Tag: accident

Total 424 Posts

വാഹനാപകടത്തില്‍ മരിച്ച മുയിപ്പോത്ത് സ്വദേശി അതുല്‍ സജീവ പൊതുപ്രവര്‍ത്തകന്‍; നഷ്ടം ഉള്‍ക്കൊള്ളാനാകാതെ സുഹൃത്തുക്കളും നാട്ടുകാരും

പേരാമ്പ്ര: കളി ചിരികളുമായി അവർക്കരികിലേക്ക് ഇനി അതുലില്ല. വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിരുന്നെങ്കിലും ഭേധമായി അതുൽ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ ഇന്നലെ വെെകീട്ടോടെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി അതുലിന്റെ മരണവാർത്തയെത്തി. ബുധനാഴ്ച വെെകീട്ട് മുയിപ്പോത്ത് പയോളി പൊയില്‍ അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് -പാലച്ചുവട്

ബൈക്കും സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു, ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മരിച്ചു

പേരാമ്പ്ര: വാഹനാപകടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിയായ യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയില്‍ അതുലാണ് മരിച്ചത്. 23 വയസാണ്. അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ആഗസ്റ്റ് 23 ന് മുയിപ്പോത്ത് -പാലച്ചുവട് റോഡിലാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ അതുല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ്

മലപ്പുറത്ത് വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വള്ളുവങ്ങാട് പറമ്പന്‍ പൂള സ്വദേശി അമീന്‍( 20) കീഴാറ്റൂര്‍ സ്വദേശിയായ ഇഹ്‌സാന്‍(17) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. പന്തല്ലൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും പാണ്ടിക്കാട് ഭാഗത്ത് നിന്നു പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന

കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരന്‍ തെറിച്ചുവീണത് ബസിന്റെ ടയറിനുമുന്നില്‍; കടിയങ്ങാട് നടന്ന അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് തളീക്കര സ്വദേശിയായ യുവാവ്

പേരാമ്പ്ര: സംസ്ഥാനപാതയില്‍ കടിയങ്ങാട് വെളുത്തപറമ്പത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ തളീക്കര സ്വദേശി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. ബസ് ഇടിച്ച ബൈക്ക് മറിയുകയും യാത്രികന്‍ ബസിന്റെ ടയറിന് മുമ്പിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. എന്നാല്‍ ഉടനടി ബസ് നിര്‍ത്തിയതിനാല്‍ യാത്രക്കാരന്‍ കാര്യമായ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഉള്ളിയേരിയിൽ കാറും ബെെക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം; കാർ ഡ്രെെവർ റിമാൻഡിൽ

ഉള്ളിയേരി: കഴിഞ്ഞ ദിവസം ഉള്ളിയേരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രെെവർ അറസ്റ്റിൽ. ഇരുപത്തിമൂന്നുകാരനായ കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടിൽ അബ്ദുൽ ഗഫാർ ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറും അത്തോളി സബ് ഇൻസ്പക്ടർ മുരളീധരനും ചേർന്നാണ്

താമരശ്ശേരിക്കടുത്ത് വാവാട് സ്‌കൂട്ടര്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് ദമ്പതികള്‍ക്ക് സാരമായ പരിക്ക്

കോഴിക്കോട്: താമരശ്ശേരിക്കടുത്ത് വാവാട് ദേശീയപാതയില്‍ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. വാവാട് ഇരുമോത്തെ പച്ചക്കറിക്കച്ചവടക്കാരനായ സലീം, ഭാര്യ സുബൈദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 6.15 ഓടെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുങ്കത്ത് ഓട്ടോറിക്ഷ ഗട്ടറില്‍

പയ്യോളി അട്ടക്കുണ്ട് പാലത്തില്‍ 19കാരന്റെ മരണത്തിന് കാരണമായത് തെരുവുനായയെന്ന് നാട്ടുകാര്‍; അപകടം സംഭവിച്ചത് നായ വട്ടംചാടിയപ്പോള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ

പയ്യോളി: പേരാമ്പ്ര റോഡില്‍ അട്ടക്കുണ്ടില്‍ 19 കാരന്റെ മരണത്തിന് കാരണമായത് തെരുവുനായയെന്ന് നാട്ടുകാര്‍. ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് മണിയൂര്‍ എലിപ്പറമ്പത്ത് മുക്ക് നടക്കേന്റവിട ശ്രീരാഗ് മരണപ്പെട്ടത്. പ്ലസ് ടു കഴിഞ്ഞ ശ്രീരാഗ് ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് രാവിലെ വീട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകാന്‍ ഇറങ്ങിയത്. പയ്യോളിയില്‍ ബൈക്ക് വെച്ച് അവിടെ നിന്നും ബസില്‍ പോകാനായിരുന്നു

ജോലിക്കായി യാത്ര പറഞ്ഞിറങ്ങി, തിരിച്ചെത്തുന്നത് നിശ്ചലമായി; ഉള്ളിയേരിയിൽ വാഹനാപകടത്തിൽ മരിച്ച കോതമംഗലം സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

ഉള്ളിയേരി: ഇന്നലെ ജോലിക്കായി യാത്ര പറഞ്ഞിറങ്ങിയ വിൻരൂപ് ഇന്ന് അവസാനമായി വീട്ടിലേക്കെത്തും, അന്ത്യവിശ്രമം കൊള്ളാൻ. ഉള്ളിയേരി വാഹനാപകടത്തിൽ മരിച്ച കൊയിലാണ്ടി കോതമംഗലം മുയ്യമ്പത്ത് ശ്രീവത്സം വല്‍സന്റെ മകന്‍ വിൻരൂപിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായി. ഉച്ചയ്ക്ക് ഒരുമണിയോടെ വിൻരൂപിന്റെ മൃതദേഹം കോതമംഗലത്തെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം വീട്ടുവളപ്പിൽ തന്നെ നടത്തും. ഇന്നലെ

പേരാമ്പ്ര റോഡില്‍ അട്ടക്കുണ്ട് പാലത്തിന് സമീപം ബൈക്ക് പോസ്റ്റിലിടിച്ച് 19കാരന് ദാരുണാന്ത്യം; മരിച്ചത് മണിയൂർ സ്വദേശി

പയ്യോളി: പേരാമ്പ്ര റോഡില്‍ മണിയൂര്‍ അട്ടക്കുണ്ട് പാലത്തിനു സമീപം ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു. മണിയ്യൂര്‍ എലിപ്പറമ്പത്ത് മുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം ശ്രീകലയുടെ മകന്‍ ശ്രീരാഗ് ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം. പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ചതാകും അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും

ഉള്ളിയേരി വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ കൊയിലാണ്ടി സ്വദേശി തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അപകടത്തില്‍ ബൈക്കും

error: Content is protected !!