ഓട്ടോയിൽ ടിപ്പറിടിച്ച് ഗുരുതരമായി പരിക്കേറ്റു, രണ്ടുമാസമായി ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു
നടുവണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു. തൊട്ടിൽ പാലം സബ് ട്രഷറി റിട്ട. ഓഫീസർ കരുവണ്ണൂർ ഭാവനയിൽ ജാനുവാണ് മരിച്ചത്. 70 വയസാണ്.
രണ്ട് മാസം മുമ്പ് നടുവണ്ണൂർ ഷൈജു സ്മാരക മന്ദിരത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ജാനുവിന് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ടിപ്പറിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജാനു കോഴിക്കോട് സ്വകാര്യാശുപത്രിയിലും പേരാമ്പ്ര സഹകരണ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഭർത്താവ്: വാസുദേവൻ (റിട്ട. പോലീസ്). ഷൈജു (പോലീസ്), ശ്രീജു (ഇന്ത്യൻ ആർമി) എന്നിവർ മക്കളാണ്. വിദ്യ, ശാലിനി -മരുമക്കൾ. സഹോദരൻ: വേലായുധൻ (റിട്ട. വില്ലേജ് ഓഫീസർ, കെ.എസ്.എസ്.പി.എ. സംസ്ഥാനകമ്മിറ്റി അംഗം). സഞ്ചയനം ശനിയാഴ്ച.
Summary: Karuvannur native, who was undergoing treatment for injuries sustained in the accident in which a tipper lorry collided with an autorickshaw in Naduvannur, died