Tag: accident death

Total 62 Posts

അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ വയനാട് സ്വദേശിനിയായ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു

കൽപ്പറ്റ: അവധിക്കാലം ചെലവഴിക്കാൻ കുടുംബവീട്ടിലെത്തിയ 17കാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അനുപ്രിയ കുളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഉടൻതന്നെ അനുവിന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക്

കണ്ണൂരിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു; അപകടം കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച്

കണ്ണൂർ: തളിപ്പറമ്പിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ മിഫ്സലു റഹ്മാൻ (22) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ് മിഫ്സലു റഹ്മാൻ. രാവിലെ ദേശീയ പാതയിൽ ഏഴാം മൈലിലായിരുന്നു അപകടം ഉണ്ടായത്. പരിയാരം മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർത്ഥി ആണ്

ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; ഒരു മാസമായി ചികിത്സയിലായിരുന്ന വേളം സ്വദേശി മരിച്ചു

വേളം: ജീപ്പിടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വേളം പെരുവയൽ സ്വദേശി മരിച്ചു. എടവലത്ത് സത്യനാണ് (48) മരിച്ചത്. ഇരുപത്തിയേഴ് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ ഇരുപത്തിയഞ്ചിന് രാവിലെ ഏഴരക്കാണ് മരണത്തിന് കാരണമായ അപകടം നടന്നത്. കർഷകനായ സത്യൻ നെൽ വിത്തെടുക്കാൻ പോകുന്നതിനിടയിൽ സഞ്ചരിച്ച ഓട്ടോയിൽ

റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ചു; കൊയിലാണ്ടി കുറുവങ്ങാടുണ്ടായ അപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കുറുവങ്ങാട് വാഹനാപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് അബ്ബാസ് ബാഫഖി ബൈതുല്‍ ഇസയില്‍ റിയാദ ആണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടികളെ സ്‌കൂളിലാക്കി മടങ്ങവെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. സംസ്ഥാനപാതയില്‍ ചെനിയേരി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ഉള്ളിയേരി ഭാഗത്ത് നിന്ന് വന്ന ബൈക്ക്

ബൈക്കും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു; ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് അന്തരിച്ചു

പുറക്കാട്: വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് കണ്ണോത്ത് അരുൺ കുമാർ ആണ് അന്തരിച്ചത്. മുപ്പത്തി നാല് വയസ്സായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണ് അപകടം സംഭവിച്ചത്. തൃശ്ശൂരിൽ തൃപ്രയാറിനടുത്ത് വെച്ച് അരുൺ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിട്ടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. ഒരു മാസമായി

കൊയിലാണ്ടി പൊയിൽക്കാവിൽ വാഹനാപകടം: മകൾ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് ഉമ്മ മരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ദേശീയപാതയിൽ മകൾ ഓടിച്ച സ്കൂട്ടറിനു പിറകിൽ ലോറിയിടിച്ച് ഉമ്മയ്ക്ക് ദാരുണാന്ത്യം. കാരപ്പറമ്പ് മൊടപ്പാട്ട് പാലം വടക്കെ മുടപ്പാട്ട് ബിച്ചാമി ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. മകളോടൊപ്പം സ്കൂട്ടറിന്റെ പുറകിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു ബിച്ചാമി. ഈ സമയം ലോറി ഇവരുടെ സ്കൂട്ടറിന് പിന്നിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി

മലപ്പുറത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടികളെ കാർ ഇടിച്ച് തെറിപ്പിച്ചു, ​ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരൻ മരിച്ചു

കോഴിക്കോട്: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി മരിച്ചു. ചെറുകപ്പള്ളി ശാഫിയുടെ ഒമ്പത് വയസുള്ള മകൻ മുഹമ്മദ് ഷയാൻ ആണ് മരിച്ചത്. ആനക്കയം ആമക്കാടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വീട്ട് സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിൽ പോയതായിരുന്നു

ടൂറിസ്റ്റ് വാനും ലോറിയും കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ മരിച്ചു

പയ്യോളി: മഹീന്ദ്ര ടൂറിസ്റ്റ് വാനിൽ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്രയാണ് മരിച്ചത്. 46 വയസാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ദേശീയപാതയിൽ മൊകവൂരിൽ ആണ് അപകടം നടന്നത്. സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ

മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികരായ അച്ഛനും മകനും മരിച്ചു

വയനാട്: പനമരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി മുന്നോടന്‍ എം സുബൈര്‍ സഅദി (42), മകന്‍ മിദ്ലാജ് (13) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.45 ന് പനമരം-മാനന്തവാടി റോഡില്‍ കാപ്പംചാല്‍ പഴയ വില്ലേജ് ഓഫീസിന് സമീപം വെച്ചാണ് അപകടമുണ്ടായത്. പനമരത്ത് നിന്ന് സ്‌കൂട്ടറില്‍

കൊയിലാണ്ടിയിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ച് കൊയിലാണ്ടിയിൽ യുവാവിന് ദാരുണാന്ത്യം. മൂടാടി ഹിൽബസാർ കളരി വളപ്പിൽ മുഫീദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള ബി.ഇ.എം സ്കൂളിന് സമീപമാണ് സംഭവം. മുഫിദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നു തട്ടുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും ബൈക്ക് യാത്രികർ മറിഞ്ഞു വീഴുകയായിരുന്നു. ഇവരെ ഇടിച്ചിട്ട

error: Content is protected !!