ഇംഗ്ലീഷ് ടീച്ചര്‍, അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകള്‍; 22ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്


കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാര്‍ച്ച് 22ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ”പ്രയുക്തി” എന്നപേരില്‍ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഡവലപ്പ്മെന്റ് മാനേജര്‍, ഷോറൂം മാനേജര്‍, ഫ്ളോര്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, കുക്ക്, ഇംഗ്ലീഷ് ടീച്ചര്‍, അക്കൗണ്ടന്റ്, ടെലികോളര്‍, അക്കാഡമിക്ക് കോ-ഓര്‍ഡിനേറ്റര്‍, അക്കാഡമിക്ക് കൗണ്‍സിലര്‍ തസ്തികകളിലാണ് ഒഴിവുകള്‍.

പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ താവക്കരയിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍ : 04972703130.

Description: Many vacancies including English teacher, accountant; Free placement drive on 22nd