ദേശീയ പാതയിൽ വടകര അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം


വടകര: ദേശീയ പാത അരവിന്ദ ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പുതുപ്പണം കുനിങ്ങാട്ട് അസ്സയിനാർ (72) ആണ് മരിച്ചത്. ശനി രാവിലെ 10.45 ഓടെയാണ് അപകടം.

ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ പൊലീസ് വാഹനം ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലെ ബസാണ് അപകടം വരുത്തിയത്. കണ്ണൂരിൽ നിന്ന് പാലക്കാടേക്ക് തിരിച്ചു പോവുകയായിരുന്നു പൊലീസ് ബസ്. അസയിനാർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം വടകര ഗവ. ജില്ലാ ആശുപതി മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: സാഹിറ
മക്കൾ: അനീസ്, അൻസിഫ്. മരുമക്കൾ: അഫ്സത്ത്, ഹർഷിന. സഹോദരങ്ങൾ: മഹമൂദ്, കുഞ്ഞബ്ദുള്ള, മുസ്തഫ.