Tag: accident

Total 425 Posts

രാമനാട്ടുകര അപകടം; മരിച്ച യുവാക്കള്‍ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന

കോഴിക്കോട്: രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കള്‍ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് ഈ സംഘമെന്നാണ് പൊലീസ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ 4.45 നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്റ് കയറ്റി

രാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്, സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യുന്നു

രാമനാട്ടുകര: രാമനാട്ടുകര അപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. എല്ലാവരും വിവിധ കേസുകളിലെ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. എസ്‌കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍ മരിച്ചത്. മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീടുകളുള്ളത്. നേരത്തെ എസ്ഡിപിഐ

ചെറുവണ്ണൂരില്‍ കിണറ്റില്‍ ആട് വീണു, ആടിനെ രക്ഷിക്കാനിറങ്ങിയ ആളും കിണറ്റില്‍ കുടുങ്ങി; ഒടുവില്‍ രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്‌

ചെറുവണ്ണൂര്‍: കിണറ്റില്‍ വീണ ആടിനെയും രക്ഷിക്കാന്‍ കിണറ്റിലിറങ്ങി കയറാന്‍ കഴിയാതെ വന്ന ആളിനെയും പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ചെറുവണ്ണുര്‍ പഞ്ചായത്തിലെ നിരപ്പം മൈതാനത്തിനടുത്ത് വാളിയില്‍ അമ്മതിന്റെ 90 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ വാളിയില്‍ രാമചന്ദ്രനെയും ആടിനെയുമാണ് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസ്സര്‍ മുരളീധരന്‍.സികെ, സീനിയര്‍ ഫയര്‍

കൊയിലാണ്ടി ആനക്കുളത്ത് കാല്‍നടയാത്രക്കാരന്‍ ലോറിയിടിച്ച് മരിച്ചു; മരണപ്പെട്ടത് പിഷാരികാവ് ക്ഷേത്രത്തിലെ ജീവനക്കാരന്‍, അപകടം ക്ഷേത്രത്തിലേക്ക് ഇളനീര്‍ കൊണ്ടുവരുന്നതിനിടെ

കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് കൊല്ലംചിറക്ക് സമീപം ദേശീയ പാതയില്‍ ലോറിയിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്. ആനക്കുളം താഴെ അറത്തില്‍ ശ്രീനിവാസന്‍ (55) ആണ് മരിച്ചത്. പിഷാരികാവ് ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്. പിഷാരികാവ് ക്ഷേത്രത്തിലേക്ക് കാലത് ഇളനീര്‍ എത്തിക്കാന്‍ വരുന്ന വഴിയാണ് അപകടം നടന്നത്. റോഡ് സൈഡിലൂടെ യാത്ര

പയ്യോളി പേരാമ്പ്ര റോഡില്‍ കോഴിമുക്കില്‍ കാറിടിച്ച് വൈദ്യൂതത്തൂണ്‍ തകര്‍ന്നു

പേരാമ്പ്ര: പയ്യോളി പേരാമ്പ്ര റോഡില്‍ കോഴിമുക്കില്‍ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ചാലില്‍ താഴ്ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ വൈദ്യുതിലൈനും തൂണും തകര്‍ന്നു. കാറിടിച്ച ഉടനെ വൈദ്യുതിബന്ധം നിലച്ചതിനാല്‍ മറ്റ് അപായം ഒഴിവായി. ലൈന്‍ പൊട്ടി റോഡിലേക്ക് വീണതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

കുളിമുറിയില്‍ തെന്നിവീണു; ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകളുമായ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയില്‍ വച്ച് തെന്നി വീഴുകയായിരുന്നു.

എടച്ചേരിയില്‍ കിണറിടിഞ്ഞു; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

വടകര:നാദാപുരം എടച്ചേരി പുതിയങ്ങാടിയില്‍ കിണര്‍ നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ടു. അപകടത്തില്‍പെ ട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ ആള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. മുതിരകാട്ട് അമ്മദ്‌ന്റെ വീട്ടുപറമ്പില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പുതിയ കിണറിന്റെ പടവുകള്‍ കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനിയില്‍ മുകളില്‍ നിന്നും മണ്ണിടിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട രണ്ടുപേരെ ഫയര്‍ഫോഴ്‌സും എടച്ചേരി

കൊയിലാണ്ടി കൊല്ലത്ത് ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചു; മുചുകുന്ന് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് ഇമ്പിച്ചി അലിയുടെ മകന്‍ മുഹമ്മദ് ഫാസിലും(25 ),സഹോദരിയും കൊയിലോത്തും പടി ഷമീറിന്റെ ഭാര്യയുമായ ഫാസില(27)യുമാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍

നടന്‍ സഞ്ചാരി വിജയ് മരണത്തിന് കീഴടങ്ങി

ബെംഗളൂരു: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടന്‍ സഞ്ചാരി വിജയ് (38) വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളുരു എല്‍ ആന്‍ഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്. ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡില്‍ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുള്ളത്.

മനാഫ് സാഹോദര്യം കാത്തു സൂക്ഷിച്ച നല്ല മനുഷ്യനായിരുന്നു; ജീവിക്കാൻ കൊതിച്ച അനേകർക്ക് സ്നേഹമായിരുന്നു, പക്ഷേ കുതിച്ചെത്തിയ ലോറി എല്ലാം ചതച്ചരച്ചു, കൊയിലാണ്ടിയിലെ അപകടത്തിൽ നമുക്ക് നഷ്ടമായത് നന്മയുള്ള മനുഷ്യനെ

കൊയിലാണ്ടി: കോവിഡ് മഹാമാരി നമ്മെയാകെ ദുരിതത്തിലും ഭയത്തിലും കൊണ്ടുചെന്നെത്തിച്ചതിനിടയിലാണ് കൊയിലാണ്ടിയിൽ നിന്ന് ഒരു ദു:ഖ വാർത്ത കൂടി നമ്മൾ കേട്ടത്. ബൈക്കിൽ ലോറിയിടിച്ച് വെറ്റിലപ്പാറ സ്വദേശി അബ്ദുൾ മനാഫ് മരിച്ചെന്ന വാർത്ത. പൂക്കാട്, വെറ്റിലപ്പാറ പ്രദേശത്തെയാകെയും മനാഫിനെ നേരിയതെങ്കിലും പരിചയമുള്ള ഓരോ വ്യക്തിയേയും ഏറെ വേദനിപ്പിച്ചു ഈ വിയോഗം. അതിന് കാരണം മനാഫ് ഈ നാടിനോടും

error: Content is protected !!