ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം, സി.ഐ.ടി.യു നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ മുതുകാട് രാരാറ്റേമ്മൽ രവീന്ദ്രൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

സി.പി.എം മുതുകാട്-എ ബ്രാഞ്ച് അംഗമാണ്. ദീർഘകാലം കടിയങ്ങാട്, ചക്കിട്ടപാറ, മുതുകാട് ലോക്കൽ കമ്മിറ്റികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര ഏരിയാ എസ്റ്റേറ്റ് ലേബർ യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയുമായിരുന്നു.

അടിയന്തരാവസ്ഥയിൽ ഡി.ഐ.ആർ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട് ഒരു മാസക്കാലം വിവിധ ലോക്കപ്പുകളിലും, കക്കയം ക്യാമ്പിലും പൊലീസിൻ്റെ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട് അദ്ദേഹം. തുടർന്ന് മിസ പ്രകാരം 151 ദിവസം ജയിൽവാസവും അനുഭവിച്ചിരുന്നു.

ലീലയാണ് ഭാര്യ.

മക്കൾ: ഷൈജു (ഇന്ത്യൻ ആർമി – പഞ്ചാബ്), ഷിജു (സി.പി.എം മുതുകാട്-എ ബ്രാഞ്ച് അംഗം), ഷാജി (ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്).

മരുമക്കൾ: സവിത (കുറ്റ്യാടി), അഞ്ജു (കാഞ്ഞിരപ്പള്ളി), അശ്വതി (കൂട്ടാലിട).

സഹോദരങ്ങൾ: ശ്രീധരൻ (മുതുകാട്), ശശിധരൻ (പിള്ളപെരുവണ്ണ), സരസൻ (മുതുകാട്), അനില (വടകര), പരേതരായ ദാക്ഷായണി, ചന്ദ്രൻ.

സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.