Tag: കൊയിലാണ്ടി
കൊയിലാണ്ടി നിഷാസിൽ ആർ.എം.ഹാഷിം അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നിഷാസിൽ (റഹ്മത്ത് മൻസിൽ) ആർ.എം.ഹാഷിം (67) അന്തരിച്ചു. പരേതരായ കെ.പി അബ്ദുറഹ്മാൻകുട്ടി, എം.ഇമ്പിച്ചി ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബി.എച്ച്.സുലൈഖ. മക്കൾ: നിഷാദ്, നിശിയത്ത്, ആയിശ, ശബ്ന. മരുമക്കൾ: നിഹാദ് (ദുബായ്), ഫൈസൽ (അൽ ഐൻ), ഷഫിൻ (കോഴിക്കോട്), റജിന (പയ്യോളി). സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി.എ.പി.എം, നൗഷാദ്.എ.പി, സുബൈദ, മുനീറ, റംല, ഖദീജ, പരേതയായ
കെ.ദാസനെയും, എ.പ്രദീപ് കുമാറിനെയും വീണ്ടും മത്സരിപ്പിക്കാൻ സാധ്യത; സംസ്ഥാന സെക്രട്ടറിയേറ്റിനോട് അനുമതി തേടാൻ ജില്ലകമ്മറ്റി
കൊയിലാണ്ടി: ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ധാരണയായതായി സൂചന. ഇന്ന് രാവിലെയാണ് ജില്ല സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി യോഗം ചേർന്നത്. കൊയിലാണ്ടിയിൽ രണ്ട് തവണ പൂർത്തിയാക്കിയ കെ.ദാസന് ഒരു തവണ കൂടി അനുവദിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതായാണ് സൂചന. കോഴിക്കോട് നോർത്തിൽ മൂന്ന് തവണ മത്സരിച്ച എ.പ്രദീപ് കുമാറിനും ഇളവ് നൽകാൻ
ചേരിക്കുന്നുമ്മൽ സി.കെ.രാഘവൻ അന്തരിച്ചു
കൊയിലാണ്ടി : ചേരിക്കുന്നുമ്മൽ സി.കെ.രാഘവൻ (77) നിര്യാതനായി.(പന്തലായനി പാൽ സൊസൈറ്റി, സിപിഎം ടൗൺ ബ്രാഞ്ച് അംഗം). 77 വയസ്സ്. ഭാര്യ: പരേതയായ രാധ. മക്കൾ: ബാബു, ചന്ദ്രിക, പ്രദീപൻ, സുമ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മേപ്പയ്യൂർ), നാരായണൻ (പയ്യോളി), ശ്രീജ, സീന (എം.എം.സി ഉള്ള്യേരി). സഹോദരങ്ങൾ: ഗോപാലൻ, നാരായണി. സഞ്ചയനം: വെള്ളിയാഴ്ച.
നമ്പ്യാക്കൽ ദേവകി അമ്മ അന്തരിച്ചു
കൊല്ലം: നമ്പ്യാക്കൽ ദേവകി അമ്മ അന്തരിച്ചു, 94 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ നമ്പ്യാക്കൽ രാമുണ്ണിനായർ, മക്കൾ: നമ്പ്യാക്കൽ ബാലകൃഷ്ണൻ (ആധാരമെഴുത്ത്), നാരായണൻ കുട്ടി (ടാക്സ് കൺസൽട്ടന്റ്), രാമചന്ദ്രൻ (എക്സ് സർവ്വീസ്മൻ), ശിവദാസൻ, രാജലക്ഷ്മി, രമണി, ഇന്ദിര. മരുമക്കൾ: സുശീല ബാലകൃഷ്ണൻ, ഉഷ നാരായണൻ കുട്ടി, പ്രഭാവതി രാമചന്ദ്രൻ, വിജയലക്ഷ്മി ശിവദാസൻ, പാറളത്ത് പ്രഭാകരൻ നായർ, പദ്മനാഭൻ
ശ്രീലക്ഷ്മി ദേവയെ ആദരിച്ചു
കൊയിലാണ്ടി: സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് വളണ്ടിയറായി തിരഞ്ഞെടുക്കപെട്ട ബി.ജെ.ശ്രീലക്ഷ്മിദേവയെ സിപിഎം ആനക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ആനക്കുളത്തെ വീട്ടിലെത്തി കെ.ദാസൻ എംഎൽഎ ഉപഹാരം കൈമാറി. ശിവദാസൻ കളത്തിൽ, കളത്തിൽ ഷിബു, സുധീർദാസ്, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. ആനക്കുളം അട്ടവയലിൽ എ.കെ.ബിജിയുടെയും സി.കെ.ജയദേവന്റെയും മകളാണ് ശ്രീലക്ഷ്മി ദേവ. അലൻ ബി ജയദേവ് സഹോദരനാണ്. സംസ്ഥാനത്തെ മികച്ച വളണ്ടിയറായ
കുട്ടോത്ത് ക്ഷേത്രോത്സവം തുടങ്ങി
കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രോത്സവം തുടങ്ങി. ശനിയാഴ്ച രാത്രി തന്ത്രി കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി യുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. മാർച്ച് നാലിന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.
കാളിയമ്പത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: പന്തലായനി കാളിയമ്പത്ത് ഭഗവതി ക്ഷേത്രോത്സവം വെള്ളിയാഴ്ച ആരംഭിച്ചു. പട്ടളത്ത് ശങ്കരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായി രുന്നു കൊടിയേറ്റം. ഉച്ചപ്പാട്ട്, കളംപാട്ട്, പുറത്തെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു. 27-ന് അയ്ക്ക കൊടുക്കൽ, 28-ന് ഭജൻസ്, മാർച്ച് ഒന്നിന് ശാക്തേയ പൂജ, രണ്ടിന് കരിങ്കാളി ഗുരുതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടകുകയെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു.
കൊയിലാണ്ടിയിൽ വെച്ച് സ്വർണ്ണ കൈച്ചെയിൻ നഷ്ടപ്പെട്ടു
കൊയിലാണ്ടി: മാടാക്കര പുത്തൻപുരയിൽ പി.പി.സനൂബയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ കൈച്ചെയിൻ നഷ്ടപ്പെട്ടു. ഇന്ന് (24-02-2021) ഉച്ചയ്ക്ക് 12.30 മുതൽ 1 മണി വരെ സമയത്തിനിടയിൽ കൊയിലാണ്ടി ടോൾ ബൂത്തിനടുത്തുള്ള പോളിക്ലിനിക് ഹോസ്പിറ്റലിനും അരങ്ങാടത്തിനും ഇടയിൽ വെച്ചാണ് കൈച്ചെയിൻ നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 8086275034, 7306334190 നമ്പറിലോ, കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ താൽപ്പര്യപ്പെടുന്നു.
പതിവ് തെറ്റിച്ചില്ല: ഇന്ധനവില ഇന്നും കൂടി; കൊയിലാണ്ടിയിൽ പെട്രോളിന് 91.72 രൂപ, ഡീസലിന് 86.37 രൂപ
കൊയിലാണ്ടി: രാജ്യത്ത് ഇന്ധന വില സർവ്വകാല റെക്കോർഡും കടന്ന് കുതിക്കുന്നു. പെട്രോൾ ലിറ്ററിന് 28 പൈസയും, ഡീസൽ ലിറ്ററിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് കൂടിയത്. കൊയിലാണ്ടിയിൽ ഇന്ന് പെട്രോൾ വില 91 രൂപ 72 പൈസയും, ഡീസൽ 86 രൂപ 37 പൈസയുമാണ്. തിരുവനന്തപുരത്ത്
മാരാമുറ്റം തെരുവിൽ ചന്ദ്രൻ അന്തരിച്ചു
കൊയിലാണ്ടി: മാരാംമുറ്റം തെരുവിൽ സൗപർണികയിൽ ചന്ദ്രൻ അന്തരിച്ചു. 70 വയസ്സായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: സുധീഷ്, രാജേഷ് (ദീപം ഇലക്ട്രിക്കൽസ്).മരുമകൾ: ധന്യ.