വിജയം വേട്ടപ്പാട്ടിലൂടെ; ജൈനകുറുമ്പരുടെ പാട്ട് പാടി നാടന്‍ പാട്ടില്‍ എ ഗ്രേഡ് നേടി പേരാമ്പ്ര എച്ച്എസ്എസിലെ മിടുക്കികള്‍
പേരാമ്പ്ര: വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ പാട്ട് പാടി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരിക്കുകയാണ് പേരാമ്പ്ര എച്ച് എസ് എസിലെ മിടുക്കികള്‍. ആദിപ്രിയ ഷൈലേഷ്, എം.എസ്. അഹല്യ, അഭിരാമി ഗിരീഷ്, പി. ആര്യനന്ദ, ജെ.എസ് നിനയ, എസ് തേജാലക്ഷ്മി, പി.കെ. അമൃത എന്നിവരടങ്ങിയ സംഘമാണ് നാടന്‍പാട്ട് വേദിയില്‍ അവതരിപ്പിച്ചത്.
കര്‍ണാടക- വയനാട് അതിര്‍ത്തിയിലുള്ള ജൈനകുറുമ്പ വിഭാഗത്തിനിടയില്‍ നിലനില്‍ക്കുന്ന പാട്ടാണിത്. ഈ വിഭാഗത്തിലുള്ളവര്‍ വേട്ടയ്ക്ക് പോകുമ്പോള്‍ പാടുന്ന പാട്ട് ജനഹൃദയങ്ങളിലെത്തിച്ചാണ് പേരാമ്പ്രയിലെ കുട്ടികള്‍ എ ഗ്രേഡ് സ്വന്തമാക്കിയിരിക്കുന്നത്.
21 പോയിന്റുകളുമായി പേരാമ്പ്ര എച്ച്എസ്എസ് സ്‌കൂളുകളുടെ പട്ടികയില്‍ സംസ്ഥാനത്ത് അമ്പത്തിയൊന്നാം സ്ഥാനത്താണ്. 800 ല്‍ അധികം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് കായിക മേളയില്‍ മാറ്റുരയ്ക്കുന്നത്.