പയ്യോളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു


പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു. മണിയൂര്‍ എലിപ്പറമ്പത്ത് മുക്കിന് സമീപം കുന്നുമ്മല്‍ ശശിധരന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

പയ്യോളി റെയില്‍ സ്റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയായിരുന്നു മരണം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു. പയ്യോളി പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വടകര മോര്‍ച്ചറിയിലേക്ക് മാറ്റും.

മല്ലികയാണ് ഭാര്യ. മകന്‍: അശ്വിന്‍. ഇലക്ട്രിഷന്‍ ആയിരുന്നു മരിച്ച ശശീധരന്‍.