Tag: accident

Total 424 Posts

അനീഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍; ചെറുപ്പം മുതലേ കലാവാസനയുണ്ടായിരുന്ന അനീഷ് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു

പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കല്ലൂര്‍ പുളിക്കൂര്‍ മീത്തല്‍ അനീഷിന്റെ ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പില്‍ വച്ച് നടന്നു. മുപ്പത്തെട്ട് വയസ്സായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്ന അനീഷ് ഒരു മികച്ച ചിത്രക്കാരന്‍ കൂടിയായിരുന്നു. ചെറുപ്പം മുതലേ കലാവാസനയുണ്ടായിരുന്ന അനീഷ് മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്നു.

പേരാമ്പ്ര ചാലിക്കര ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടം; ഗുരുതരമായി പരിക്കേറ്റ ഉള്ള്യേരി സ്വദേശി മരിച്ചു

ഉള്ള്യേരി: ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉള്ള്യേരി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. ഒള്ളൂര്‍ പള്ളിക്കുന്നുമ്മല്‍ താമസിക്കുന്ന കരിമ്പാറമ്മല്‍ മമ്മദ്‌കോയയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം. പരിക്കേറ്റ മമ്മദ്‌കോയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരന്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സാധനം വാങ്ങാൻ ഇറങ്ങിയ ആൾ തിരികെ കയറുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി, ഓടിക്കയറുന്നതിനിടെ തെന്നിവീണു, യുവാവിന് രക്ഷകനായി വടകരയിലെ സി.ആർ.പി.എഫ് കോൺസ്റ്റബിൾ മഹേഷ്

വടകര: വടകരയിലെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മഹേഷിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രം ട്രെയിന്‍ യാത്രക്കാരന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. വടകരയില്‍ സ്റ്റോപ്പ് ഇല്ലാതിരുന്ന ഗാന്ധിധാം-തിരുനെല്‍വേലി ഹംസാഫര്‍ എക്‌സ്പ്രസ് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ അനൂപ് ശങ്കര്‍ എന്ന യാത്രക്കാരനെയാണ് ആര്‍പിഎഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ മഹേഷ് രക്ഷപ്പെടുത്തിയത്. സാധനം വാങ്ങാന്‍ ഇറങ്ങിയ ആള്‍ തിരികെ കയറുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.

ഇരിങ്ങത്ത് ടോറസിനു പിന്നില്‍ ബസിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്, ബസിന്റെ മുന്‍ഭാഗം തകര്‍ന്നു

പയ്യോളി: പയ്യോളി-പേരാമ്പ്ര റോഡില്‍ ഇരിങ്ങത്ത് ടോറസിനു പിന്നില്‍ ബസിടിച്ച് അപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മണിയൂര്‍ ചങ്ങരോത്ത് താഴെ പുതിയ പറമ്പത്ത് അനുഷാ ദാസ്, കീഴൂര്‍ കോലച്ചന്‍പറമ്പത്ത് ധനിഷ, തോലേരി വണ്ണാക്കയ്യില്‍ ഷൈജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. പയ്യോളിയില്‍ പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാലക്‌സി ബസും അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ടോറസിനെ മറികടക്കാന്‍

കാവുന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ 17 കാരന്‍ മരണപ്പെട്ടു. കാവുന്തറ പള്ളിയത്ത് കുനിയിലെ ഷാലിമാര്‍ ഹോട്ടല്‍ ഉടമ മുരിങ്ങോളി അഷ്‌റഫിന്റെ മകന്‍ അഫ്‌സലാണ് മരിച്ചത്. വാകയാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്. നടുവണ്ണൂര്‍-ഇരിങ്ങത്ത് റോഡില്‍ പുതിയെടുത്തു കുനിയില്‍ എസ് വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. അഫ്‌സല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍

കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുടവന്തേരിയില്‍ രാജനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കരയില്‍ നിന്നും ഫോണ്‍ റിംഗ് ചെയ്യുന്നതായി കണ്ടെത്തി. ശേഷം കിണര്‍ പരിശോധിച്ചപ്പോഴാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ബസ്സിനടിയില്‍പെട്ട് വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് ഗുരുതരപരിക്ക്. ഇയ്യാട് നീറ്റോറച്ചാലില്‍ ഷാജിയുടെ മകള്‍ ഷഫ്‌ന(19)യ്ക്കാണ് കൈയ്ക്കും ഇടുപ്പെല്ലിനും പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷഫ്‌ന കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രിയില്‍ ബി.എസ്സി. ഒഫ്‌റ്റോമെട്രി വിദ്യാര്‍ഥിനിയാണ് ഷഫ്‌ന. ഇയ്യാട്ടുനിന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയശേഷം

മേപ്പയ്യൂരില്‍ നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പ് ഇടിച്ച് തെറിപ്പിച്ച് തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

മേപ്പയ്യൂര്‍: നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പ് ഇടിച്ച് തെറിപ്പിച്ചതിന് ശേഷം അടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നയാള്‍ക്കും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. വിളയാട്ടൂര്‍ എളമ്പിലാട് യുപി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റുകൊണ്ട് നിര്‍മ്മിച്ച ബസ് സ്‌റ്റോപ്പ് തകര്‍ന്നു. പാഴ്‌സല്‍ സര്‍വീസ് നടത്തുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ

നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടുവണ്ണൂർ: നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു. കാവിൽ അരുമാങ്കണ്ടി താഴെ ഇന്ന് പുലർച്ചെ 4.40 ഔടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട് കാർ വെെദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് നാല് കഷണങ്ങളായി. രണ്ട് കഷണം റോഡിലും ബാക്കി ഭാഗം വൈദ്യുതി

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരിക്ക്

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റില്‍ ബസിനടിയില്‍ കുടുങ്ങി മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള ഫുട്പാത്തില്‍ നിന്നും ഇറങ്ങവേ കോഴിക്കോടേക്ക് പോകുകയായിരുന്ന ഫാത്തിമ ബസിനടിയില്‍പെടുകയായിരുന്നു. സ്ത്രീയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍

error: Content is protected !!