Tag: accident
അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു, യാത്രക്കാരി തെറിച്ചത് പത്തടിയിലേറെ ഉയരത്തിലേക്ക്, ഭര്‍ത്താവിന് ദാരുണാന്ത്യം; കുറ്റിപ്പുറത്തെ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം കാണാം
കുറ്റിപ്പുറം: അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് സംഭവം. അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കുറ്റിപ്പുറം മഞ്ചാടിയിലാണ് ദാരുണമായ അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പുത്തനത്താണി സ്വദേശി അബ്ദുള്‍ ഖാദര്‍ (48)
കൊടുവള്ളിയില്‍ കാറിന് പിന്നിലിടിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയിലേക്ക് തെറിച്ച് വീണു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊടുവള്ളി: കൊടുവള്ളി ബസ്സ് സ്റ്റാന്റിന് മുന്‍വശത്ത് കാറിന് പിന്നിലിടിച്ച ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പെരുമണ്ണ സ്വദേശി മുഹമ്മദ് ജാബിര്‍(25)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന കാറിന് പിന്നില്‍ ഇടിച്ച ശേഷം ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെടുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസ്സിന്റെ ചക്രത്തിന്
വിനോദ സഞ്ചാരത്തിനിടെ തുഷാരഗിരി -ചിപ്പിലിത്തോട് റോഡില്‍ നരിക്കുനി സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ മതിലിലിടിച്ചു; രണ്ടു വയസ്സുകാരിയുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്
താമരശ്ശേരി: ട്രാവലര്‍ മതിലിലിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനി, പാലോളിതാഴം, കുരുവട്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പെട്ടത്. തുഷാരഗിരി -ചിപ്പിലിത്തോട് റോഡില്‍ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. വിനോദയാത്രക്കെത്തിയ ഇവര്‍ വയനാടെത്തി തിരിച്ച് ചുരം ചിപ്പിലിത്തോട് വഴി തുഷാരഗിരിയിലേക്ക് പോകുമ്പോള്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ കുരുവട്ടൂര്‍ ശബീറിനെ കോഴിക്കോട്
വെങ്ങളം മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു
ചേമഞ്ചേരി: വെങ്ങളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മക്കട സ്വദേശി മയിലാപ്പറമ്പത്ത് സുധീഷ് (48)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് അന്ത്യം. ഇന്നലെയാണ് വെങ്ങളം മേൽ പാലത്തിൽ വാഹനാപകടം നടന്നത്. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട്
മാളിന്റെ ഫൈബർ സീലിങ് തകർന്നു വീണു; മുക്കത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു വിണ് ഒരാൾ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്കത്തിന്റെ’സീലിങ് തകർന്നാണ് അപകടം. ഇലക്ട്രിക്കൽ ജോലിക്കിടെ ഇന്ന് മൂന്നരയോടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി ഫൈബർ മേൽക്കൂരയിൽ കയറിയ തൊഴിലാളിയായ ബാബുരാജ് സീലിങ് തകർന്ന് താഴെ പതിക്കുകയായിരുന്നു. നാലാം നിലയില്‍ നിന്ന് താഴേക്ക് വിണ
സ്കൂള്‍ ബസ് കയറ്റി വിടാൻ വന്ന ഉമ്മ മരിച്ചതറിയാതെ അവർ സ്കൂളിലേക്ക് യാത്രയായി; തിരികെയെത്തുമ്പോൾ കാത്തിരുന്നത് ഉമ്മയുടെ ചലനമറ്റ ശരീരം; താമരശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് മരിച്ച ഫാത്തിമയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ കുടുംബം
താമരശ്ശേരി: ക്ലാസ്സിലെ കഥകളും അൽപ്പം കുറുമ്പുകളും ഒക്കെയായി സ്കൂൾ ബസ്സിൽ കയറാനായി ഉമ്മയുടെ കയ്യും പിടിച്ചു സമാനും അനിയൻ മുഹമ്മദ് ആരിഫും എത്തിയതായിരുന്നു. എന്നാൽ അത് വഴി ഓടിവന്ന തെരുവുനായ അവരുടെ ജീവിതം മാറ്റി മറിക്കുമെന്നു കുരുന്നുകൾ വിചാരിച്ചതേയില്ല. കുരച്ചുകൊണ്ടു വന്ന തെരുവുനായകളെ ക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കു വീണതു മാത്രമേ ഒമ്പതുവയസ്സുകാരനായ സമാന് ഓർമയുള്ളൂ.
മുക്കം റോഡില്‍ കള്ളന്‍തോട് വളവില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു
ബാലുശേരി: മുക്കം റോഡില്‍ കളളന്‍തോട് വളവില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എം.വി.ആര്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ജീവനക്കാരി മുക്കം വേങ്ങക്കുന്നേല്‍ സുനിത ആണ് മരിച്ചത്. 39 വയസായിരുന്നു. രാവിലെ 6 മണിയോടെയാണ് അപകടം. വീട്ടില്‍ നിന്നും എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് പോകുകയായിരുന്ന സുനിത സഞ്ചരിച്ച സ്‌കൂട്ടര്‍ കുന്നമംഗലം ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന
വെങ്ങളം റെയില്‍വേ മേല്‍പ്പാലത്തില്‍ വാഹനാപകടം; അപകടത്തില്‍പ്പെട്ടത് ഓട്ടോറിക്ഷയും ബസ്സും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍
എലത്തൂര്‍: വെങ്ങളം മേല്‍പ്പാലത്തില്‍ വാഹനാപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ഓട്ടോറിക്ഷ, ബസ്, ബൈക്ക്, കണ്ടെയിനര്‍ ലോറി എന്നീ നാല് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ബസ്സിനെ ഇടിക്കുകയും തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന ബൈക്കില്‍ ഇടിക്കുകയും പിന്നാലെ വന്ന കണ്ടെയിനര്‍ ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഓട്ടോറിക്ഷയിലും ബൈക്കിലും യാത്ര ചെയ്തിരുന്നവര്‍ക്ക് അപകടത്തില്‍
ഉള്ള്യേരി കന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ഉള്ള്യേരി: സംസ്ഥാന പാതയില്‍ കന്നൂര് അങ്ങാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകന്‍ പ്രനൂപ് (35) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഉള്ള്യേരി മഷ്ണാങ്കോട്ട് അഖില്‍ (23)ന് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വന്ന ബൈക്കും
‘നിവേദിനെ ഇടിച്ചശേഷം അല്പം മുന്നിലായി അയാള്‍ കാര്‍ നിര്‍ത്തി; ഓടിച്ചെന്ന് അവനെ എടുത്ത് മടിയില്‍വെച്ചശേഷം ഞാനയാളെ കൈകൊണ്ട് മാടിവിളിച്ചു” മേപ്പയ്യൂര്‍ സ്വദേശി നിവേദിന്റെ മരണത്തിനുകാരണമായ വാഹനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി സീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
പേരാമ്പ്ര: വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂരിലെ നിവേദിനെ ഇടിച്ച കാര്‍ ഡ്രൈവറെ സഹായം അഭ്യര്‍ത്ഥിച്ച് താന്‍ വിളിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ പോകുകയായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കുറ്റ്യാടി വടയം സ്വദേശി സീന പറഞ്ഞു. നിവേദിനെ ഇടിച്ചശേഷം അല്പം മാറി അയാള്‍ കാര്‍ നിര്‍ത്തിയിരുന്നു. റോഡിലേക്ക് വീണുകിടന്ന നിവേദിനെ എടുത്ത് മടിയില്‍ വെച്ചശേഷം താന്‍ അയാളെ കൈകൊണ്ട് മാടിവിളിച്ചെങ്കിലും