Tag: accident
റോഡ് മുറിച്ചു കടന്നത് വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷം, അപകടത്തിനിടയാക്കിയത് അതിവേഗമെത്തിയ ലോറി- കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുമ്പിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയ്ക്ക് മുമ്പില്‍ ലോറിയിടിച്ച് വയോധികന്‍ മരിക്കാനിടയായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചേലിയ എരമംഗലം പറമ്പില്‍ അഹമ്മദ് കോയ ഹാജി ആണ് അപകടത്തില്‍ മരിച്ചത്. റോഡിന് ഇരുവശത്തും നോക്കി വാഹനമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് അദ്ദേഹം റോഡ് മുറിച്ചു കടക്കുന്നത്. എന്നാല്‍ അമിത വേഗതയിലെത്തിയ ലോറി അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ചുദൂരെ ലോറി
മടപള്ളിയിൽ വാഹനാപകടം; അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
മടപ്പള്ളി: ബൈക്ക് അപകടത്തിൽ അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34) ആണ് മരിച്ചത്. ദേശീയപാത മടപള്ളിയിൽ ഇന്നലെ രാത്രി 10.30നാണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന ശരത്തിനെ ഒരു വാഹനം ഇടിക്കുകയും റോഡില്‍ വീണ ഇയാളുടെ ദേഹത്ത് കൂടെ വാഹനം കയറിയിറങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം. ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ
കണ്ണൂരിൽ നിന്നും മോഷണക്കേസ് പ്രതിയുമായിപോയ പൊലീസ് ജീപ്പ് ഇടിച്ച് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു, നാട്ടുകാരുടെ പ്രതിഷേധം
മാനന്തവാടി: വയനാട് നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാരനെ ഇടിച്ച് പൊലീസ് ജീപ്പ് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ വഴിയോര കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർക്കാവിനു സമീപം ഉന്തുവണ്ടിയിൽ കച്ചവടം നടത്തിയിരുന്ന ആറാട്ടുതറ തോട്ടുങ്കൽ ശ്രീധരനാണ് (65) മരിച്ചത്. കണ്ണൂരിൽനിന്നു മോഷണക്കേസ് പ്രതിയുമായി പോകുമ്പോൾ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ജീപ്പിലുണ്ടായിരുന്ന പ്രതിക്കും
‘ഇതെല്ലാം എടുത്ത് മാറ്റിക്കോ’; മാഹി ബൈപ്പാസില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍
വടകര: തലശ്ശേരി – മാഹി ബൈപ്പാസില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് തലശ്ശേരി ഭാഗത്ത് നിന്നും കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ മാഹി പാലത്തിന് സമീപം ഡിവൈഡറിലിടിച്ച് കത്തി നശിച്ചത്. കത്തുന്നതിനിടെ കാറിന്റെ ടയര്‍ ഉഗ്ര ശബ്ദത്തില്‍ പൊട്ടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
മാഹി ബൈപ്പാസിൽ ഡിവൈഡറിൽ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവർക്ക് പരിക്ക്, അപകടം സര്‍വ്വീസ് റോഡിലേക്ക് കയറുന്നതിനിടെ
വടകര: മാഹി ബൈപ്പാസിൽ മാഹി പാലത്തിന് സമീപം ഡിവൈഡറിൽ ഇടിച്ച് കാറിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കണ്ണൂർ മാങ്ങാട്ടിടം സ്വദേശി പ്രദീപൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 13 P 7227 സാൻട്രോ കാർ ആണ് കത്തിയത്. ബൈപ്പാസില്‍ നിന്നും സര്‍വ്വീസ് റോഡിലേക്ക് കയറുന്നതിനിടെ കാർ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വാഹനം ഓടിച്ച
കാസർകോഡ് കാർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം
കാസർകോഡ്: കാസർകോഡ് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെ ഉപ്പള ചെക്‌പോസ്റ്റിനടുത്ത് പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി.
കണ്ണൂരിൽ ഓട്ടോറിക്ഷയില്‍ മുള്ളൻ പന്നി ഓടിക്കയറി: നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ മുള്ളൻ പന്നി പാഞ്ഞു കയറിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപം ഇടച്ചേരിയൻ വിജയനാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ കണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതിനിടെ വിജയൻ ഇരുന്ന ഭാഗത്തേക്ക് മുള്ളൻ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട
പേരാമ്പ്രയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര വായനശാലയില്‍ നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. വയനാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്ന് പയ്യോളി ഭാഗത്തേക്ക് പോകുന്ന കാറാണ് വായനശാല കോളോപാറക്ക് സമീപത്തുവെച്ച് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രക്കാരെ പത്ത് മീറ്ററോളം ദൂരെ ഇടിച്ച് തെറിപ്പിച്ച നിലയിലായിരുന്നു കണ്ടത്. ഇവരെ
താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവ് മരിച്ചു
താമരശ്ശേരി: ചുരത്തിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. വടകര സ്വദേശി അമൽ ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപത്തായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ
മുക്കാളിയില്‍ സ്വകാര്യ ബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് അപകടം; കണ്ണൂക്കര സ്വദേശിക്ക് ദാരുണാന്ത്യം
വടകര: മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമയായ കണ്ണൂക്കര മഞ്ഞക്കര വിനയനാഥ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.