പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേഡ് അധ്യാപകന്‍ നടുവണ്ണൂർ കേരിത്താഴെ ഹമീദ് അന്തരിച്ചു


നടുവണ്ണൂർ: കേരിത്താഴെ ഹമീദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേഡ് അധ്യാപകനാണ്. കുഴഞ്ഞ് വീണതിനെ തുടർന്ന് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരേതനായ കേരിത്താഴെ അമ്മത് കുട്ടി, ഇക്കയ്യ എന്നിവരാണ് മാതാപിതാക്കള്‍. ഷരീഫയാണ്ഭാര്യ. പരേതനായ ജസീം, അൻവർ ഇഷാം, നയിം എന്നിവർ മക്കളാണ്. മരുമകള്‍ ജസീല.

മൊയ്തു, കേളോത്ത് ഉമ്മയ്യക്കുട്ടി, പരേതയായ ആമിന, പരേതനായ അവറാൻ, അബ്ദുള്ള, അഹമദ്, അബ്ദുറഹ്മാൻ എന്നിവർ സഹോദരരാണ്.

കബറടക്കം വിദേശത്തുള്ള മക്കൾ എത്തിയതിനു ശേഷം നടത്തും.