കൂരാച്ചുണ്ടിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്രയിലെ അഗ്നിരക്ഷാ സേന


പേരാമ്പ്ര: കൂരാച്ചുണ്ടില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വയോധികനെ രക്ഷപ്പെടുത്തി. ശങ്കരവയലില്‍ ഇന്ന് വൈകീട്ടോടെയാണ് വീട്ടുമുറ്റത്തെ 50 അടി താഴ്ചയുള്ള കിണറില്‍ മഞ്ഞുമ്മല്‍ ചന്ദ്രന്‍ (65) വീഴുന്നത്. പടവുകള്‍ ഇല്ലാത്ത കിണര്‍ ആയതിനാല്‍ വീട്ടുകാര്‍ പെട്ടെന്ന് തന്നെ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്റെ നേതൃത്ത്വത്തില്‍ പേരാമ്പ്രയിലെ ഫയർഫോഴ്സ് അംഗങ്ങൾ സ്ഥലത്തെത്തി. ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സന്‍ എം.മനോജ് കിണറ്റിലിറങ്ങി ചന്ദ്രനെ വളരെ സാഹസികമായി പുറത്തെടുക്കുക യായിരുന്നു. ഉടനെ സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി.കെ.സിജീഷ്, കെ.പി.വിപിന്‍, ഹൃദിന്‍, പി.പി.രജീഷ് പി.സജിത്ത് ഹോംഗാര്‍ഡ് എ.സി.അജീഷും കൂരാച്ചുണ്ട് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Summary: Fire rescue team of Perambra bravely rescued an elderly man who fell into a backyard well in Koorachund