Tag: accident

Total 425 Posts

കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: കൊയിലാണ്ടി നഗരമധ്യത്തിൽ ദേശീയ പാതയിലെ ട്രാഫിക് സർക്കിളിനടുത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂർ വെറ്റിലപ്പാറ സ്വദേശി റഷീദ് കോട്ടേജിൽ മൊയ്തീൻ കുട്ടിയുടെ മകൻ അബ്ദുൾ മനാഫാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. മനാഫ് സഞ്ചരിച്ച KL-18 B, 1354 നമ്പർ എൻഫീൽഡ് ബുള്ളറ്റിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക്

ബൈക്കിൽ യാത്രചെയ്യവെ പിൻചക്രത്തിൽ ഷാൾ കുടുങ്ങി തെറിച്ച് വീണ് യുവതി മരിച്ചു

കായക്കൊടി: ഭർത്താവിനൊപ്പം ബൈക്കിൽ യാത്രചെയ്യവെ ഷാൾ പിൻചക്രത്തിൽ കുടുങ്ങി തെറിച്ച്വീണ് യുവതി മരിച്ചു. കായക്കൊടി പാലോളി സ്വദേശി വാഴയിൽ വളപ്പിൽ വിജീഷിന്റെ ഭാര്യ ചന്ദന (23) യാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ തൊട്ടിൽപ്പാലത്തിനടുത്തുള്ള വാളക്കയത്തിൽവെച്ചാണ് അപകടം. പൈക്കളങ്ങാടി ഇഖ്‌റ ആശുപത്രിയിൽ ഡോക്ടറെ കാണാൻ പോകുകയായിരുന്നു. യാത്രയ്ക്കിടെ ചന്ദനയുടെ ഷാൾ ബൈക്കിന്റെ പിൻചക്രത്തിൽ കുടുങ്ങി. ഇത് കഴുത്തിൽ

വയനാട്ടില്‍ മാനന്തവാടിയിലേക്ക് ഓക്സിജനുമായി വന്ന വാഹനം മറിഞ്ഞു

വയനാട്: ചുണ്ടയില്‍ ഓക്സിജനുമായെത്തിയ വാഹനം മറിഞ്ഞു. മാനന്തവാടി മെഡിക്കല്‍ കോളജിലെക്ക് ഓക്സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. എതിര്‍ദിശയില്‍ നിന്ന് കയറി വന്ന വാഹനത്തെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ തട്ടി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ അപകടസ്ഥലത്ത് നിന്ന് മാറ്റി. ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായിക്ക് അപകടത്തില്‍ നേരിയ പരുക്കേറ്റു.

താമരശ്ശേരിയില്‍ കാര്‍ ടിപ്പറിനടിയില്‍പ്പെട്ടു; അപകടത്തില്‍ പരുക്കേറ്റവര്‍ ചികിത്സയില്‍

താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലില്‍ ടിപ്പറിനടിയില്‍പ്പെട്ട് കാര്‍ തകര്‍ന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ കാര്‍യാത്രികരായ അടിവാരം പൊട്ടിക്കൈയില്‍ നിസാര്‍, അച്യുതന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനെ അതേ ദിശയില്‍ വന്ന കാര്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരേ വന്ന ടിപ്പറില്‍ തട്ടി

മൂരാട് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

പയ്യോളി: മൂരാട് ഓയില്‍ മില്ലിന് സമീപത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാസര്‍കോഡ് വിദ്യാനഗര്‍ സ്വദേശി പ്രദീപ് കുമാറാണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ഇന്ന് ഉച്ചയ്്ക്ക് 12.40 നായിരുന്നു വാഹനാപകടം. പ്രദീപ് സ്‌കൂട്ടര്‍ യാത്രികനായിരുന്നു. എതിര്‍വശത്തു നിന്നും വന്ന ഇന്നോവ കാറില്‍ തട്ടി തെറിച്ചുവീണ യുവാവിന്റെ ദേഹത്തു കൂടി ട്രെയിലര്‍ കയറിയിറങ്ങുകയായിരുന്നു. വടകര നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ്

കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കോമത്ത്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് അരക്കിണര്‍ കോഴിപ്പുറംകണ്ടി പറമ്പ് ബൈത്തുൽ ജുഹൈനയിൽ ബീരാന്‍ കോയയുടെ മകന്‍ പി.എം.സാജുദ്ദീന്‍ ആണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ടാക്‌സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. KL 11, BN 7936 നമ്പര്‍ ബൈക്കും, KL 56, N 6436 നമ്പര്‍ ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 3.20 നായിരുന്നു

മാവൂരില്‍ കാര്‍ തലകീഴായി തോട്ടില്‍ വീണു

മാവൂര്‍ : മാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി തോട്ടില്‍ വീണു. യാത്രക്കാര്‍ രക്ഷപ്പെട്ടു. ചൂലൂര്‍ സങ്കേതം റോഡിലാണ് തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് മറിഞ്ഞത്. വാതില്‍ തുറക്കാനാവാതെ കാറിനുള്ളില്‍ അകപ്പെട്ട നാലു പേരെയും നാട്ടുകാരും മുക്കത്തു നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനാംഗങ്ങളും ചേര്‍ന്ന് പുറത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 5നാണ് അപകടം നടന്നത്.  

കനാലിലേക്ക് കാര്‍ മറിഞ്ഞു,യാത്രക്കാര്‍ക്ക് പരുക്കില്ല

പേരാമ്പ്ര : പെരുവണ്ണാമൂഴി കടിയങ്ങാട് റോഡില്‍ കൂവപ്പൊയിലില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മരുതോങ്കര സ്വദേശികളായ നോബി ജോസഫും ബന്ധുവും പരുക്കില്ലാതെ രക്ഷപ്പെട്ടു.കുറ്റ്യാടി ജലസേചനപദ്ധതിയിലെ പ്രധാന കനാലിലേക്കാണ് കാര്‍ വീണത്. ഇവിടെ റോഡിനോട് ചേര്‍ന്നാണ് ഒരുഭാഗത്ത് കനാലുള്ളത്. കാര്‍ പിന്നോട്ടെടുക്കവെ നിയന്ത്രണംതെറ്റി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ . ഡോറിന്റെ ഗ്ലാസ് തുറന്ന് കിടന്നതിനാല്‍ യാത്രക്കാര്‍ ഇതുവഴി

വെങ്ങളത്ത് വീട്ടിലേക്ക് ലോറി ഇടിച്ചുകയറി; അപകടത്തില്‍ ആര്‍ക്കും പരുക്കില്ല

ചേമഞ്ചേരി: വെങ്ങളം മേല്‍പ്പാലത്തിന് സമീപം ദേശീയപാതയോരത്തെ വീട്ടിലേക്ക് ലോറി ഇടിച്ചു കയറി. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ മതില്‍ ഇടിച്ച് തകര്‍ത്താണ് അപകടം നടന്നത്. കാദര്‍ ഹാജിയുടെ ബിസ്മി എന്ന വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. കാദര്‍ ഹാജിയും ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വീടിന്റെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകനെ കൈവിടാതെ രണ്ട് വയസ്സുകാരന്‍

കൊയിലാണ്ടി: അപകടത്തില്‍പ്പെട്ട രണ്ട് വയസുകാരന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ യുവാവിന്റെ കൈവിടാതെ നിന്നത് എല്ലാവര്‍ക്കും കൗതുകമായി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് രക്ഷാ പ്രവര്‍ത്തകനായ കോതമംഗലം വരണ്ടയില്‍ കിരണ്‍ ലാല്‍ (22) നെ അപകടത്തില്‍പെട്ട കാറിലുണ്ടായിരുന്ന രണ്ട് വയസുകാരന്‍ കൈവിടാതെ നിന്നത്. ചൊവാഴ്ച രാവിലെ 11 മണിയോടെയാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കൊയിലാണ്ടിയില്‍ അപകടത്തില്‍ പെട്ടത്.

error: Content is protected !!