കളരി ആചാര്യനും കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ പുതുപ്പണം ഇ.എം.സുരേഷ് നമ്പ്യാർ അന്തരിച്ചു


വടകര: കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന പുതുപ്പണം പടിഞ്ഞാറേകരിപ്പള്ളി എം.ഇ.സുരേഷ് നമ്പ്യാർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പരേതരായ കൃഷ്ണ കുറുപ്പിൻ്റെയും കല്ല്യാണി അമ്മയുടെയും മകനാണ്.

കളരിപ്പയറ്റിൻ്റെ സമസ്ത മേഖലകളെയും സ്പർശിച്ച അതികായനായിരുന്നു. 1990ൽ സ്വന്തം കീരിയായ അങ്കം കടത്തനാട് കളരി സ്ഥാപിച്ചു. കളരിയുടെ വിവിധ മേഖലകളിൽ ഗവേഷണം നടത്തുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. 2022 ലെ പെരോത്ത് കരുണൻ ഗുരുക്കൾ സ്മാരക കളരി ഗുരു ശ്രേഷ്ഠ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ ശോഭ.ടി.ക, മക്കൾ: സലിൻലാൽ, സൂരജ്. മരുമക്കൾ: അംബികദേവി, അർച്ചന, പേരക്കുട്ടികൾ: സാത്വിക്, അഗ്നിവ് . സഞ്ചയനം ബുധനാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.