Tag: ARIKKULAM
അരിക്കുളം നടുവത്തൂർ റോഡ് ശുചീകരിച്ച് ക്ലബ് അരീക്കര
അരിക്കുളം: അരിക്കുളം നടുവത്തൂർ റോഡ് ശുചീകരിച്ച് ക്ലബ് അരീക്കരയുടെ അംഗങ്ങൾ. മഴക്കാല പൂർവ്വ ശുചീകരണം നടത്തിന്റെ ഭാഗമായാണ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്. അരിക്കുളം പഴയ റേഷൻകട മുതൽ നടുവത്തൂർ നടുവിലടുത്ത് മുക്ക് വരെ റോഡിനിരുവശവും കാടു വെട്ടിയും മാലിന്യങ്ങൾ നീക്കം ചെയ്തുമാണ് ശുചീകരണം നടത്തിയത്. ദേവരാജ് തോട്ടോളി, ഭരത് ചന്ദ്രൻ ചിത്തിര,
അരിക്കുളത്ത് എ.കെ.ജി ചാരിറ്റബിള്‍ സൊസൈറ്റി ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനം ആരംഭിച്ചു
അരിക്കുളം: മാവട്ട് എ.കെ.ജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോവിഡ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം സന്നദ്ധ വൊളണ്ടിയര്‍മാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ നിര്‍വ്വഹിച്ചു. പ്രദേശത്ത് കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്നവര്‍ക്ക് കരുതല്‍ നല്‍കാനാണ് ചാരിറ്റബിള്‍ സെസൈറ്റിയുടെ സന്നദ്ധ സേന രൂപീകരിച്ചത്. ഫോണിലൂടെ ആവശ്യങ്ങള്‍ അറിയിച്ചാല്‍ മരുന്നുള്‍പ്പെടെയുളള അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും. രോഗമുക്തരായ വരുടെ
കോവിഡ് ബാധിതരാണോ, നിരീക്ഷണത്തിലാണോ? യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടോ? അരിക്കുളത്ത് സ്‌നേഹവണ്ടിയുമായി ഡിവൈഎഫ്‌ഐ
അരിക്കുളം: ഡിവൈഎഫ്‌ഐ അരിക്കുളം മേഖല കമ്മറ്റിക്ക് കീഴില്‍ രണ്ട് സ്‌നേഹ വണ്ടികള്‍ ഒരുങ്ങി. 24 മണിക്കൂര്‍ സമയവും സ്‌നേഹവണ്ടിയുടെ സേവനം ലഭ്യമാവും. കോവിഡ് രോഗികള്‍ക്കും, കോറന്റൈനില്‍ ഉള്ളവര്‍ക്കും, കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനും, ഹോസ്പിറ്റല്‍ യാത്രക്കും മറ്റുമായാണ് സ്‌നേഹവണ്ടികള്‍ ഒരുക്കിയത്. സ്‌നേഹവണ്ടികളുടെ ഫ്‌ലാഗ് ഓഫ് ഡിവൈഎഫ്ആ ജില്ലാ പ്രസിഡണ്ട് എല്‍.ജി.ലിജീഷ് നിര്‍വ്വഹിച്ചു.
അരിക്കുളം ഗ്രാമപഞ്ചായത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജനി ഫ്‌ളാഗ് ഓഫ് ചെയ്തു. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കോവിഡ് രോഗികളെ നേരില്‍ സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി രോഗികളുടെ ഭയാശങ്കകളെ അകറ്റുകയും അവശ്യമരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യും. രണ്ട് സ്റ്റാഫ് നഴ്‌സുകളുടെ സേവനം മെഡിക്കല്‍
കെ.പി.എം.എസ്.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അരിക്കുളം; എട്ടാം തരത്തിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു
അരിക്കുളം: കെപിഎംഎസ്എം അരിക്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് 2021-2022 അധ്യയനവര്‍ഷത്തെ എട്ടാം തരത്തിലേക്കുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യുവാന്‍ വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://docs.google.com/forms/d/1-AoGWD_OoPhfj_uPuuh-BnsWREO4qyu1TvL5tkYYEjw/edit കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക 8086125281 9048407698 9496718471 9847891928 9048296041
അരിക്കുളത്ത് കോവിഡ് ബാധിതരുടെ പ്രൈമറി കോണ്ടാക്ടുകളിലുള്ളവര്‍ 7 ദിവസത്തിന് ശേഷം നിര്‍ബന്ധമായി കോവിഡ് പരിശോധന നടത്തണം; മെഡിക്കല്‍ ഓഫീസര്‍
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് കേസുകളുടെ പ്രൈമറി കോണ്ടാക്ടുകളില്‍ ചിലര്‍ ഏഴ് ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍. കോവിഡ് വ്യാപനം തടയുന്നതിന് പ്രൈമറി കോണ്ടാക്ടുകളുടെ ക്വാറന്റയ്‌നും യഥാസമയം അവരെ കോവിഡ് പരിശോധന നടത്തുന്നതും പ്രധാനമാണ്. അതിനാല്‍ 7 ദിവസം കഴിഞ്ഞ് കോവിഡ് പരിശോധന നടത്താത്ത പ്രൈമറി കോണ്ടാക്ടുകള്‍
കൊയിലാണ്ടിയിൽ വീണ്ടും വ്യാജമദ്യവേട്ട; ഊരള്ളൂരിൽ നിന്നും 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ കോട്ടുകുന്നിൽനിന്നും വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച നൂറ് ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ ഊരള്ളൂർ കോട്ടക്കുന്ന് അങ്കനവാടിക്ക് സമീപമാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ലോക്ഡൗൺ കാലയളവിൽ വ്യാജമദ്യവിൽപന വ്യാപകമാവുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ് കൊയിലാണ്ടി പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തും കീഴരിയൂരിലും
അരിക്കുളം ഊട്ടേരിയിൽ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഊട്ടേരിയിൽ കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. ചാത്തോത്ത് കുഞ്ഞായി (54), പുലച്ചുടയിൽ രാഘവൻ (75) എന്നിവരാണ് ഇന്നലെ മരിച്ചത്. രണ്ട് പേരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞായി മെഡിക്കൽ കോളേജ് ആശുപത്രിയിലും, രാഘവൻ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. കുഞ്ഞായി ഊട്ടേരിയിലെ ചാത്തോത്ത് കുഞ്ഞായി (54)
നമ്പ്രത്തുകര മേക്കുന്നത്ത് ദേവി അന്തരിച്ചു
അരിക്കുളം: നമ്പ്രത്തുകര മേക്കുന്നത്ത് വിനയസദനം ദേവി (57) അന്തരിച്ചു. ഭർത്താവ്: കുഞ്ഞാണ്ടി. മക്കൾ: അഭിലാഷ്, അനൂപ് (പോളി. കോളേജ് വെസ്റ്റ്‌ഹീൽ), അഖിൽ.വി.എസ്. മരുമകൾ: അനുഷ. സഞ്ചയനം വെള്ളിയാഴ്ച.
കോവിഡ് വ്യാപനം; അരിക്കുളം പഞ്ചായത്തിൽ അതീവ ജാഗ്രത
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. വിവാഹം, സല്‍ക്കാരം, ആരാധനാലയങ്ങള്‍, പൊതുയിടങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സെക്റ്ററല്‍ മജിസ്റ്റ്‌ട്രേറ്റുമാര്‍ക്ക് പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം നിര്‍ദ്ദേശം നല്‍കി. പുതിയ സെക്റ്ററല്‍ മജിസ്ട്രറ്റുമാരായി കൃഷി ഓഫീസര്‍ അമൃത ബാബു, എ.ഇ.ഒ മാരായ വി.അരവിന്ദാക്ഷന്‍,