എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ; പുതിയ ഭാരവാഹികൾ ഇവർ


മേപ്പയ്യൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.എം.അസൈനാർ അധ്യക്ഷനായി.

എസ്.ടി.യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം, ജനറൽ സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ.മുഹമ്മദ്, കെ.കെ.മൊയ്തീൻ, കെ.പി.ഇബ്രായി, കെ.ലബീബ് അഷറഫ്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കെ.എം.എ.അസീസ്, എസ്.ടി.യു പഞ്ചായത്ത് ജനറൽ സെക്രട്ടറി സിറാജ് പൊയിലിന് മെമ്പർഷിപ്പ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി വി.എം.അസ്സെനാർ (പ്രസിഡൻ്റ്), കീഴ്പ്പോട്ട് അമ്മത്, കെ.കെ.ഹംസ (വൈസ് പ്രസിഡന്റ്), സിറാജ് പൊയിൽ (ജനറൽ സെക്രട്ടറി), ഉമ്മർ ചെറുവാട്ട്, എം.എം.നൗഷാദ് (ജോയിന്റ് സെക്രട്ടറി), പി.കെ.അഷറഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മോട്ടോർ ഫെഡറേഷൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡൻ്റ്), ബഷീർ ചേണിയാംകണ്ടി, പി.കെ.അമീർ (വൈസ് പ്രസിഡന്റ്), കെ.മുഹമ്മദ് (ജനറൽ സെക്രട്ടറി), വഹാബ് മാവുള്ളകണ്ടി, കെ.കെ.റഹിം (ജോയിന്റ് സെക്രട്ടറി), സി.എം.ഇസ്മായിൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.


ഫോട്ടോ: എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.