മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ; നാദാപുരത്ത് യുവതയുടെ ലോങ്ങ് മാർച്ച്


നാദാപുരം: മയക്കുമരുന്ന് മാഫിയ വ്യാപനത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നാദാപുരത്ത് യുവാക്കളുടെ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. ഇരിങ്ങണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ സുമേഷ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. എ.കെ ബിജിത്ത് അധ്യക്ഷത വഹിച്ചു.

ഇരിങ്ങണ്ണൂരിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് യുവജനങ്ങൾ അണിനിരന്നു. മാർച്ച് നാദാപുരം ബസ് സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ രാഹുൽ രാജ്, പി താജുദ്ദീൻ, സി അഷിൽ, കെ.കെ ലിജിന, എ.കെ മിഥുൻ, ടി ശ്രീമേഷ്, എം ശരത് എന്നിവർ സംസാരിച്ചു. കെ മിഥുൻ സ്വാഗതം പറഞ്ഞു.

Summary: DYFI against drug mafia proliferation; Long march of youth in Nadapuram