കോഴിക്കോട് മോക്ക്ഡ്രില്ലിനിടെ ആംബുലന്‍സിലും കാറിലുംവെച്ച് പീഡിപ്പിച്ചെന്ന് പതിനഞ്ചുകാരന്റെ പരാതി; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പോക്‌സോ കേസ്


കോഴിക്കോട്: മോക്ക്ഡ്രില്ലിനുശേഷം പഞ്ചായത്തുമെമ്പര്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. മോക്ക്ഡ്രില്ലിനുശേഷം ആംബുലന്‍സിനും കാറിലും വെച്ച് സംഘാടകരിലൊരാളായ പഞ്ചായത്ത് മെമ്പര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പരാതിയുടെ അടിസ്ഥാനത്തില്‍ മാവൂര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന മോക്ക്ഡ്രില്ലിനിടെയായിരുന്നു സംഭവം.

പ്രളയദുരന്തം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു മോക്ക്ഡ്രില്‍. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കുന്നതായിരുന്നു രംഗം. ഈ കുടുംബത്തില്‍പ്പെട്ട കുട്ടിയാണ് പരാതി നല്‍കിയത്. പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കുട്ടിയെ മജിസ്‌ട്രേറ്റിനടുത്തേക്ക് കൊണ്ടുപോകും. അതിനുമുന്നോടിയായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.