Tag: കുറുവങ്ങാട്

Total 4 Posts

താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22 ന് തുടങ്ങും

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം 2021 മാർച്ച് 22, 23, 24 തിയ്യതികളിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും ആഘോഷ പരിപാടികൾ ഒഴിവാക്കിയും ചടങ്ങുകളോടെയാണ് ഉത്സവം നടത്തുന്നത്. 22 നു വിശേഷാൽ പൂജകൾക്ക് പുറമെ കാലത്ത് മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞ ഹോമം, താഴമ്പക. 23 ന്

നാലുപുരയ്ക്കൽ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരയ്ക്കൽ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറും. മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. 24-ന്‌ താലപ്പൊലി, 6.45-ന് നന്ദകം എഴുന്നള്ളത്ത്, തുടർന്ന് തിറകൾ. 25-ന് ഉത്തമഗുരുതി തർപ്പണം. 26-ന് രാവിലെ ആയില്യം നാഗപൂജ എന്നിവയുണ്ടായിരിക്കും.

കുനിയിൽ പി.കെ.കടുങ്ങോടൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ പി.കെ.കടുങ്ങോൻ, ജയനിവാസ് അന്തരിച്ചു. 77 വയസ്സായിരുന്നു. ദീർഘകാലം താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര ഭരണ സമിതി അംഗവും, രക്ഷാധികാരിയും ആയിരുന്നു. ഭാര്യ: ജാനകി. മക്കൾ: രാജി, ഷീബ, ജയപ്രകാശ്‌. മരുമക്കൾ: അശോകൻ, വത്സൻ, ബിൻസി ജയപ്രകാശ്.

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രമഹോത്സവം സമാപിച്ചു. തന്ത്രി എടമന മോഹനനൻ മ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറിയ ഉത്സവം കോവിഡ് നിയന്ത്രണം പാലിച്ച് ആഘോഷം പൂർണ്ണമായും ഒഴിവാക്കിയാണ് നടത്തിയത്. ശനിയാഴ്ച സമാപന ദിവസം കാലത്തും വൈകീട്ടും നാദസ്വരങ്ങളോടുകൂടിയ കാഴ്ച ശീവേലി, താലപ്പൊലിയോടുകൂടിയ മടക്ക എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി.

error: Content is protected !!