സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നൊച്ചാട് യുത്ത് ലീഗിന്റെ പ്രതിഷേധാഗ്‌നി


പേരാമ്പ്ര: സ്വര്‍ണ കടത്ത് കേസില്‍ ഇപ്പോള്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടു നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധാഗ്നി നടത്തി. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പി സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു.


മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായാണ് സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. 216ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോയപ്പോഴാണ് ശിവശങ്കര്‍ ആദ്യമായി തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പരിശോധിക്കുന്നതിനും വിമാനത്താവളത്തില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിളിച്ചു. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കര്‍ സ്വപ്നയെ അറിയിച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ വഴി അത് കൊടുത്തുവിട്ടെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ് വസ്തുക്കള്‍ എത്തിച്ചത്. കോണ്‍സലേറ്റില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഈ ബാഗില്‍ കറന്‍സിയായിരുന്നുവെന്ന് മനസിലാക്കി. മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് കാര്യങ്ങള്‍ അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് പാത്രം കോണ്‍സല്‍ ജനറല്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതില്‍ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.

പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് വി എന്‍ നൗഫല്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സലിംമിലാസ്, ടി പി അഷറഫ്, ഷബീര്‍ ആര്‍, അന്‍വര്‍ഷ നൊച്ചാട് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ വാല്യക്കോട് സ്വാഗതവും ട്രഷറര്‍ ശാമില്‍ ചലിക്കാര്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് റഫീഖ് ചലിക്കര, മജീദ് കുന്നത്ത്, സജ്ജാദ് എം പി, ആഷിക് ചലിക്കര, മുസ്തഫ പി പി, റഷീദ് കുന്നുമ്മല്‍, യു അല്‍ത്താഫ്, ജംഷാദ് ചലിക്കര, യാസര്‍ കെ കെ, ജംഷാദ് ചലിക്കര, എന്നിവര്‍ നേതൃത്വം നല്‍കി.