സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച
വടകര: എംടി കാലം കാഴ്ച ഫോട്ടോ എക്സിബിഷൻ വെള്ളിയാഴ്ച ആരംഭിക്കും. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിലാണ് ഫോട്ടോ എക്സിബിഷൻ നടക്കുക. വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം. സുധൻ , അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം ,രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെയും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും ചിത്രീകരിച്ചു കൊണ്ട് 24 ന് വൈകുന്നേരം 3 മണിക്ക് നഗരസഭ ചത്വരത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്യും.
പുനലൂർ രാജൻ, പി. മുസ്തഫ, ബി. ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ ഷാജു ജോൺ, കെ.കെ. സന്തോഷ്, വിനയൻ, ഏ.കെ. ബിജുരാജ് , പ്രവീൺ കുമാർ ഉൾപ്പെടെയുള്ള 35 ഫോട്ടാഗ്രാഫർമാരാണ് ചിത്രങ്ങൾപകർത്തിയത്. എംടിയുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻപറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം ചിത്ര പ്രദർശനത്തിലുണ്ട്.
ഉദ്ഘാടന ചടങ്ങിന് ശേഷം എംടി; കാലം കാലാതീതം സെമിനാർ നടക്കും. എംടി സ്ഥലകാല സമീക്ഷ എന്ന വിഷയത്തെ അധികരിച്ച് ഇ.പി. രാജഗോപാലനും എംടി കാലത്തിൻ്റെ ചലച്ചിത്രഭാവനകൾ എന്ന വിഷയത്തെ കുറിച്ച് കെ.ടി.ദിനേശും പ്രബന്ധങ്ങൾ അവതരിക്കും.