ഭിന്നശേഷിക്കാരിയെ ബലത്സംഗം ചെയ്തു; അടിവാരം സ്വദേശിക്ക് പത്ത് വര്‍ഷം കഠിനതടവ് വിധിച്ച് കോടതി


കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടിവാരം മുപ്പതേക്കര്‍ മാക്കൂട്ടത്തില്‍ വീട്ടില്‍ മുസ്തഫ എന്ന മുത്തുവിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമ വേണ്ടിയുള്ള പ്രത്യേക കോടതി ജഡ്ജി കെ.പ്രിയ ശിക്ഷിച്ചത്.

2017 ജൂലായ് 24 നാണ് കേസിന് ആസ്പദമായ സംഭവം. സ്‌പെഷ്യല്‍ സ്‌കൂളിലേക്ക് പോകാനായി വണ്ടിയില്‍ കയറാനെത്തിയ യുവതിയെ പ്രതി ഭീഷണിപ്പെടുത്തി തന്റെ വാടക വീട്ടിലേക്ക് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.സുനില്‍കുമാര്‍ ഹാജരായി.