Tag: accident

Total 424 Posts

സംസ്ഥാനപാതയില്‍ നടുവണ്ണൂര്‍ വെള്ളോട്ടങ്ങാടിയില്‍ കാര്‍ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

നടുവണ്ണൂര്‍: സംസ്ഥാനപാതയിലെ വെള്ളോട്ടങ്ങാടിയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നടുവണ്ണൂരിലെ തച്ചര്‍കണ്ടി മുനീറി(39)നാണ് പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറിനാണ് അപകടമുണ്ടായത്. ആലുവയില്‍നിന്ന് വിലങ്ങാട്ടേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; പത്തോളംപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര കുറ്റ്യാടി ദേശീയ പാതയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുറ്റ്യാടിക്കടുത്ത് കുയിമ്പില്‍ എന്ന സ്ഥലത്തുവെച്ച് ബസ്സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സിഗ്മ, ഏസര്‍ ബസ്സുകളാണ് ഇടിച്ചത്. പരിക്കേറ്റവരെ പേരാമ്പ്ര കുറ്റ്യാടി താലൂക്ക് ആശുപത്രകളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

പൂക്കാട് കെ.എസ്.ആര്‍.ടി.സി ബസ് ടിപ്പര്‍ലോറിയുടെ പിന്നിലിടിച്ച് അപകടം; ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തു

കൊയിലാണ്ടി: ദേശീയപാതയില്‍ പൂക്കാട് ടൗണിന് സമീപം ടിപ്പര്‍ ലോറിയുടെ പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ക്യാബിനുള്ളില്‍ കുടുങ്ങിപ്പോയി. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ ബസില്‍ നിന്ന് പുറത്തെടുത്തിരുന്നു. കൈക്ക് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ബസിലെ പത്തോളം പേര്‍ക്ക് നിസാര പരിക്കുണ്ട്. കൊയിലാണ്ടിയില്‍

ആളെ തിരിച്ചറിഞ്ഞു; പുതിയ ബസ്റ്റാന്റിൽ ബസ് ഇടിച്ച് പരിക്കേറ്റത് ഊരാളുങ്കല്‍ തൊഴിലാളിക്ക്

വടകര: ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ തിരിച്ചറിഞ്ഞു.. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് അപകടം നടന്നത്. യു.എൽ.സി.സി തൊഴിലാളി വടകര കുട്ടോത്ത് പുതിയോട്ടിൻ ചന്ദ്രൻ (48) നാണ് ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റത്. ഊരാളുങ്കൽ ലാബർ കോൺട്രാക്റ്റ് സൊസൈറ്റി എ ക്ലാസ് മെമ്പറായ ചന്ദ്രനെ ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് പുതിയ ബസ്റ്റാന്റിൽ

”ഇന്നലെയും കണ്ടു രാജാവിന്റെ മകന്‍ എന്നൊരു വെള്ളരിപ്രാവ് ബൈപ്പാസില്‍ പറക്കുന്നത്, അടുത്ത കൂട്ടമരണം വരുമ്പോള്‍ നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച്”; കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ ബസ് യാത്രയെക്കുറിച്ചുള്ള അഞ്ജലി ചന്ദ്രന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായ രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്യുന്ന ബസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ചര്‍ച്ചയായതോടെ ഈ റൂട്ടിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുവഴിയുള്ള ബസുകളുടെ അശ്രദ്ധമായ ഓട്ടത്തെക്കുറിച്ച് ദേശീയപാതയുടെ തൊട്ടടുത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി അഞ്ജലി ചന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം.

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അവസാനിക്കണം: കൊയിലാണ്ടയിൽ യാത്രക്കാരിക്ക് അപകടമുണ്ടാക്കും വിധം നിയമം ലംഘിച്ച രണ്ട് ബസുകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി, തെളിവായത് സി.സി.ടി.വി ദൃശ്യങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാത്രക്കാരിക്ക് അപകടം സംഭവിക്കും വിധം ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രൈവർക്കും ബസ്സിനുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങത്ത് കുളങ്ങര പുളിയൻ മഠത്തിൽ വാസുപിള്ള അന്തരിച്ചു

ഇരിങ്ങത്ത് കുളങ്ങര: ഇരിങ്ങത്ത് കുളങ്ങരയില്‍ പുളിയന്‍മഠത്തില്‍ വാസുപിള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഇരിങ്ങത്ത് കുളങ്ങരയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് മരണം. ചന്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ദേവി. സഹേദരങ്ങൾ: ലീല, കുഞ്ഞികണ്ണരാൻ, പരേതനയ കുഞ്ഞിരാമൻ, രവി.

താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ ബസ്സിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ ബസ്സിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാന്‍ (19) നരിക്കുനി സ്വദേശി സിബിന്‍ (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 മണിയോടെ താമരശ്ശേരി മിനി ബൈപ്പാസില്‍ ആയിരുന്നു അപകടം. ചുങ്കം ഭാഗത്തുനിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു ബസ്സില്‍

കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂര്‍ ഇരിട്ടിയില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ഇരിട്ടിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കുട്ടികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശ്രീകണ്ഠാപുരം വയക്കര ഗവ. യു.പി സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 9.45 ഓടെയാണ് വാന്‍ അപകടത്തില്‍ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തില്‍ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍

താമരശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; തുക പത്തുദിവസത്തിനകം നല്‍കണമെന്നും നിര്‍ദേശം

താമരശ്ശേരി: സംസ്ഥാനപാതയില്‍ താമരശ്ശേരി വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിനുസമീപം റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്തില്‍ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനിയും കരാറുകാരനും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. നഷ്ടപരിഹാരം പത്ത് ദിവസത്തിനകം നല്‍കണം. എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുല്‍ റസാഖി(56)നാണ് പരിക്കേറ്റത്. കലുങ്ക് നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ്

error: Content is protected !!