Tag: accident

Total 424 Posts

കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 40 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്. ചേവരമ്പലം ബൈപാസിലാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ ബസ് തിരുനെല്ലി തീര്‍ത്ഥാടനത്തിന് പോയ ബസില്‍ ഇടിക്കുകയായിരുന്നു. ബസുകള്‍ നല്ല വേഗത്തിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

വടകര കൈനാട്ടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ്‌പേര്‍ക്ക് പരിക്ക്

വടകര: കൈനാട്ടി കെ.ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രാഗേഷ്, യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വടകരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍

കായണ്ണബസാര്‍: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്. സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ്

കൊയിലാണ്ടിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പേരാമ്പ്ര: കൊയിലാണ്ടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. 20 വയസ്സിൽ താഴെ പ്രായം തോന്നുന്ന യുവാവാണ് മരിച്ചത്. ഇയാൾ പേരാമ്പ്ര സ്വദേശിയാണ് എന്നതാണ് പ്രാഥമിക വിവരം. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടുകയായിരുന്നുവെന്നു പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്

മലപ്പുറം താനൂരില്‍ ചരക്കു ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചു; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: താനൂര്‍ മൂലക്കലില്‍ ചരക്കു ലോറിയും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചു. മൂലക്കല്‍ വളവില്‍ വച്ചാണ് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. മംഗലാപുരത്ത് നിന്ന് എറണാകുളം ജില്ലയിലെ ആലുവയ്ക്ക് പോകുകയായിരുന്ന ചരക്കു ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയിനര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ചരക്കു ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന രാസവസ്തു

ഡിവൈഡറിലിടിച്ചുള്ള അപകടങ്ങള്‍ തുടരുന്നു; കൊയിലാണ്ടിയില്‍ കാര്‍ തകര്‍ന്നു

  കൊയിലാണ്ടി: കൊയിലാണ്ടിയിലെ സൗന്ദര്യവത്കരണത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥാപിച്ച ഡിവൈഡറിലിടിച്ച് കാര്‍ തകര്‍ന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. യാത്രക്കാര്‍ക്ക് സാരമായ പരിക്കില്ല. ദേശീയപാതയില്‍ സ്റ്റേഡിയത്തിന് മുന്‍വശം സ്ഥാപിച്ച ഡിവൈഡറില്‍ വാഹനമിടിച്ച് അപകടമുണ്ടാകുന്നത് തുടര്‍ക്കഥയാവുകയാണ്. ദേശീയപാത വിഭാഗം ട്രാഫിക് അഡൈ്വസറി ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. തിങ്കളാഴ്ച രാത്രിയും ഡിവൈഡര്‍ അപകടത്തിന് വഴിവെച്ചിരുന്നു. കൊയിലാണ്ടി താലൂക്ക് ഓഫീസിന്

പയ്യോളിയിൽ കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിച്ചു, ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്

പയ്യോളി: പയ്യോളിയില്‍ കാറും ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും പരിക്ക്. തെനങ്കാലില്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അയനിക്കാട് കുണ്ടാടേരി ഷജിലിനും മകള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ പിന്നാലെയെത്തിയ

കൊയിലാണ്ടിയിൽ ഡിവൈഡറിൽ ഇടിച്ച് വീണ്ടും വാഹനാപകടം; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിൽ; ഒരാൾക്ക് പരിക്ക്

കൊയിലാണ്ടി: ഡിവൈഡറിൽ ഇടിച്ച് വീണ്ടും നഗരത്തിൽ വാഹനാപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് ഡിവൈഡറില്‍ ഇടിച്ച് കാര്‍ അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെ നിസ്സാര പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ നേരിയ ഗതാഗതക്കുരുക്കുണ്ടായി. ശനിയാഴ്ചയും

ഉള്ളിയേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാർ ഇടിച്ച് അപകടം; കാൽനടക്കാരന് ദാരുണാന്ത്യം

ഉള്ളിയേരി: ഉള്ളിയേരിയിൽ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്ത്യം. കന്നൂരിലെ പരക്കണ്ടി മീത്തൽ ഗംഗാധരനാണ് മരിച്ചത്. അറുപത്തിയൊന്നു വയസ്സായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും കന്നൂർ അങ്ങാടിയിലേക്ക് റോഡരികിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്. ള്ളിയേരി നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വന്ന കാറാണ് തട്ടിയത്. കന്നൂരിൽ പ്രവർത്തിക്കുന്ന ഉള്ളിയേരി വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു ഗംഗാധരനെ വാഹനം

അരിക്കുളത്ത് കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

അരിക്കുളം: ഒറവിങ്കല്‍ താഴെ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് തലകീഴായി മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അരിക്കുളത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അരിക്കുളം സ്വദേശികളായ നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പിഷാരികാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവര്‍. ഇവരെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!