Tag: accident

Total 424 Posts

നാദാപുരത്ത് വീട് പൊളിച്ചുമാറ്റുന്നതിനിടയില്‍ സണ്‍ഷൈഡ് അടര്‍ന്നുവീണു; സ്ലാബിനടിയില്‍ കുടുങ്ങി തൊഴിലാളികള്‍, അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

നാദാപുരം: പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ സണ്‍ഷൈഡ് അടര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. കക്കംപള്ളിയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് മുന്‍ഭാഗത്തെ സണ്‍ഷൈഡ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാണു, സജീവന്‍ എന്നിവരെയാണ്

കടിയങ്ങാട് ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

കടിയങ്ങാട്: കടിയങ്ങാട് ബൈക്കും സ്‌കൂട്ടിയുമിടിച്ചുണ്ടായ അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഏതാണ്ട് പതിനൊന്ന് മണിയൊടുകൂടെയാണ് അപകടം നടന്നത്. എല്ലാവരെയും ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ മൂന്ന് പേരെ കല്ലോട് ആശുപത്രിയിലലേക്ക് കൊണ്ട് പോവുകയും വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതില്‍ രണ്ടുപേര്‍ക്ക് തലയ്ക്ക് പരിക്കേറ്റതായി പേരാമ്പ്ര താലൂക്ക്

ചേമഞ്ചേരി കണ്ണങ്കടവില്‍ കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ അപകടം; രണ്ടു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം

ചേമഞ്ചേരി: ചേമഞ്ചേരി കണ്ണങ്കടവില്‍ കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുന്നതിനിടയില്‍ അപകടം. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെങ്ങളം സ്വദേശിയായ ചീറങ്ങോട്ട് രമേശനും കാട്ടില്‍പീടിക സ്വദേശിയായ കീഴാരി താഴെ വേലായുധനുമാണ് അപകടം പറ്റിയത്.ഒരാളുടെ നില ഗുരുതരമാണ്. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. പള്ളി പറമ്പില്‍ ബിയ്യാത്തുവിന്റെ ഉടമസ്ഥതയിലുള്ള പഴയ കോണ്‍ക്രീറ്റ് വീട് പൊളിച്ചു മാറ്റുമ്പോള്‍ സ്ലാബ് ദേഹത്തു വീഴുകയായിരുന്നു. ഉടനെ

മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു; വടകര മുക്കാളിയിലുണ്ടായ വാഹനാപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്

[top] വടകര: മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസ് കണ്ണൂർ ഭാഗത്തേക്ക് ചരക്കുമായി പോവുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ

ദുബൈയിൽ പിക്കപ് വാനിൽ ട്രെയ്ലർ ഇടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കൊയിലാണ്ടി: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ രണ്ടു മലയാളികൾ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വാണികപീടികയില്‍ ലത്തീഫ് ആണ് അന്തരിച്ചത്. നല്പത്തിയാറ് വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദും മരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഷാര്‍ജയിലെ സജയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ദുബൈ എമിറേറ്റ്‌സ് റോഡിൽ ഉണ്ടായ അപകടത്തിലാണ്

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു; ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്

വാളയാര്‍: അട്ടപ്പള്ളത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഉള്ള്യേരി സ്വദേശി മരിച്ചു. ഉള്ള്യേരി പരേതനായ ഇമ്പിച്ചിമൊയ്തുവിന്റെ മകന്‍ ഇബ്രാഹീമാണ് (52) മരണപ്പെട്ടത്. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരപരുക്ക്. കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് പോകുംവഴി വളയാര്‍ അട്ടപ്പള്ളത്ത് വച്ച് ഇന്ന് പുലര്‍ച്ചെ 3.30 തോടെയാണ് അപകടം ഉണ്ടായത്. ഹൈവേയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന പഴയ സാധനങ്ങള്‍ കയറ്റിയ തമിഴനാട് ലോറിയുടെ (TN.66.C.5433)

പൊലീസ് ഊര്‍ജ്ജസ്വലമായി ഇടപെട്ടു; മുക്കത്ത് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി; കാര്‍ ഓടിച്ചിരുന്നത് യുവഡോക്ടര്‍; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാത്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാരനെതിരെയും പ്രതിഷേധം

മുക്കം: മണാശ്ശേരി സ്‌കൂളിനു സമീപം അപകടംവരുത്തിയ ശേഷം നിര്‍ത്താതെ പോയ കാര്‍ മണിക്കൂറുകള്‍ക്കും പിടികൂടി മുക്കം പൊലീസ്. കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് ബേബി പെരുമാലിയുടെ മരണത്തിനുവരെ കാരണമായത് കാര്‍ യാത്രികരുടെ മനുഷ്യത്വരഹിതമായ നീക്കമായിരുന്നു. അര്‍ധരാത്രിയില്‍ അപകടം നടന്നതിനു പിന്നാലെ റോഡില്‍ രക്തംവാര്‍ന്നുകിടക്കുകയായിരുന്ന ബേബിയെ ആശുപത്രിയിലെത്തിക്കാതെ കാറുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാവിലെ മുതല്‍ മുക്കം സ്റ്റേഷന്‍

”ഇടിച്ച കാറോ ആ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരനോ കരുണ കാണിച്ചിരുന്നെങ്കില്‍ ആ ജീവന്‍ ബാക്കിയുണ്ടാകുമായിരുന്നു” മുക്കത്തെ വാഹനാപകടത്തില്‍ ഒരുജീവന്‍ നഷ്ടമാകാനിടയാക്കിയത് ചിലരുടെ മനുഷ്യത്വമില്ലായ്മ

മുക്കം: ഇടിച്ച കാറോ ബസ് ജീവനക്കാരോ ആരെങ്കിലും അല്പം മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ മുക്കത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ ബേബിയ്ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് പറയുകയാണ് ബേബിയെ ആശുപത്രിയിലെത്തിച്ചവര്‍. സിവില്‍ ഡിഫന്‍സ് അംഗമായ ഓമശ്ശേരി പൂതാടത്തുംകണ്ടി പ്രജീഷും സുഹൃത്തുക്കളായ അഖില്‍ ചന്ദ്രനും ജംഷീര്‍ മേലേമ്പ്രയും കയിച്ചുകൊട്ടിച്ചാലില്‍ ശിവനുമാണ് റോഡില്‍ രക്തംവാര്‍ന്നുനിലയില്‍ കണ്ട ബേബിയെ ആശുപത്രിയിലെത്തിച്ചത്. മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍; ഏതാനും മീറ്ററോളം മുന്നോട്ട് സ്വര്‍ഗ്ഗവും നരകവും കണ്ടൊരു യാത്ര… ഒടുക്കം തലനാരിയയ്ക്ക് രക്ഷ; വീഡിയോ ദൃശ്യങ്ങള്‍ കാണം…

തൃശൂര്‍: എടമുട്ടത്ത് ലോറിക്കിടയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ യാത്രികന്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനു ലഭിച്ചു. ഇന്നുരാവിലെ ഒമ്പതരയോടെ എടമുട്ടം സെന്ററിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രികനുമായി ടോറസ് ലോറി ഏതാനും മീറ്ററോളം മുന്നോട്ട് നീങ്ങിയെങ്കിലും ദുരന്തം ഒഴിവായി. ചെന്ത്രാപ്പിന്നി ഭാഗത്തേക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രികന്‍. യാത്രക്കിടെ

കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ, മൂന്ന് മാസത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഡ്രെെവർക്കെതിരെ പോലീസ് ചുമത്തുന്നത് നിസാര വകുപ്പുകളെന്ന് ആരോപണം

പേരാമ്പ്ര: ജീവനും കയ്യിൽ പിടിച്ചാണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിലുള്ള ഇരുചക്ര വാഹനങ്ങളിലുള്ളവർ യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് ഇതിന് കാരണം. ഈ റൂട്ടിൽ മൂന്ന് മാസത്തിനിടെയുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. ജൂൺ 26-ന് കൽപ്പത്തൂർ സ്വദേശി ബാലകൃഷ്ണനാണ് ഏറ്റവുമൊടുവിൽ മരിച്ചത്. റൂ​ട്ടിലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നെ തുടർന്ന് നി​ര​വ​ധി ജീ​വ​നു​ക​ള്‍ നഷ്ടമാവുമ്പോഴും അധികൃതരുടെ

error: Content is protected !!