Tag: #PoscoCase

Total 6 Posts

സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറത്ത് പോക്സോ കേസിൽ അച്ഛനും മകനും അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പന്‍ (50), മകന്‍ വിഷ്ണു (24) എന്നിവരാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. 11ഉം ഏഴും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. ആറ് മാസത്തോളമായി സഹോദരങ്ങളായ

കോഴിക്കോട് മോക്ക്ഡ്രില്ലിനിടെ ആംബുലന്‍സിലും കാറിലുംവെച്ച് പീഡിപ്പിച്ചെന്ന് പതിനഞ്ചുകാരന്റെ പരാതി; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പോക്‌സോ കേസ്

കോഴിക്കോട്: മോക്ക്ഡ്രില്ലിനുശേഷം പഞ്ചായത്തുമെമ്പര്‍ പതിനഞ്ചുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. മോക്ക്ഡ്രില്ലിനുശേഷം ആംബുലന്‍സിനും കാറിലും വെച്ച് സംഘാടകരിലൊരാളായ പഞ്ചായത്ത് മെമ്പര്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മാവൂര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന മോക്ക്ഡ്രില്ലിനിടെയായിരുന്നു സംഭവം. പ്രളയദുരന്തം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു മോക്ക്ഡ്രില്‍. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കുന്നതായിരുന്നു രംഗം. ഈ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ബാലുശ്ശേരി സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയിൽ

ബാലുശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. തിരൂരങ്ങാടി വെളിമുക്ക് കൊടകാമാട്ടിൽ ഷിബിനെ (22) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജൂലെെ 4 മുതലാണ്

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; പോക്സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടന്‍ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്. പരിസരത്തുള്ള സ്‌കൂളില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല വളപ്പിലെത്തിയ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന്

പേരാമ്പ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച ചേനാളി സ്വദേശി അറസ്റ്റില്‍

പേരാമ്പ്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. മുപ്പത്തിയാറുകാരനായ ചേനാളി കുറുമ്പുടി മീത്തല്‍ ബിജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപമാണ് സംഭവം. ക്ലാസു കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപത്തെ ഇടവഴിയിലുടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന ബിജേഷ് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍

രാമനാട്ടുകര സ്വദേശിനിയായ പോക്സോ കേസ് ഇര മരിച്ച നിലയില്‍

കോഴിക്കോട്: പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പാലത്ത് വാടകവീട്ടിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 18 വയസ്സായിരുന്നു. ഏഴ് മാസം മുമ്പാണ് ബന്ധുക്കളുടെ ലൈംഗികാതിക്രമത്തിനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാമനാട്ടുകര സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം

error: Content is protected !!