കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് ലഹരി നൽകി മൂന്ന് കുട്ടികളെ പീഡിപ്പിച്ചു; ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍


കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി പുലിക്കുത്ത് സുലൈമാന്‍ (36) ആണ് പിടിയിലായത്.

കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ പ്രലോഭിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് ലഹരിനല്‍കി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളായി തുടര്‍ന്നിരുന്നു.

പ്രതി ദുബായിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി എസ്.ഐ ഫദില്‍ റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.