സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ; പ്രചരണത്തിനായി മരുതേരിയിൽ നിർമ്മിച്ച സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നിർമാണതൊഴിലാളി യൂനിയൻ സി.ഐ.ടി.യു മരുതേരി യൂനിറ്റ് കമ്മറ്റി നിർമ്മിച്ച സംഘാടക സമിതി ഓഫീസ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയാ കമ്മറ്റി മെമ്പർ പ്രകാശൻ പഴേടത്തിൽ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി .യു പഞ്ചായത്ത് സെക്രട്ടറി എൻ.കെ ലാൽ ,നിർമ്മാണ തൊഴിലാളി യൂനിയൻ മേഖലാ പ്രസിഡന്റ് കെ. പ്രിയേഷ് , സെക്രട്ടറി പി.എം ഗിരിലാൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ.ടി സുധാകരൻ എന്നിവർ സംസാരിച്ചു. പി.എം സുജേഷ് സ്വാഗതം പറഞ്ഞു.
സി.ഐ.ടി.യു പതിനഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബർ 17,18,19 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കും. ഡിസംബർ 19 ന് രണ്ടര ലക്ഷം പേർ പങ്കെടുക്കുന്ന റാലി കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഏരിയകളിൽ അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആണ് നടക്കുന്നത്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം ആണ് ഇത്തരത്തിലുള്ള സംഘാടക സമിതി ഓഫീസുകൾ നിർമ്മിച്ചിട്ടുള്ളത്.