ഈ വഴിയില്‍ അപകടം പതിയിരിക്കുന്നു; പെരുവണ്ണാമൂഴി-ചെമ്പനോട റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി തിണ്ടിടിച്ചിലും മരങ്ങളും
പേരാമ്പ്ര: പെരുവണ്ണാമൂഴി-ചെമ്പനോട പി.ഡബ്ല്യു.ഡി റോഡിലൂടെ പോകുന്ന യാത്രക്കാര്‍ വളരെ ശ്രദ്ധിച്ച് വേണം യാത്ര ചെയ്യാന്‍. കാരണം അപകടം പതിയിരിക്കുന്ന റോഡാണ് ഇത്. റോഡരികിലെ തിണ്ട് ഇടിയുന്നതുംവനം വകുപ്പിന്റെ മരങ്ങളുമാണ് ഇവിടെ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്.
പെരുവണ്ണാമൂഴി കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന് സമീപമായാണ് റോഡരികില്‍ തിണ്ട് ഇടിയുന്നത്. ഈ ഭാഗത്ത് കിണ്ടിനോട് ചേര്‍ന്ന് വലിയ മരങ്ങളുമുണ്ട്. അടുത്തിടെയുണ്ടായ ശക്തമായ മഴയിലാണ് ഇവിടെ തിണ്ടിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
മഴക്കാലം അവസാനിച്ചിട്ടില്ലാത്തതിനാല്‍ അപകടസാധ്യത നിലനില്‍ക്കുകയാണ്. മുള്ളന്‍കുന്ന്, പൂഴിത്തോട് എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ അടക്കമുള്ള വാഹനങ്ങളും നിരവധി ആളുകളും യാത്ര ചെയ്യുന്ന റോഡാണിത്. നിലവില്‍ അവശേഷിക്കുന്ന ഭാഗം വീണ്ടും ഇടിയാനുള്ള സാധ്യതയുണ്ട്. അടിയന്തരമായി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.