞ്ച് ആട്ടിൻ കുട്ടികളെ അഞ്ച് കുടുംബങ്ങൾക്ക് നേരത്തെ നൽകിയിരുന്നു. ഒന്നരവർഷംകൊണ്ട് ഇത് 18 ആടുകളായി. ഓരോ കുടുംബത്തിനും നൽകുന്ന ആട് പ്രസവിച്ച് എട്ട് മാസമാവുമ്പോൾ കുട്ടിയെ
ജനവാസ കേന്ദ്രത്തിൽ മാലിന്യ സംഭരണ കേന്ദ്രം; കോൺഗ്രസ് ധർണ നടത്തി
അരിക്കുളം: അരിക്കുളത്തിന്റെ ഹൃദയഭാഗത്ത് പൊതു ഇടം നഷ്ടപ്പെടുത്തി മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ ധർണ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി കലാ സാംസ്കാരിക പരിപാടികൾക്കായും കായിക വിനോദ പരിപാടികൾക്കായും ജനം ഒത്തുകൂടുന്ന സ്ഥലത്ത് യാതൊരു കാരണവശാലും കേന്ദ്രം ആരംഭിക്കാൻ
അനീതികൾക്കെതിരായി ആദ്യമുയരേണ്ടത് സ്ത്രീ ശബ്ദം; അരിക്കുളത്ത് ഡി.വൈ.എഫ്.ഐയുടെ യുവതീസംഗമം
അരിക്കുളം: ഡിവൈഎഫ്ഐ യുടെ വനിത കൂട്ടായ്മയായ ‘സമ’യുടെ അരിക്കുളം മേഖല കമ്മറ്റി നേതൃത്വത്തിൽ ലോക വനിതാ ദിനത്തിന്റെ ഭാഗമായി യുവതീ സംഗമം സംഘടിപ്പിച്ചു. അരിക്കുളം പറമ്പത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യപ്രവർത്തക ലിസി പേരാമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ സ്ത്രീകൾ കൂടുതൽ സ്വയം പര്യാപ്തരാവണമെന്നുംസമൂഹത്തിലെ അനീതികൾക്കെതിരെ സ്ത്രീകളുടെ ശബ്ദമാണ് ആദ്യം ഉയരേണ്ടതെന്നും ലിസി
ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ വെള്ളിയാഴ്ച താലപ്പൊലി
അരിക്കുളം: ഒറവിങ്കൽ ഭഗവതീ ക്ഷേത്രം താലപ്പൊലി വെള്ളിയാഴ്ച ആഘോഷിക്കും. കാലത്ത് പതിവ് ചടങ്ങുകൾക്ക് ശേഷം വൈകുന്നേരം നാല് മണിക്ക് നടേരിപൊയിൽ നിന്നുള്ള വരവ്, നമ്പ്രത്ത് മൂത്താശാരിയുടെ വരവ്, പരിചകളി, കരടി വരവ്, പള്ളിവേട്ട ആറ് മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്. രാത്രി 6.30 മണിക്ക് പ്രമുഖ വാദ്യമേള വിദഗ്ദനായ സദനം രാജേഷ് മാരാരുടെ പ്രമാണത്തിൽ സദനം സുരേഷ്,
പാണ്ടിപ്പാറയിൽ പോകാം; കാപ്പുമല, ഏച്ചുമല നമ്മുടെ നാടിനെന്താ സൗന്ദര്യം
അരിക്കുളം: ചുറ്റും വിസ്തൃതമായ വയലേലകളും കല്‍പ്പവൃക്ഷങ്ങളും. അതിനുമുകളില്‍ ഐതിഹ്യങ്ങള്‍ കേട്ടുമയങ്ങുന്ന പാണ്ടിപ്പാറ. പാണ്ടിപ്പാറയുടെ നിറുകയില്‍ എത്തിയാല്‍ അരിക്കുളത്തിന്റെ ഗ്രാമഭംഗ്യ പൂര്‍ണ്ണമായി ആസ്വദിക്കാവുന്ന അല്‍ഭുത കാഴ്ചകള്‍. അങ്ങു ദൂരെ ഏച്ചുമലയും, കാപ്പുമലയും, കണ്ണമ്പത്ത് മലയും. കണ്ണമ്പത്ത് അമ്പലവും, തിരുവങ്ങായൂര്‍ ശിവക്ഷേത്രവും. അരിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാണ്ടിപ്പാറയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള ഭാവനാപൂര്‍ണ്ണമായ നടപടികള്‍ക്ക്
ചിങ്ങപുരം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനെ വെട്ടിക്കൊല്ലാൻ ശ്രമം
അരിക്കുളം: ചിങ്ങപുരം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കെ.എസ്.ടി.എ മേലടി സബ് ജില്ലാ സെക്രട്ടറിയും കാരയാട് സഹകരണ ബാങ്ക് ഡയറക്ടറുമായ കാരയാട് തറമ്മലങ്ങാടിയിൽ നമ്പ്രത്ത് കെ.കെ.മനോജ് കുമാറിനെ വെട്ടിക്കൊല്ലാൻ ശ്രമം. ഈനാരി താഴെ താമസിക്കും മീത്തലെ കോമത്ത് കണ്ടി ബാലൻ എന്ന ആളാണ് അക്രമിച്ചത് ഇയാൾ തോട് കൈയ്യേറി അനധികൃതമായി തടയണ കെട്ടിയതിനാൽ വെള്ളം കയറി
എടവനക്കുളങ്ങരയിൽ നിറഞ്ഞാടി അഴിമുറിത്തിറ
കൊയിലാണ്ടി: അരിക്കുളം എടവനകുളങ്ങര ക്ഷേത്രത്തിൽ കെട്ടിയാടിയ അഴിമുറിത്തിറയ്ക്ക് പെരുമകളേറെ. കേരളത്തിലെ തന്നെ അപൂര്‍വ്വം തിറയായ അഴിമുറി തിറ കെട്ടിയാടുന്നത് ഈ ക്ഷേത്രത്തിലാണ്.27 ന് രാത്രി പതിനൊന്ന് മണിക്ക് അഴിനോട്ടം തിറയും, 28-ന് പുലർച്ചെ നാലുമണിക്ക് അഴിമുറിത്തിറയുമാണ് ആടിത്തിമിർത്തത്. ദേവീ മാഹാത്മ്യത്തിലെ ശുംഭ, നിശുംഭ വധവുമായി ബന്ധപ്പെട്ടതാണ് അഴിമുറി തിറ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ്
ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തിന് കൊടിയേറി
കൊയിലാണ്ടി: അരിക്കുളം ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോല്‍സവത്തിന് കൊടിയേറി. തന്ത്രി പാതിരിശ്ശേരി ഇല്ലം ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഫെബ്രുവരി മൂന്നിന് ചെറിയ വിളക്ക്, നാലിന് വലിയ വിളക്ക്, അഞ്ചിന് താലപ്പൊലി. താലപ്പൊലി ദിവസം പാണ്ടിമേളം, വെടിക്കെട്ട്, കുളിച്ചാറാട്ട് എന്നിവ ഉണ്ടാകും.
തുവ്വാക്കുറ്റി, മുതുവോട്ട്താഴ തോടുകൾ ഓർമ്മകളിലേക്കൊഴുകുന്നു
കൊയിലാണ്ടി: അരിക്കുളം, നടുവണ്ണൂര്‍, നൊച്ചാട് ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തി ഒടുവില്‍ കൊയിലാണ്ടി നഗരസഭയില്‍ ഉള്‍പ്പെട്ട മുതുവോട്ട് പുഴയില്‍ പതിക്കുന്ന തുവ്വാക്കുറ്റി, മുതുവോട്ട്താഴ തോട് നാശത്തിന്റെ വക്കില്‍. മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നിലച്ച ഈ തോട് വീതി കൂട്ടി സംരക്ഷിക്കണമെന്ന ആവശ്യം പ്രദേശവാസികളില്‍ നിന്ന് ഉയരുകയാണ്. കാരയാട്, ഏക്കാട്ടൂര്‍, പളളിയില്‍നട, എലങ്കമല്‍, മഠത്തില്‍ക്കുനി, പാറക്കുളങ്ങര, ഊട്ടേരി, ഊരളളൂര്‍
ഉപ്പിലാട്ട് അബ്ദുള്ള അന്തരിച്ചു
കാരയാട്: കാളിയത്ത് മുക്കിൽ ഉപ്പിലാട്ട് അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. സൈനബ ഭാര്യയാണ്.മക്കൾ: സുബൈദ, ബഷീർ (ഖത്തർ), ജലീൽ (എം.എം.വി.എച്ച്.എസ്.എസ്, പരപ്പിൽ). മരുമക്കൾ: അബൂബക്കർ (റിട്ട.ഡെപ്യൂട്ടി കളക്ടർ ,വാളൂർ), സുനീറ, റുഫീദ.