Karthi SA
ഒരു ഷര്‍ട്ട് രണ്ടുപേര്‍ക്ക് ഇഷ്ടമായി, പിന്നെ നടന്നത് പൊരിഞ്ഞതല്ല്; സംഭവം നാദാപുരത്ത്
നാദാപുരം: ഒരു ഷര്‍ട്ട് രണ്ട് പേര്‍ക്ക് ഇഷ്ടമായാല്‍ എന്ത് സംഭവിക്കും? ഒന്നുകില്‍ ഏതെങ്കിലും ഒരാള്‍ എടുക്കും, അല്ലെങ്കില്‍ അതേപോലൊന്ന് വേറെയുണ്ടെങ്കില്‍ രണ്ടുപേര്‍ക്കും കിട്ടും. പക്ഷേ നാദാപുരത്ത് ഇതൊന്നുമല്ല സംഭവിച്ചത്, കൂട്ടതല്ലാണ്. നാദാപുരം- കല്ലാച്ചി റോഡില്‍ സ്വകാര്യ ക്ലിനിക്കിന് മുന്നിലായി തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ഷര്‍ട്ടിന്റെ പേരിലുള്ള കൂട്ടത്തല്ല്. ഷര്‍ട്ടെടുത്ത യുവാക്കള്‍ മാത്രമല്ല ഒപ്പമുണ്ടായിരുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
ലഹരിമുക്തവും മാലിന്യമുക്തവുമാകാൻ ഒരുങ്ങി മേപ്പയ്യൂർ പഞ്ചായത്ത്; എല്ലാ വാർഡിലും ജനകീയ സമിതി രൂപികരിക്കുന്നു
മേപ്പയ്യുർ: മാരകമായ ലഹരി വിപത്തിനെതിരെ ജനകീയ മുന്നേറ്റം സൃഷ്ടിക്കാനും പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത ജനകീയ കൺവൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ജനകീയ സമിതി രൂപികരിക്കും. മാർച്ച് 20, 21, 22 തിയ്യതികളിൽ വാർഡുകളിൽ ജനകീയ സമിതി രൂപികരണ യോഗങ്ങൾ ചേരാൻ കൺവെൻഷനിൽ തീരുമാനമായി.
മൂടാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ, പ്രതി പോക്‌സോ കേസിൽ പൊലീസ് അന്വേഷിക്കുന്ന ആൾ
കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് പിടിയിൽ. മൂടാടി സ്വദേശി പ്രശോഭ് (24)നെയാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായാണ് യുവാവ് ഇവിടെയെത്തിയത്. ചികിത്സയ്ക്കിടെ ജീവനക്കാരിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ
കുടിവെള്ള കണക്ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; റവന്യു റിക്കവറി അദാലത്ത് 22ന്
കുറ്റ്യാടി: വാട്ടർ ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കണക്‌ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. കുടിശിക ഈടാക്കുന്നതിനായി റവന്യു വകുപ്പ് റിക്കവറി നടപടി ആരംഭിച്ചു. പേരാമ്പ്ര വാട്ടർ അതോറിറ്റി പിഎച്ച് സബ് ഡിവിഷൻ ഓഫിസിൽ വച്ച് കേരള വാട്ടർ അതോറിറ്റിയും റവന്യു വകുപ്പും ചേർന്ന് മാർച്ച് 22ന് രാവിലെ 10.30 മുതൽ വൈകീട്ട് 3 വരെ റവന്യു റിക്കവറി
പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ
പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ് പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ് അനസ് വാളൂരി (28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ടൗണില്‍ പ്രസിഡന്‍സി കോളേജ് റോഡില്‍ വച്ച് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് പകൽ 3.45 ഓടെ ഇതുവഴി
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ പ്രതി യാസിര്‍ പിടിയിൽ
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. കൊലപാതകത്തിനു ശേഷം സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകശേഷം ഒളിവില്‍ പോയ ഇയാളുടെ കാറിന്‍റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. പാര്‍ക്കിങ്ങ് ഏരിയില്‍ വെച്ച്
വടകര മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു
വടകര: മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പുറമേരി കെ.ആർ.എച്ച്.എസ് സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. പരേതനായ കുഞ്ഞിരാമകുറുപ്പിൻ്റെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലത (റിട്ടയേഡ് സെക്രട്ടറി, കൂത്താളി സഹകരണ ബേങ്ക്).മകൻ: കൃഷ്ണപ്രസാദ്.സഹോദരങ്ങൾ: വത്സല, മുരളീധരൻ, പരേതനായ ഗിരീഷ് ബാബു (പയ്യോളി അങ്ങാടി), ദേവദാസ്. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക്
‘മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം’; ശബരിമലയിൽ നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാൽ
പത്തനംതിട്ട: നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തി മോഹൻലാല്‍.ശബരിമലയിലെത്തിയ മോഹൻലാൽ ഉഷ:പൂജ വഴിപാടാണ് മമ്മൂട്ടിക്കായി നടത്തിയത്. മുഹമ്മദ് കുട്ടി എന്ന പേരില്‍ വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹൻലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമല ദർശനത്തിൻ്റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാല്‍ വഴിപാട് നടത്തി. ഇന്ന് മോഹൻലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ്
ഈങ്ങാപ്പുഴയില്‍ ലഹരി ഉപയോഗിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ലഹരി ഉപയോഗിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം പ്രതിയ യാസിര്‍ ഒളിവില്‍ പോയതായാണ് വിവരം. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ്
മാലിന്യത്തിന് വിട; ‘മാലിന്യ മുക്തം നവകേരളം’ പ്രഖ്യാപനം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്
ആയഞ്ചേരി: 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനത്തിൽ കേരളം മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടന്നു. ഒരു വർഷക്കാലം നീണ്ടുനിന്ന കേമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാർഡിലെ സ്കൂളും അംഗൻവാടിയും ഗ്രേഡിങ്ങിലൂടെ ഹരിത സ്ഥാപനങ്ങളായ് പ്രഖ്യാപിച്ചു.