‘എല്ലാവിധത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു’; കല്ലാച്ചിയിലെ എല്‍.ഡി.എഫ്‌ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ സത്യൻ മൊകേരി


നാദാപുരം: എല്ലാവിധത്തിലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് സിപിഐ ദേശീയ സമിതി അംഗം സത്യൻ മൊകേരി. ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയ്ക്കും, ജനവിരുദ്ധ നയത്തിനുമെതിരെ എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ
നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ ദുരന്തമുഖത്ത് രാഷ്ട്രീയം നീക്കമാണ് കേന്ദ്രം നടത്തിയത്. ഒരു രൂപ പോലും നല്‍കാന്‍ കേന്ദ്ര സർക്കാർ തയ്യാറായില്ല. ബിജെപി ഇതര ഗവൺമെന്റിനെതിരെ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നു. കേരള സർക്കാറിനെ ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും സത്യൻ മൊകേരി പറഞ്ഞു.

വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. എ.എം റഷീദ്, സമദ് നരിപ്പറ്റ, പി.എം ജോസഫ്,രജീന്ദ്രൻ കപ്പള്ളി, ബോബി മുക്കൻ തോട്ടം ബിജു കായക്കൊടി കരിമ്പിൽ വസന്ത, പി.എം നാണു, എ മോഹൻ ദാസ് എന്നിവർ സംസാരിച്ചു. പി.പി ചാത്തു സ്വാഗതവും കെ.പി കുമാരൻ നന്ദിയും പറഞ്ഞു. കരിമ്പിൽ ദിവാകരൻ, ഇ.കെ സജിത്ത് കുമാർ, വി.പി സുരേന്ദ്രൻ, കെ.ജി ലത്തീഫ്, കെ.വി നാസർ, ടി സുഗതൻ, വി.കെ പവിത്രൻ എന്നിവർ നേതൃത്വം നല്‍കി.

Description: March and dharna in front of Kallachi Post Office under the leadership of LDF